പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആര് ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.ആസിഫ് അലി, അന്ന ബെന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ വേണുവായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഷാജി കൈലാസിലേക്ക് ചിത്രം എത്തുകയായിരുന്നു.ഗ്യാങ്സ്റ്റര്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം തന്നെയാണ്. ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ്, എഡിറ്റിങ്ങ് മഹേഷ് നാരായണന്.
ഇപ്പോൾ കാപ്പയുമായി ബന്ധപ്പെട്ടൊരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ‘കാപ്പ’യിലെ പത്തു തെറ്റുകൾ ആണ് വിഡിയോയിൽ. സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. വീഡിയോ കാണാം.