Sanal Kumar Padmanabhan
അങ്ങനെ ഈ വര്ഷം തീയറ്ററിൽ നിന്നും മറ്റൊരു കിടിലൻ പടം കണ്ടു മനസ് നിറഞ്ഞു ഇറങ്ങുകയാണ് .കാപ്പ ഒരു ഒന്നൊന്നര പടം .തിരുവനന്തപുരത്തെ കാളിന്ദീയായി കണ്ടു അതിൽ പത്ത് പത്തികളുമായി അടക്കി ഭരിക്കുന്ന കാളീയനായി പൃഥ്വിയുടെ കൊട്ട മധുവും .കളിയറിയാതെ കളിക്കളത്തിന് നടുവിൽ ഇറങ്ങി നിൽക്കേണ്ടി വന്ന ആസിഫിന്റെ ആനന്ദും .
മധുവിന്റെ നിഴലിനെ തൊടണമെങ്കിൽ തന്റെ ഖബറിൽ മണ്ണ് വീഴണമെന്ന രീതിയിൽ നടക്കുന്ന ജഗദീഷിന്റെ ജബ്ബാറും പക അതു വീട്ടാനുള്ളതാണെന്ന വാശിയോടേ അപർണ മുരളിയുടെ പ്രമീളയും, ദിലീഷ് പോത്തന്റെ ലത്തീഫും .ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതത്തോടൊപ്പം ..
തിരശീലയിൽ ഇങ്ങനെ തീയായി ആളികത്തുമ്പോൾ പ്രേക്ഷകർക്കു ലഭിക്കുക ഒരു കിടിലൻ പൊളിറ്റിക്കൽ ത്രില്ലർ അനുഭവം ആണ്
ജി ആർ ഇന്ദുഗോപൻ എന്ന, വായനക്കാരെ വായനയുടെ മത്തു പിടിപ്പിക്കുന്ന ലഹരിയുടെ മുൾമുനയിലൂടെ നടത്തുന്ന എഴുത്തുകാരന്റെ ഇതിനു മുന്നേയുള്ള സിനിമകൾ കണ്ടപ്പോൾ, സിനിമക്ക് വേണ്ടി എഴുതുമ്പോൾ അദ്ദേഹം എഴുത്തിന്റെ തന്റെ സ്വഭാവിക ഒഴുക്കിലേക്ക് എത്തുവാൻ ആകാതെ തപ്പി തടയുന്നത് കണ്ടു മനസിൽ രൂപപ്പെട്ട വിഷമം ഇപ്പോൾ അങ്ങട് അലിഞ്ഞു ഇല്ലാതാവുകയാണ്….
നല്ല ആറ്റി കുറുക്കി എഴുതിയ കിടുക്കൻ തിരക്കഥ .പിന്നെ ഇതെല്ലാം യാരാലെ ..ഒരു തലമുറയെ സിൽവർ സ്ക്രീനിലെ മായിക കാഴ്ചകൾ കാണിച്ചു കൊണ്ടു കോരിതരിപ്പിച്ച അതെ മനുഷ്യൻ ഷാജി കൈലാസ് .❤️റേറ്റിംഗ് 4/5…