പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയുന്ന കാപ്പ. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ഡിസംബര്‍ 22 ന് റിലീസ് ചെയ്യുന്നു. ‘തിരു തിരു തിരു തിരുവന്തോരത്ത് ‘ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തത്. സന്തോഷ് വർമയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നിർവ്വഹിച്ചിരിക്കുന്നു. പാടിയത്, സുഭാഷ് ബാബു ബി, അനുഗ്രഹ് ദിഗോഷ്, അഖില്‍ ജെ ചന്ദ്, ജേക്സ് ബിജോയ് എന്നിവർ ചേർന്ന്.
ശംഖുമുഖി എന്ന ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥയും ഇന്ദുഗോപൻ തന്നെയാണ്. പൃഥ്വിരാജിനു പുറമെ ആസിഫ് അലി, അപർണ്ണ ബാലമുരളി, അന്ന ബെൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. ‘കൊട്ടമധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് ഫെഫ്ക റൈറ്റേഴ്സ് യൂണിയനും തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്നാണ്.