പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയുന്ന കാപ്പ. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ഇന്ന് റിലീസ് ചെയ്തു . ശംഖുമുഖി എന്ന ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥയും ഇന്ദുഗോപൻ തന്നെയാണ്. പൃഥ്വിരാജിനു പുറമെ ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ‘കൊട്ടമധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് ഫെഫ്ക റൈറ്റേഴ്സ് യൂണിയനും തിയറ്റര് ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ്. ചിത്രം വളരെ മികച്ച നിലവാരം പുലർത്തി എന്ന് പ്രേക്ഷകർ പറയുന്നു. ചില പ്രേക്ഷാഭിപ്രായങ്ങൾ വായിക്കാം
Ahnas Noushad
ഞങ്ങൾ 90s കിഡ്സിന് അന്നും ഇന്നും ഷാജി കൈലാസ് എന്ന് പറഞ്ഞാൽ അതൊരു ഒന്നൊന്നര നൊസ്റ്റുവാണ്.കുട്ടികാലത്ത് അത്രത്തോളം രോമാഞ്ചം കൊള്ളിച്ച മനുഷ്യനാണ്, ഇപ്പോഴത്തെ പിള്ളേർക്കിടയിൽ അത്ര ഇമ്പാക്ട് ഉണ്ടാക്കാൻ പുള്ളിക്ക് പറ്റിയിട്ടില്ല എന്നത് മറ്റൊരു സത്യം. നമ്മൾ പുള്ളി പണ്ട് ചെയ്ത മാസ്സ് പടങ്ങളുടെ റേഞ്ച് പറയുമ്പോൾ ഇപ്പോഴത്തെ പിള്ളേർ പച്ചക്ക് പുച്ഛിച്ചട്ടുണ്ട് സിനിമ മാറി,പ്രേക്ഷകർ അപ്ഡേറ്റ് ആയി പഴയ മാസ്സ് സിനിമകളുടെ തഴമ്പും കാണിച്ച് ഇരുന്നിട്ട് കാര്യമില്ല പുതിയ റേഞ്ച് ഐറ്റം ഇറക്കണം എന്നൊക്കെ പിള്ളേരുടെ ഇമ്മാതിരി സംസാരം കേൾക്കുമ്പോ സ്വഭാവികമായും നമുക്ക് പിടിക്കില്ല അവരെ കുറ്റം പറയാനും പറ്റില്ല !അമ്മാതിരി സിനിമകളാണ് ഒരിടക്ക് പുള്ളി ചെയ്ത് കൂട്ടിയത് !
പക്ഷേ കടുവ കണ്ടപ്പോൾ എവിടെയോ എന്തോ ഒരു സ്പാർക്ക് ഫീൽ ചെയ്തിരുന്നു. ഇപ്പൊ ദാ കാപ്പയിൽ ആ സ്പാർക്ക് അങ്ങ് കത്തി കേറി കാട്ടു തീ ആയിട്ടുണ്ട് .Yes…Finally he is back with a bang ❤️ചിന്താമണി കൊലക്കേസിന് ശേഷം എന്നിലെ സിനിമാ ആസ്വാദകനെ പൂർണമായി തൃപ്തിപെടുത്തിയ ഒരു ഷാജി കൈലാസ് ചിത്രം അതാണ് കാപ്പ…🔥ഒരു ഗ്യാങ്ങ്സ്റ്റർ ഡ്രാമയാണ്. അടിമുടി മാസ്സ് പ്രതീക്ഷിക്കരുത്.ആവശ്യത്തിന് മാസൊക്കെയേ ഉള്ളൂ ഒരു ലോഡ് ഗുണ്ടകളും അവരുടെ കുടിപ്പക, പ്രതികാരം, ഫാമിലി ഇമോഷൻസൊക്കെയാണ് സിനിമയിലുടനീളം ഗുണ്ടകളുടെ കഥയാകുമ്പോൾ കൂട്ടത്തിൽ ഒരു കൊമ്പൻ കാണുമല്ലോ സിറ്റി മുഴുവൻ വിറപ്പിക്കുന്ന ഒരുത്തൻ ഇവിടെ അത് കൊട്ട മധുവാണ് . ബോഡി ലാംഗ്വേജ് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും പ്രിത്വി തന്നെയാണ് ബെസ്റ്റ് ചോയ്സ് എന്ന് അടിവരയിടുന്ന പെർഫോമൻസായിരുന്നു
കൂടാതെ ജഗദീഷ്,ദിലീഷ് പോത്തൻ തുടങ്ങിയവരുടെ ഡീസന്റ് പ്രകടനം ഏറ്റവും ഇഷ്ടപ്പെട്ടത് ആസിഫിന്റെ കഥാപാത്രമാണ് പുള്ളി നല്ല വൃത്തിക്ക് ചെയ്തിട്ടുമുണ്ട് .ഓരോ കഥാപാത്രങ്ങളെയും എന്ത് കിടുവായിട്ടാണ് പ്രസന്റ് ചെയ്തേക്കുന്നത് . പ്രിത്വിയുടെ ഇൻട്രോയൊക്കെ ടോപ്പ് നോച്
എടുത്ത് പറയേണ്ടത് ക്ലൈമാക്സ് അടുപ്പിച്ചുള്ള അപർണയുടെ പെർഫോമൻസാണ് വട ചെന്നൈയിലെ ചന്ദ്രയെ പോലെ ആ ഒരു റേഞ്ച് ഐറ്റം !!!പടം ഇടക്കൊന്ന് ഡൗൺ ആയപ്പോഴൊക്കെ രക്ഷകനായി വന്നത് ഡോൺ വിൻസെന്റിന്റെ ബിജിഎമ്മാണ് ❤️ഇജ്ജാതി Terror ഐറ്റം !!കാപ്പ നല്ല ഉശിരൻ പടമാണ്.. പക്കാ ക്വാളിറ്റി സ്റ്റഫ്, എനിക്ക് ഇഷ്ടായി ❤️അല്ലേലും ഗുണ്ടകളുടെ പ്രതികാര കഥകൾ എന്നും എനിക്കൊരു വീക്നെസ്സ് ആയിരുന്നു അപ്പൊ പിള്ളേരെ ദാ ഇതാണ് ഞങ്ങൾ അന്ന് പറഞ്ഞ ഷാജി കൈലാസ് ,നിങ്ങൾ ഇതൊന്ന് കണ്ട് നോക്കിട്ട് പറ ഞങ്ങളെ ആശാന്റെ റേഞ്ച് 💪😍
****
Ninesh Mohanan
യൂഷ്വൽ ആയ നമുക്ക് ഒക്കെ അറിയാവുന്ന ഒരു കഥയെ ലെവലിലേക്ക് കൊണ്ട് പോകുന്നത് മലയാളം സിനിമയുടെ ട്രേഡ്മാർക്ക് ആക്ഷൻ സിനിമ സംവിധായകൻ ഷാജി കൈലാസ് തന്നെയാണ്. ആ പഴയ വീര്യം വീണ്ടും അങ്ങ് കൂടി നിൽക്കും പോലെ അങ്ങ് ഫീൽ ആയി. സൂപ്പർബ്ബ് മേക്കിങ്.പിന്നെ സിനിമയുടെ ബിജിഎം. സീനുകളെ മുകളിലേക്ക് കയറ്റി വയ്ക്കുന്ന ബിജിഎം. എല്ലാത്തിനും കൂടെ നല്ല കട്ട സപ്പോർട്ട് കൊടുക്കുന്ന അഭിനയ പ്രകടനങ്ങൾ.
കാപ്പയിൽ നായകൻ ഇല്ല… നായിക ഇല്ല… കഥാപാത്രങ്ങൾ മാത്രമേ ഒള്ളു. ആരുടെയും പേര് എടുത്തു പറയാതെ തന്നെ എല്ലാവരും അവരവരുടെ കഥാപാത്രം മികച്ചത് ആക്കി. പ്രിത്വിരാജ് മാസ്സ് കാണിക്കുമ്പോൾ ഉണ്ടാകാറുള്ള കല്ലുകടി ഉണ്ടാക്കുന്ന ചില എക്സ്പ്രഷൻ എന്തായാലും ഇവിടെ കൺട്രോൾ ആയി തന്നെ ചെയ്തു.
അപ്പൊ കൂടുതൽ ഒന്നും പറയാൻ ഇല്ല. മൊത്തത്തിൽ എന്നിലെ പ്രേക്ഷകനെ മേക്കിങ് കൊണ്ട് പെർഫോമൻസ് കൊണ്ട് തൃപ്തി പെടുത്തിയ സിനിമ.
NB:- ഇത് എന്റെ മാത്രം അഭിപ്രായം 🙏 കമന്റ് ഇടുന്നവർ അത് ഓർത്തു കമന്റ് ചെയ്യുക 🙏
Verdict :- Superbb with Powerfull making🔥👌🔥 Reccommended 🔥 Theatre watch demanded
***
Sanal Kumar Padmanabhan
അങ്ങനെ ഈ വര്ഷം തീയറ്ററിൽ നിന്നും മറ്റൊരു കിടിലൻ പടം കണ്ടു മനസ് നിറഞ്ഞു ഇറങ്ങുകയാണ് .
കാപ്പ ഒരു ഒന്നൊന്നര പടം .തിരുവനന്തപുരത്തെ കാളിന്ദീയായി കണ്ടു അതിൽ പത്ത് പത്തികളുമായി അടക്കി ഭരിക്കുന്ന കാളീയനായി പൃഥ്വിയുടെ കൊട്ട മധുവും .കളിയറിയാതെ കളിക്കളത്തിന് നടുവിൽ ഇറങ്ങി നിൽക്കേണ്ടി വന്ന ആസിഫിന്റെ ആനന്ദും .മധുവിന്റെ നിഴലിനെ തൊടണമെങ്കിൽ തന്റെ ഖബറിൽ മണ്ണ് വീഴണമെന്ന രീതിയിൽ നടക്കുന്ന ജഗദീഷിന്റെ ജബ്ബാറും…..
പക അതു വീട്ടാനുള്ളതാണെന്ന വാശിയോടേ അപർണ മുരളിയുടെ പ്രമീളയും, ദിലീഷ് പോത്തന്റെ ലത്തീഫും ..,ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതത്തോടൊപ്പം .തിരശീലയിൽ ഇങ്ങനെ തീയായി ആളികത്തുമ്പോൾ പ്രേക്ഷകർക്കു ലഭിക്കുക ഒരു കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ അനുഭവം ആണ് ..ജി ആർ ഇന്ദുഗോപൻ എന്ന, വായനക്കാരെ വായനയുടെ മത്തു പിടിപ്പിക്കുന്ന ലഹരിയുടെ മുൾമുനയിലൂടെ നടത്തുന്ന എഴുത്തുകാരന്റെ ഇതിനു മുന്നേയുള്ള സിനിമകൾ കണ്ടപ്പോൾ , സിനിമക്ക് വേണ്ടി എഴുതുമ്പോൾ അദ്ദേഹം എഴുത്തിന്റെ തന്റെ സ്വഭാവിക ഒഴുക്കിലേക്ക് എത്തുവാൻ ആകാതെ തപ്പി തടയുന്നത് കണ്ടു മനസിൽ രൂപപ്പെട്ട വിഷമം ഇപ്പോൾ അങ്ങട് അലിഞ്ഞു ഇല്ലാതാവുകയാണ്.നല്ല ആറ്റി കുറുക്കി എഴുതിയ കിടുക്കൻ തിരക്കഥ ..പിന്നെ ഇതെല്ലാം യാരാലെ .ഒരു തലമുറയെ സിൽവർ സ്ക്രീനിലെ മായിക കാഴ്ചകൾ കാണിച്ചു കൊണ്ടു കോരിതരിപ്പിച്ച അതെ മനുഷ്യൻ …ഷാജി കൈലാസ് … ❤️❤️
***
Ramsheed Mkp
ഈ മാസം തന്നെ വന്ന പൃത്വി ടെ ഗോൾഡ് ന് വന്ന നെഗറ്റീവ്, കടുവ ക്ക് ശേഷം വരുന്ന ഷാജി കൈലാസ് സിനിമ എന്നൊക്കെ ഉള്ള കാരണം കൊണ്ട് യാതൊരു വിധ ഹൈപ്പ് ഉം ഇല്ലാതെ വന്ന പടം ആണ് കാപ്പ. തിരുവനന്തപുരത്തെ ഗുണ്ടകളുടെയും കേരള സർക്കാരിന്റെ കാപ്പ നിയമത്തെ പറ്റിയൊക്കെയും ആണ് കഥ.
ആസിഫ് അലി യുടെ കഥാപാത്രം തിരുവനന്തപുരം എത്തുന്നതും പിന്നീട് അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമായിട്ടാണ് കഥ മുന്നോട്ട് പോവുന്നത്.
പൊസിറ്റീവ്സ്:
1. മേക്കിങ് : ഷാജി കൈലാസ് ന്റെ സ്ഥിരം മേക്കിങ് ഇൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിൽ ആണ് മുഴുവൻ സിനിമയും എടുത്ത് വെച്ചിരിക്കുന്നത്. കടുവയിൽ ഉണ്ടായിരുന്ന ലൈറ്റ് എഫക്ട് ഒക്കെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
പിന്നെ കടുവയിലെ പോലെ മോശം കഥ/സ്ക്രിപ്റ്റ് അല്ല കാപ്പയിൽ അത്യാവശ്യം നല്ല ഒരു കഥ ഉണ്ട്
2. പെർഫോമൻസ്: ലീഡ് റോളിൽ വന്ന പൃത്വി ടെ പെർഫോമൻസ് കിടു ആയിരുന്നു. കടുവയിൽ പല സ്ഥലത്തും മിസ്സ് ആയ ആ ഒരു സ്വാഗ് ഒക്കെ ഇവിടെ കിടിലൻ ആയി വന്നിട്ടുണ്ട്. തിരുവനന്തപുരം സ്ലാങ് നല്ല രീതിയിൽ തന്നെ പടത്തിൽ ചെയ്തിട്ടുണ്ട്. കൂടാതെ പിന്നെ ഏറ്റവും കിടിലൻ പെർഫോമൻസ് ആയി തോന്നിയത് അപർണ,ജഗദീഷ്,ദിലീഷ് പോത്തൻ,ആസിഫ് അലി,നന്ദു എന്നിവരാണ്. വേണു ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഞ്ജു വാര്യർ നെ ആയിരുന്നു ആ കാസ്റ്റ് വൻ മിസ് കാസ്റ്റ് ആയേനെ.
3.ആക്ഷൻ സീൻ: 3 ആക്ഷൻ സീൻസ് ആണ് പടത്തിൽ ഉള്ളത്
അതിൽ ഒരെണ്ണം വലിയ മെച്ചം തോന്നിയില്ല
എന്നാൽ ബാക്കി രണ്ടും കിടു ആണ് എസ്പെഷ്യലി ഒരെണ്ണം🔥⚡
പിന്നെ ഉള്ള ഒരു ചേസിംഗ് സീനും കൊള്ളാം
4. ബിജിഎം : അത്യാവശ്യം നല്ല ഒരു ബിജിഎം തന്നെയാണ് സിനിമയിൽ ഉള്ളത് പല സീനിലും നല്ല രീതിക്ക് സീനിലെ elevate ചെയ്യാൻ ഇത് സഹായിച്ചു
5. Duration : 2.16 മിനുട്ട് ആണ് പടത്തിന്റെ ലെങ്ത്ത്. അത് ശരിക്കും പടത്തെ സഹായിച്ചിട്ടുണ്ട് അനാവശ്യ ലാഗ് ഒക്കെ കുറയ്ക്കാൻ ഇത് സഹായിച്ചു
നെഗറ്റീവ്:
1. അന്ന ബെൻ : വളരെ മോശം എന്നൊന്നും പറയാൻ ഇല്ലെങ്കിലും അന്ന യുടെ പെർഫോമൻസ് ഇഷ്ടപ്പെട്ടില്ല പ്രത്യേകിച്ച് അവസാനം ഒക്കെ
2. പൃത്വി യുടെ വിഗ് : വൻ ദാരിദ്ര്യം ഫീൽ ചെയ്തു
മൊത്തത്തിൽ പറഞ്ഞാൽ അത്യാവശ്യം നല്ല ഒരു സിനിമയാണ് എന്നാൽ അതിഗംഭീരം എന്നൊന്നും പറയാനും ഇല്ല.
Rating: 3.25/5
****
Sethu Prasad
കാപ്പ🎬
എന്റെ പൊന്നോ fdfs കണ്ടിറങ്ങിയതിന്റെ തരിപ്പ് മാറിയിട്ടില്ല 🔥full fledged രോമാഞ്ചം തന്ന പടം.രാജുവേട്ടന്റെ എൻട്രി തൊട്ട് പടം വേറെ ലീഗിലോട്ട് പോകുവാണ്.. എന്നാ സ്ക്രീൻപ്രെസെൻസ് ആണ് പഹയന്റെ 🙏ഡയലോഗ് ഡെലിവറി ഒക്കെ വൻ ഇമ്പാക്ട് ആയിരുന്നു… ആക്ഷൻ സീൻസിനൊക്കെ രാജു ഫാൻസ് ആർപ്പ് വിളികൾ ആയിരുന്നു👌ഒരു ഫാൻ അല്ലാത്ത ഞാൻ പോലും കയ്യടിച്ചു പോയി😌ആസിഫിക്ക ഇമോഷണൽ സീൻസ് ഒക്കെ 🥲❤️ജഗദീഷ് എജ്ജാതി 🔥anna ben, അപർണ ഒക്കെ ഇത് വരെ കാണാത്ത രീതിയിൽ ഉള്ള പവർഫുൾ വേഷം 🔥ഷാജിയേട്ടന്റെ മേക്കിങ് ഒക്കെ വേറെ ലെവൽ ആയിരുന്നു.ക്ലൈമാക്സ് ട്വിസ്റ്റ് ഒക്കെ വൻ ഓളം ആയിരുന്നു..സെക്കന്റ് പാർട്ട് ഒക്കെ വന്നാൽ 🎬🙏Must watch🔥🔥
**
Aswin K
Announcement വന്ന സമയം തൊട്ട് പ്രതീക്ഷ ഉണ്ടായിരുന്ന പടം ! അതിന്റെ പ്രധാന കാരണം ഇത് നമ്മട തിരോന്തോരത്ത് നടക്കുന്ന കഥ ആയത് കൊണ്ട് തന്നെയാണ്. കഥയിലേക്ക് വന്നാൽ തിരുവനന്തപുരത്തെ ഗുണ്ടാ പശ്ചാത്തലവും അതിന്റെ കാര്യങ്ങളുമാണ് സിനിമയിൽ തിരുവനന്തപുരത്തെ വല്യ ഗുണ്ടയാണ് സിനിമയിലെ പ്രിത്വിയുടെ ക്യാരക്റ്റർ “കൊട്ട മധു” മധു എങ്ങനെ തിരുവനന്തപുരത്തെ ഗുണ്ടാതലവൻ ആകുന്നതെന്നും പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഗുണ്ടാ പകകളും കൊല്ലും കൊലയും അതൊക്കെ തന്നെയാണ് സിനിമയുടെ കഥ
Making & Script കൊള്ളാം കടുവയിലേത് പോലെ Light Effect ഒന്നും ഇതിലില്ല പിന്നെ First Halfന് മുന്നെയുള്ള മധുവിന്റെ പഴയകാല സീനുകളിലെ കളർ ഗ്രേഡിങ് നല്ല ശോകം ആയിട്ട് തോന്നി !Perfo Wise പ്രിത്വി തന്നെയാണ് കിടിലൻ ഇങ്ങനുള്ള റോളുകളിൽ പ്രത്വിയുടെ Mass & Swag 🔥 ബാക്കി ഉള്ള ക്യാരക്റ്റേഴ്സിൽ എനിക്ക് ഇഷ്ടപ്പെട്ടത് ആസിഫ് – അപർണ്ണ – ജഗദീഷ് ഇവര് മൂന്നുപേരുമാണ്
ചുരുക്കി പറഞ്ഞാൽ സിനിമ അവസാനം വരെ പ്രിത്വിയുടെ കൊട്ട മധുവായിട്ടുള്ള One Man Show ആണ്.Songs & BGMs നോക്കിയാൽ ആകെ ഒരൊറ്റ പാട്ട് മാത്രമേ ഉള്ളു അത് കൊള്ളാരുന്നു. BGMs ഒക്കെ കിടിലൻ ആയിരുന്നു സിനിമയുടെ Credit Sceneൽ ഉള്ള BGM ഉൾപ്പടെ എല്ലാം തീ 🔥
മൊത്തത്തിൽ കാപ്പ എനിക്ക് നല്ലൊരു സിനിമ ആയിട്ട് തന്നെയാണ് തോന്നിയത് ഒരു പക്കാ Action Mass Gangster Drama പടം & A Shaji Kailas Padam 😌🔥🔥ഇങ്ങനുള്ള പടങ്ങൾ ഇഷ്ടമുള്ളവരും Experience ചെയ്യാൻ താൽപര്യം ഉള്ളവരും പോയി കണ്ടോ !
**
Jaydev Kr
പഴശ്ശിരാജ ‘ചത്തിട്ടും’ യുദ്ധം തീർന്നിട്ടില്ലല്ലോ എന്നു ദിലീഷ് പോത്തന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാള സിനിമയിൽ മികവുറ്റ സംഭാഷണങ്ങളുള്ള ഒരു സിനിമ കാണുന്നത്. സ്ക്രീനിൽ വരുന്ന കഥാപാത്രങ്ങൾ എല്ലാം ലളിതമായി പറഞ്ഞു പോകുന്ന കാര്യങ്ങൾ ആഴമേറിയതാണ്. അതവരുടെയെല്ലാം കഥാപാത്രനിർമിതിക്ക് കൊടുക്കുന്നൊരു പരിപൂർണതയുണ്ട്.പൃഥ്വിരാജ് സുകുമാരൻ ഈ സിനിമയിലേക്ക് വരുമ്പോൾ, കൊട്ട മധുവിലേക്ക് വരുമ്പോൾ വേറൊരു മനുഷ്യൻ തന്നെയാവുന്നുണ്ട്. രണ്ട് കാലഘട്ടങ്ങളിലായി കഥ പറഞ്ഞ് പോകുമ്പോൾ കഥാപാത്രത്തിന്റെ രൂപമാറ്റത്തിന് അനുസരിച്ചു തന്നെ അയാൾ ശബ്ദത്തിൽ പോലും മാറ്റം വരുത്താൻ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നി. പൃഥ്വിയുടെ കരിയറിലെ മികച്ചൊരു വേഷം തന്നയാണ് കാപ്പയിലെ കൊട്ട മധു.ര’ക്തം കൊണ്ടെഴുതിയ കഥ.ര’ക്തത്തിൽ പൊതിഞ്ഞെടുത്ത ഫ്രയിമുകൾ.ര’ക്തം മരവിപ്പിക്കുന്ന ദൃശ്യാനുഭവം. അപ്ഡേറ്റഡ് ഷാജി കൈലാസ് അമൽ നീരദിലേക്കുള്ള പരകായമാണെന്നു തെറ്റിദ്ധരിച്ച എനിക്കിപോഴയാളെ ലെജൻഡ് എന്ന് വിളിക്കാൻ തോന്നുന്നുണ്ട്.
**
Manas Madhu
GR ഇന്ദുഗോപന്റെ ഈ നോവൽ പണ്ട് വായിച്ചിരുന്നു… മലയാള മനോരമ ആഴ്ച്ച പതിപ്പിൽ..വർഷം എത്ര കഴിഞ്ഞു..സത്യം പറയട്ടെ…. വായന സുഖത്തിന്റെ അൻപതു ശതമാനം പോലും തിയറ്ററിൽ നിന്ന് കിട്ടിയില്ല….ചക്കിന് വച്ചത് കൊക്കിനു കൊണ്ടു എന്ന് പറയും പോലെ….കൈയ്യടി നേടേണ്ട നായക കഥാപാത്രം വെറുതെ അലക്കി തേച്ചു ഉടയാതെ ഒരിടത്തു ഒതുങ്ങി പോയപ്പോൾ… സ്കോർ ചെയ്തത്…. അപർണ ബാലമുരളി യും ആസിഫ് അലിയും ദിലീഷ് പോത്തനുമൊക്കെയാണ്.പ്രിത്വിക്ക് ഇപ്പോൾ മോശം സമയം ആണെന്ന് തോന്നുന്നു…. ഒന്നും അങ്ങോട്ട് മെനയാവുന്നില്ല.പക്ഷെ… ഷാജി കൈലാസിന്റെ സമയം തെളിഞ്ഞു എന്ന് വേണം കരുതാൻ…ദുർബലമായ തിരക്കഥയിൽ ഇങ്ങനൊരു പടത്തെ നടു നിവർത്തിയെടുത്തത് അദ്ദേഹത്തിന്റെ experience ഒന്ന് കൊണ്ടു മാത്രമാണ്…. അത് ചർച്ച ചെയ്യപ്പെട്ടേക്കാം.ടൈറ്റിൽ കാർഡ്ൽ jomon T John.. Vinod illampalli തുടങ്ങിയ പ്രമുഖരുടെ പേരുകൾ കണ്ടിരുന്നു… എന്നാൽ അതിന്റെ ഗുണമൊന്നും ഷോട്ടുകളിലും കണ്ടില്ല.ങ്കിലും… നിരന്തരം ഫീൽ ഗുഡ്.., ത്രില്ലെർ.. സ്വഭാവങ്ങളിലുള്ള സിനിമകൾ കണ്ടു നരച്ചു തുടങ്ങിയ വെള്ളിത്തിരയിലേക്ക്. കാപ്പയുടെ വരവ് ഒരു താൽക്കാലിക ആശ്വാസമാണ്..”പാലില്ലെങ്കിൽ ഒരു കട്ടൻ ” അങ്ങനെ കണക്കാക്കിയാൽ കാപ്പ ok യാണ്…
**
കിടിലൻ മാസ്സ് മാസ്സ് മരണ മാസ്സ്
കടുവയുടെ അപ്പൻ ആണ് =കാപ്പ
Alfy Maria
കൊടും പകയുടെ തീയിൽ ആളിക്കത്തിയ കാപ്പയില് നേർക്കുനേർ ഏറ്റുമുട്ടുന്നത് കൊട്ട മധുവും ബിനു ഗ്യാങ്ങുമാണ്. ഷാജി കൈലാസിന്റെ ത്രില്ലറുകളിൽ നിന്നും വ്യത്യസ്ത മേക്കിങ്ങിൽ എത്തിയ ചിത്രമാണ് കാപ്പ . ഇത് കടുവ അല്ല നല്ല ഒന്നാന്തരം പുലിയാണ് ചീറ്റ പുലി. ഈ വര്ഷാവസാനത്തിൽ പ്രേക്ഷകന് നൽകിയ ഹിറ്റുകളുടെ കൂട്ടത്തിൽ കാപ്പായും ഇടം പിടിച്ചു . പണ്ടത്തെ ആ ഷാജി കൈലാസ് മാസ്സ് ചിത്രങ്ങളുടെ റേഞ്ച് ഇരട്ടിയായി കൂടിയിരിക്കുകയാണ്. ത്രില്ലറുകളുടെ ഒരു അപ്ഡേറ്റഡ് വേർഷൻ ആണ് കാപ്പ . തീപോലെ പ്രേക്ഷകനിൽ ഇമോഷനും പകയും ഒരേപോലെ നൽകി ആളിക്കത്തുകയ്യാണ് കാപ്പ .
ആനന്ദ് എന്ന ചെറുപ്പക്കക്കാരൻ തന്റെ ഭാര്യയുടെ പേര് കാപ്പ ലിസ്റ്റിൽ നിന്നും മാറ്റാനായി നടത്തുന്ന ഒരു അന്വേഷണയാത്ര ചെന്നെത്തുന്നത് കൊട്ട മധുവിൽ ആണ് . പിന്നീട് കൊട്ടമധുവും ബിനു ഗാങ്ങും തമ്മിലുള്ള പകയുടെ കഥയും കൊട്ട മധുവിന്റെ പരിണാമവുമാണ് ചിത്രം . പ്രേക്ഷകന് ഓരോ നിമിഷവും ത്രില്ലറിൽ നിന്നു വ്യതിചലിക്കാതെ ഒരേ മാസ്സ് ആക്ഷൻ രംഗങ്ങളിലൂടെയാണ് കാപ്പയുടെ യാത്ര .
ആദ്യ പകുതി സാദാരണ ആക്ഷൻ ചിത്രം പോലെ ആയിരുന്നു എങ്കിലും രണ്ടാം പകുതി മുതൽ ചിത്രം തീപാറിക്കുകയായിരുന്നു. പ്രേക്ഷകന് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് കഥ ഗതി മാറുന്നത് .
പൃഥ്വിരാജ് കൊട്ട മധുവായി സ്ക്രീനിൽ അഴിഞ്ഞാടുകയായിരുന്നു . അപർണ ബാലമുരളി ഭാര്യയായി കൊട്ട മധുവിന് സംരക്ഷണം നൽകി കൂടെ നിൽക്കുന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു . ജഗദീഷ് ,ആസിഫ് അലി, ദിലീഷ് പോത്തൻ എന്നിവർക്ക് നല്ല സ്ക്രീൻ സ്പേസ് ലഭിച്ചു .
കാരിരുമ്പിന്റെ കരുത്തുള്ള ഇന്ദു ഗോപന്റെ തിരക്കഥയാണ് ചിത്രത്തെ മികച്ചതാക്കിയത് .
ഈ വർഷത്തെ ബെസ്ററ് തീറ്ററെ സ്പീരിയൻസിങ് ത്രില്ലർ ആണ് കാപ്പ . ഇത് കടുവയുടെ അപ്പനായി വരും. കണ്ണടച്ചു പോയി ആർക്കും കാണാൻ സാധിക്കുന്ന മാസ് ആക്ഷൻ ചിത്രം .