Connect with us

Entertainment

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Published

on

MRIDUL VM കഥയും സംവിധാനവും നിർവ്വഹിച്ച ‘കാണി’ എന്ന ഷോർട്ട് ഫിലിം അവതരണരീതികൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധനേടുന്നതാണ്. നമ്മുടെ നാട്ടിൽ സാധാരണകണ്ടുവരുന്ന സദാചാരപോലീസിങ്ങിനെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. പൊന്നു അവളുടെ പ്രിയപ്പെട്ടവനായ വിഷ്ണുവിനോട് പറഞ്ഞ കഥയായി ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അവർ പാർക്കിലിരുന്ന് പറഞ്ഞ കഥ കണ്ണന്റെയും മാഞ്ചിയുടെയും കഥയായിരുന്നു. അവരുടെ പ്രണയത്തിന്റെ കഥയായിരുന്നു… ആ കഥ പറയുന്നതിനു മുൻപ് മറ്റൊരു കഥ നിങ്ങൾ അറിഞ്ഞിരിക്കണം. കാനന്റെയും കാനത്തിയുടെയും കഥ. ആ കഥ പറഞ്ഞിട്ട് കണ്ണന്റെയും മാഞ്ചിയുടെയും കഥ പറഞ്ഞാലേ ഒരു രസമുള്ളൂ.

കാണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

കേട്ടുകേൾവിയിൽ ആദ്യത്തെ ഇണത്തെയ്യങ്ങൾ ആണ് കാനനും കാനത്തിയും . അവർ എന്തൊരു പൊരുത്തമായിരുന്നു …എപ്പോഴും കൈയുംപിടിച്ചു ഒന്നിച്ചേ ഉണ്ടാകൂ. അവരുടെ ഒരുമയും സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റില്ല. ഊണിലും ഉറക്കത്തിലും ഒരുമിച്ചു കഴിഞ്ഞ ആ പാവങ്ങൾക്ക് നേരെ ആ നാട്ടിലെ നാടുവാഴിയുടെ വരെ അസൂയക്കണ്ണുകൾ വന്നു കൊണ്ടു . ആയിടയ്ക്കാണ് കാനത്തിക്ക് കാൽചിലമ്പിൽ ഒരു ആഗ്രഹം തോന്നുന്നത്. കാനനോട് കാനത്തി തന്റെ ആഗ്രഹം പറഞ്ഞു. മലകയറുമ്പോൾ ഒരു വെള്ളിച്ചിലമ്പ് വാങ്ങുമോ എന്നവൾ ചോദിച്ചു. കാനൻ മലകയറി മംഗലാപുരം പോയി വെള്ളിച്ചിലമ്പുമായി വന്നു എളുപ്പം തന്റെ കാനത്തിയെ കാണാൻ കാവിലെത്തി. അവിടെ നാടുവാഴിയുടെ ആൾക്കാർ പതിയിരിക്കുന്നുണ്ടായിരുന്നു. അവർ കാനനെ വെട്ടിയും തലയ്ക്കടിച്ചും കൊന്നുകളഞ്ഞു. വിവരമറിഞ്ഞു പാഞ്ഞുവന്ന കാനത്തി കാവിലെത്തി ജീവൻ വെടിഞ്ഞു. അവർ പിന്നെ ദൈവാംശമായി …തെയ്യങ്ങളായി.

കഥകേട്ടപ്പോൾ സങ്കടമായി അല്ലെ ? അതൊരുപക്ഷേ പ്രചാരത്തിലുള്ള ഒരു കഥയാകാം അല്ലെങ്കിൽ ഈ മൂവിക്കു വേണ്ടി സൃഷ്ടിച്ചതുമാകാം .ഈ കഥയ്ക്ക് ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്റെയും കഥയുമായി ഒരു ബന്ധമുണ്ട്. അതൊരുപക്ഷേ ‘ചിലമ്പ്’ (anklet) എന്ന കാര്യത്തിലാകാം. കാനന്റെയും കാനത്തിയുടെയും മരണത്തിനു കാരണമായ ആ ഫ്യൂഡൽ നാടുവാഴിയും അയാളുടെ കിങ്കരന്മാരും ഈ വർത്തമാനകാലത്തും ഉണ്ട്.

ഇനി നമുക്ക് കണ്ണന്റെയും മാഞ്ചിയുടെയും കഥയിലേക്ക് പോകാം. കണ്ണനും മാഞ്ചിയും കഥയിലെ കാനനും കാനത്തിയും എന്നപോലെ പ്രണയബദ്ധരായിരുന്നു. ആ പഴയ നാടുവാഴിയും കിങ്കരന്മാരും ഇന്നും ഉണ്ട് കേട്ടോ , ശങ്കറും കൂട്ടുകാരും അവരാണ്. പ്രണയിക്കുന്നവരെ കാണുമ്പൊൾ ഉള്ള അസഹിഷ്ണുതയും കപടസംസ്കാരബോധങ്ങളും അസൂയയും സെക്ഷ്വൽ ഫ്രസ്‌ട്രേഷനും ഈ ശങ്കറിനും കൂട്ടാളികൾക്കും ഉണ്ട്. സാരമില്ല..ശരിക്കുള്ള സംസ്കാരം എന്തെന്ന് അറിയാത്തതിന്റെ ഒരു ഏനക്കേടാണ്.

അവർ കണ്ണന്റെയും മാഞ്ചിയുടെയും പ്രണയത്തെ വിലക്കാൻ ശ്രമിക്കുന്നതും മാഞ്ചിയെ സംസ്കാരം പഠിപ്പിക്കാൻ ശ്രമിക്കുന്നതും മാഞ്ചിയുടെ അടിയുംകൊണ്ട് അവളുടെ കല്ലേറിനെ ഭയപ്പെട്ടു, ‘നിന്നെ പിന്നെ കണ്ടോളാം ‘ എന്ന് പറഞ്ഞു മടങ്ങി പോകുന്നതും , ക്ഷേത്രത്തിലെ തെയ്യം നാളിൽ അവരെ ഇരുളിന്റെ മറവിൽ ആക്രമിക്കാൻ ശ്രമിക്കുന്നതും കണ്ണനും മാഞ്ചിയും കൂരിരുട്ടത്ത് കാവിലേക്കു കയറിപോകുന്നതും അവിടെ വച്ച് നാടുവാഴിയുടെയും കിങ്കരന്മാരുടെയും ഫോണുകൾ ഓഫാകുന്നതും ഒക്കെ കണ്ടു. ഇനിയെന്താണ്… സംഭവിക്കുക അല്ലെ ?

കാണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

അവർക്കു മുന്നിൽ ഇണത്തെയ്യങ്ങളായ കാനനും കാനത്തിയും നൂറ്റാണ്ടുകൾക്കു ശേഷം അവതരിക്കുകയാണ് .അവർ ഗാഢമായി കൈകോർത്തുപിടിച്ചു പ്രണയത്തിന്റെ തെയ്യമാടുകയാണ് . നാടുവാഴിയും കിങ്കരന്മാരും പേടിച്ചു വിറയ്ക്കുകയാണ്. ചിലർ ചിതറി ഓടുകയാണ്. മാഞ്ചി അവന്മാരെ കല്ലെറിയാൻ ഓങ്ങുന്നപോലെ കാനത്തിയും കയ്യോങ്ങി പന്തത്തിലെ അഗ്നിയെ കെടുത്തുകയാണ്. നാടുവാഴി പേടിച്ചു നിലവിളിക്കുകയാണ്.

(മറ്റൊരു വിഷയം കൂടി നമ്മൾ അറിയണം. സദാചാര മാടമ്പിമാർ കണ്ണന്റെയും മാഞ്ചിയുടെയും പ്രണയത്തെ അശ്ലീലവും സദാചാരവിരുദ്ധവും ആയി കണ്ടു, എന്നാൽ അവർ ഇണ തെയ്യങ്ങളായി പ്രണയിച്ചപ്പോൾ അതിൽ ഭക്തി കണ്ടു. അപ്പോൾ ഭക്തിയുടെ മറവിൽ ആകാം.. അല്ലെ ? എന്ന അലിഖിതവും അദൃശ്യവുമായ ചോദ്യവും ഇവിടെ പ്രസക്തമാകുന്നു.)

Advertisement

പാർക്കിലിരുന്നുകൊണ്ട് പൊന്നു വിഷ്ണുവിനോട് കഥ പറഞ്ഞു നിർത്തുമ്പോൾ ചൂരലുകളുമായി നാടുവാഴികൾ സംസ്കാരം പഠിപ്പിക്കാൻ അധ്യാപകരായി അവിടേയ്ക്കു എത്തുകയായി. പൊന്നുവും കാനത്തിയെ പോലെയും മാഞ്ചിയെ പോലെയും കയ്യോങ്ങുകയാണ്. അവളുടെ കൈയിൽ നിന്നും പ്രവഹിച്ച മുളകുപൊടിയിൽ കണ്ണുനീറി നാടുവാഴികൾ നിലവിളിക്കുകയാണ്. സംസ്കാരം പഠിപ്പിച്ചതിനു കിട്ടിയ ഗുരുദക്ഷിണ ഇത്രയും കഠിനമോ എന്റെ ദൈവമേ….

പലരും പറഞ്ഞ സദാചാര പോലീസിംഗ് വിഷയത്തെ എത്ര മനോഹരമായി അവതരിപ്പിച്ചു അല്ലെ ? വർത്തമാനകാലത്തെ പ്രണയജോഡിയെ തെയ്യത്തിന്റെ മിത്തുമായി ഇഴചേർത്തുകൊണ്ടുള്ള കഥാഖ്യാനം. ഇത്തരം പരീക്ഷണങ്ങൾ ആണ് പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നത്. ആധുനികകാലത്തെ ആത്മാർത്ഥ പ്രണയജോഡികൾക്കു അവരുടെ പ്രണയത്തെയോ അവരെയോ ……. ഒരുത്തന്റെയും ഒരു നാടിന്റെയും ദുഷിച്ച ബോധങ്ങൾക്കു മുന്നിലും ബലിനൽകാൻ തയ്യാറല്ല. ശങ്കറിന്റെയും സുഹൃത്തുക്കളുടെയും രൂപത്തിൽ നാടുവാഴികൾ എവിടെയും റോന്തു ചുറ്റുന്നുണ്ട്..പാർക്കിലും ബീച്ചിലും റെസ്റ്റോറേറ്റുകളിലും ഇടവഴികളിലും… അവരെ സൂക്ഷിക്കുക… ശക്തമായി പ്രതിരോധിക്കുക. നിങ്ങളുടെ പ്രണയത്തിനു സത്യവും ശക്തിയും ഉണ്ടെങ്കിൽ നിങ്ങൾ കാനനും കാനത്തിയുമായി അവതരിക്കും….

ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയവർക്ക്‌ അഭിനന്ദനങ്ങൾ.

‘കാണി’യുടെ സംവിധായകൻ MRUDUL VM ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ പിജി കഴിഞ്ഞായിരുന്നു Msc ആയിരുന്നു. അത് കഴിഞ്ഞിട്ട് കുറച്ചുവർഷമായി. ചില സ്‌കൂളുകളിൽ ഒക്കെ ഒന്നുരണ്ടുവർഷമായി ഗസ്റ്റ് ആയിട്ട് വർക്ക് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ പാഷൻ എന്ന് പറയുന്നത് സിനിമ, എഴുത്ത് അതുപോലുള്ള കാര്യങ്ങളായിരുന്നു. ഷോർട്ട് ഫിലിംസിനുവേണ്ടി കുറച്ചു സ്ക്രിപ്റ്റും കാര്യങ്ങളും ഒക്കെ ചെയ്യും. ആദ്യമായി എഴുതി സംവിധാനം ചെയ്യുന്നൊരു ഷോർട്ട് ഫിലിം ‘കാണി’ ആണ് .

2017 അവസാനം ആണ് ഞാൻ ഇത് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നത്.  ന്യൂസ് ചാനലിൽ ആയിക്കോട്ടെ…പത്രങ്ങളിൽ ആയിക്കോട്ടെ ഒരുപാട് സദാചാര പോലീസിംഗ് വിഷയങ്ങൾ വായിക്കാം. ആണുംപെണ്ണും ഇവിടെ സദാചാര വിരുദ്ധമായാണ് സഞ്ചരിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ടു അവരെ ആക്രമിക്കുന്ന വാർത്തകൾ . കേരള സാഹിത്യ അക്കാദമിയിൽ തന്നെ ഇങ്ങനെയൊരു വാർത്ത, അതായതു ആണുംപെണ്ണും ഒന്നിച്ചിരുന്നു എന്നുള്ള വാർത്തയൊക്കെ വന്നിരുന്നു. ഇത്തരം ഇടങ്ങളിൽ പോലും അതൊക്കെ പ്രശ്നമാകുമ്പോൾ ഇങ്ങനെയൊരു ആശയം പറയണം എന്നുതോന്നി. ഞാനൊരു കാസർകോടുകാരൻ ആണ്. ഈ ഒരു ആശയത്തെ വടക്കൻ പശ്ചാത്തലത്തിൽ എങ്ങനെ പറയും എന്ന് ആലോചിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ആയാൽ എങ്ങനെ ഉണ്ടാകും എന്ന് തോന്നിയത്. അതിനു വേണ്ടി ഒരു ഫിക്ഷൻ ഞാൻ തന്നെ ഉണ്ടാക്കിയതാണ്. സാധാരണ കണ്ണൂർ, കാസർഗോഡ് ജില്ലകളിലൊക്കെ ഒരുപാട് നൂറ്റിക്കണക്കിന് തെയ്യക്കഥകൾ ഉണ്ട്. അതൊക്കെ ഏതെങ്കിലും അടിച്ചമർത്തപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ആകും. അതിലൊക്കെ ജീവൻ വെടിഞ്ഞ ആളുകൾ ആയിരിക്കും പിന്നെ തെയ്യങ്ങൾ ആയി മാറുന്നത്. അപ്പോൾ അങ്ങനെയൊരു ഫിക്ഷൻ ഉണ്ടാക്കി.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

Advertisement
BoolokamTV InterviewMRUDUL VM

ഇതിൽ തെയ്യം ആയി കഴിഞ്ഞ കഥാപാത്രങ്ങൾ പിന്നീട് ചെയുന്ന കാര്യങ്ങൾ എന്നാണ് കാണിക്കുന്നത്. അങ്ങനെ തെയ്യത്തിന് തോറ്റം ഉണ്ടാക്കി. അതുപോലുള്ള തെയ്യങ്ങൾ സത്യത്തിൽ ഇല്ല. ഇത് കണ്ടു കഴിഞ്ഞതിന് ശേഷം ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു . ഇതുപോലുള്ള രണ്ടു തെയ്യങ്ങൾ ഉണ്ടോ എന്ന നിലയ്ക്കുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. ശരിക്കും അങ്ങനെയുള്ള തെയ്യങ്ങൾ ഇല്ല.

ഇവിടെ കാസർഗോഡ് ജില്ലയിൽ തന്നെയുണ്ട് സദാചാര പോലീസിംഗ് പ്രശ്നങ്ങൾ. ടൂറിസ്റ്റ് പ്ളേസിൽ പ്രണയിക്കാൻ വരുന്നവർക്കെതിരെയുള്ള ആക്രമണങ്ങൾ. സദാചാര പോലീസുകാർ പറയുന്നത്, പ്രണയിക്കാൻ വരുന്നവർ ഇവിടെ വന്നു അശ്ലീലം പ്രവർത്തിക്കുന്നു എന്ന്. ആളുകൾ വെറുതെ വന്നിരുന്നാൽ തന്നെ അവർക്കു വലിയ പ്രശ്നമാണ്. ചൂരൽപ്രയോഗം തന്നെ നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ അനുഭവിച്ചവർ പലരും പുറത്തുപറയാറില്ല.. പെൺകുട്ടികൾക്ക് മാനക്കേട് ഉണ്ടാകും എന്ന് ഭയന്നിട്ട്. അതുകൂടി എന്റെ കഥയിലേക്ക് ചേർക്കണം എന്ന് തോന്നി.

കാണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

ഇപ്പോൾ ചില സംഘടനകൾ ഒക്കെ സദാചാരവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. കുറച്ചു ഭക്തി കലർത്തി ഇവരുടെ മുന്നിലേക്ക് കൊടുത്തുകഴിഞ്ഞാൽ ദൈവങ്ങളാണ് എന്നൊരു തോന്നൽ അവർക്കുണ്ടാകും. ഡിവൈൻ എന്ന കൺസപ്റ്റിൽ എന്തുമാകാം എന്നാണു അവസ്ഥ. അതും ഇതിൽ ഒന്ന് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഞാനതു ക്ലാരിഫൈ ചെയ്യുന്നില്ല. ആളുകൾ വേറൊരു രീതിയിൽ കാണുന്നെങ്കിൽ അങ്ങനെ കണ്ടോട്ടെ എന്ന് വിചാരിച്ചു.

എനിക്ക് അത്ര വലിയ മുൻ എക്സ്പീരിയൻസ് ഒന്നുമില്ല. ആദ്യമായി ചെയുന്നതിന്റെ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ആദ്യത്തെ വർക്ക് എന്ന നിലയ്ക്ക് എനിക്ക് സംതൃപ്തി നൽകി. ഫണ്ട് തീരെയില്ലായിരുന്നു. ഇനിയുള്ള വർക്കുകളിൽ അപാകതകൾ പരിഹരിച്ചു പോകാൻ സാധിക്കും. എനിക്ക് സുഹൃത്തുക്കളുടെ സഹായം ഉണ്ടായിരുന്നു. ഇതിൽ അഭിനയിച്ചവർ എല്ലാം കാലങ്ങളായി അഭിനയിക്കുന്നവർ തന്നെ ആയിരുന്നു. ഇതിൽ മാഞ്ചി ആയി അഭിനയിച്ച Unnimaya ആണ് ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിലെ ലീഡ് റോൾ ചെയ്യുന്നത്. എനിക്കതൊക്കെ വലിയ സന്തോഷമാണ്. കാണിയിൽ അഭിനയിച്ച ഷങ്കർ ആണ് ആ സിനിമയുടെ സംവിധായകൻ Senna Hegde സാറിനെ അസിസ്റ്റ് ചെയ്തത്.

ഇനി സിനിമയിലേക്കുള്ള പരിപാടികൾ ആണ്. അതിന്റെ സ്ക്രിപ്റ്റ് വർക്കുകൾ നടക്കുന്നു. അടുത്തവർഷം അത് നടക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്ഷം ചെയ്യേണ്ട വർക്ക് ആയിരുന്നു. കൊറോണ കാരണം നീണ്ടുപോയതാണ്. ഞാൻ സംവിധാനം ചെയ്യുന്നില്ല. അതിന്റെ സ്ക്രിപ്റ്റ് ആണ് ചെയുന്നത്. അതിന്റെ തീമും കാര്യങ്ങളും എല്ലാം ഒക്കെയാണ്. ഇനി സ്ക്രിപ്റ്റ് പൂർത്തിയാക്കണം. കുടുംബത്തിൽ നിന്നും പിന്തുണയുണ്ട് , പക്ഷെ നമ്മൾ ഫിനാൻഷ്യലി അത്ര ഭേദപ്പെട്ട അവസ്ഥയിലല്ല. കൊറോണ വന്നതുകൊണ്ട് ജോലിയുടെ പ്രശ്നം കൂടിയുണ്ട്..

ഈ ഷോർട്ട് മൂവിക്കു കിട്ടിയ വലിയ അംഗീകാരം എന്ന് പറയുന്നത്… കേരള സർക്കാരിന്റെ ആദ്യത്തെ ഇന്റർനാഷനൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് മൂവിയായി കാണി തിരഞ്ഞെടുക്കപ്പെട്ടു. വലിയ ജൂറി ഒക്കെയായിരുന്നു. വടക്കിന്റെ ഒരു folk എന്ന രീതിയിൽ അവരതിനെ പരിഗണിച്ചതിൽ സന്തോഷമുണ്ട്.

***

Advertisement

Kaani is a short film which points against moral policing that our country constantly deals with. It is presented as a story narrated to Vishnu by Ponnu. On a night, Kannan and Manji are being followed by Sankar and his friends to a Kaavu. Film progresses with the incidents happening inside the Kaavu. Kaani is a realistic fiction threaded with a myth of Theyyam, an art form practiced in North Malabar, Kerala.

The movie won the best best movie awards in International folklore film festival, Kerala Shortfilm Festival- Reel 2020 along with Karshaka Kalavedi awards for the best actress and the best screenplay as well.

കാണിക്ക് വോട്ട് ചെയ്യാൻ
ചിത്രത്തിൽ ക്ലിക്ക് ചെയുക

Written -Direction MRUDUL VM

Cinematography – SHIJU NOSTALGIA

Editor – SUDHEESH MOHAN

Background Music – AJAY SHEKHAR

Lyrics – MRUDUL VM

Advertisement

DI and Titles – MANI BT

Makeup – SUDEESH CHATTANCHAL, RAJESH

Art – SHYAM PRASAD

Associte Camera- DEENADAYAL KALARIKKAL

Assistant Director – ATHIRA S

Cast

Manji – Unnimaya Nalappadam
Kannan – Nibin Raj
shanker – Shanker Lohithakshan
Vishnu- Vishnu Purushan
Ponnu- Nayana Narayanan
Rajendran – Rajendran Meengoth
Vimal – Vimal
Lady- urmila Rajan

Advertisement

**

 1,827 total views,  9 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement