കാപ്പാൻ – റിവ്യൂ

0
426

എഴുതിയത്  : Sriram Iyer S

കാപ്പാൻ – റിവ്യൂ

പാവപെട്ട കൃഷിക്കാരും
അവരുടെ ഭൂമി തട്ടി എടുക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് ഭീകരരും എന്ന തീമിൽ ഈ വർഷം വരുന്ന 412 മത്തെ ചിത്രമാണ് കാപ്പാൻ

മോഹൻലാൽ, സൂര്യ, k. V ആനന്ദ്, ഹാരിസ് ജയരാജ്‌, ആര്യ, ബൊമൻ ഇറാനി, സമുദ്രക്കനി തുടങ്ങി ഒരു വലിയ താര നിരയെ കാണിച്ചു പ്രേക്ഷരെ ഒന്നാന്തരമായി കബളിപ്പിക്കുകയാണ് കാപ്പാൻ. ട്രൈലെർ കണ്ടപ്പോഴേ ചെറിയൊരു പന്തികേട് തോന്നിയിരുന്നെങ്കിലും മുകളിൽ പറഞ്ഞവരൊക്കെ ഇതിന്റെ ഭാഗമായത് കൊണ്ട് ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു.. പക്ഷെ ചിത്രം നിരാശയുടെ പടു കുഴിയിലേക്കാണ് തള്ളി വിട്ടത്.

Image result for kappan imagesആദ്യ പതിനഞ്ചു മിനിറ്റിലെ ഭീകര ആക്രമണം, നായകന്റെ ഇന്ട്രോസോങ്.. പിന്നെ ഇപ്പോഴത്തെ തമിഴ് സിനിമയിലെ അഭിഭാജ്യ ഘടകം ആയ കൃഷിക്കാരേ പറ്റിയുള്ള കഥ പറച്ചിലും കണ്ടപ്പോൾ തന്നെ ചിത്രത്തെ കുറിച്ച് ഏകദേശ ധാരണ കിട്ടി ..

ഡൽഹിയിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ spg ഓഫീസർ ആയ നായകൻ തഞ്ചാവൂരിൽ ഗംഭീര കൃഷിയും ചെയ്യുന്നുണ്ട്… ഇപ്പഴാണോ അതിനൊക്കെ സമയം കിട്ടുന്നത്. ആദ്യം ഞാൻ സൂര്യ ഡബിൾ റോൾ ആണെന്നാണ് .

ചിത്രം കാണുന്നവരുടെ പ്രധാന ചോദ്യം മോഹൻലാലിനെ പോലെ ഒരാളെ എന്തിനാണ് ഇത് പോലെ ഒരു റോൾ ചെയ്യാൻ വിളിച്ചു കൊണ്ടുവന്നത് എന്നതാവും.. മോഹൽലാൽ എന്ന നടനെയോ, താരത്തിനെയോ ഒരു രീതിയിലും വേണ്ട പോലെ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ പ്രിയനടനെ കുറിച്ച് ഉള്ള പരാമർശം ഇവിടം കൊണ്ട് നിർത്തുന്നു..

ലോജിക്കൽ ലൂപ്പ്ഹോഴ്‌സിന്റെ എട്ടുകളി ആണ് പടം.
ഡൽഹിയിൽ ഉള്ള ഇന്ത്യയുടെ pm, പിന്നെ പുള്ളിയുടെ സ്റ്റാഫ്.. ക്യാബിനെറ്റിലെ ബാക്കി മന്ത്രിമാർ.. പ്രതിപക്ഷ നേതാവ്, ഡെൽഹിലെ പോലീസ്കാര് തുടങ്ങി അവിടെ ഉള്ള ചെമ്മാനും ചെരുപ്പ്കുത്തിയും വരെ സംസാരിക്കുന്നത് തമിഴിൽ ആണ്. എന്തിനധികം പറയുന്നു പാക്കിസ്ഥാനിലെ പട്ടാളക്കാരും തീവ്രവാദികളും വരെ തമിഴിൽ ആണ് സംസാരിക്കുന്നത്.

Image result for kappan imagesആര്യയുടെ റോൾ… പ്രത്യേകിച്ച് സെക്കന്റ്‌ ഹാൾഫിൽ കാണിക്കുന്ന തൊക്കെ ഒരിക്കലും സംഭവിക്കാത്ത ലോകമണ്ടത്തരം ആണ്.. എന്നാലും സെക്കന്റ്‌ ഹാൾഫിൽ പുള്ളിയുടെ ഒന്നു രണ്ട് സീൻസ് മാത്രമാണ് കുറച്ചെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞത് എന്നുള്ളത്കൊണ്ട് അതൊക്കെ ക്ഷമിച്ചു വിടാം.

K. V ആനന്ദിന്റെ സിനിമകളിൽ 4 തരത്തിലുള്ള സോങ് സീക്വന്സുകളെ ഒള്ളൂ.. ഒന്നു നായകൻറെ ഇൻട്രോ സോങ്.. പിന്നെ ഒരു പബ്ബിൽ അല്ലെങ്കിൽ ബാറിൽ ഉള്ള സോങ്, ഒരു പാർട്ടി സോങ്. പിന്നെ നായകനും നായികയും കൂടി വിദേശത്തുള്ള ഏതെങ്കിലും മലയുടെ മുകളിലും വെള്ളച്ചാട്ടത്തിന്റെ ചോട്ടിലുമൊക്കെയായി പ്രണയിക്കുന്ന ഒരു പാട്ട്.. ഇതിലും അതൊക്കെ തന്നെ ആണെന്നറിഞ്ഞാവും ഹാരിസ് ജയരാജ്‌ ആ പഴയ ട്യൂൺ ഒക്കെ തന്നെ പൊടി തട്ടി എടുത്ത് കൊടുത്തത്. ബി ജി ഏം. സാമി യുടെയും അന്ന്യന്റെയും ഒക്കെ തന്നെ എടുത്ത് കൊടുത്തു

പിന്നെ ഇഷ്ടപെട്ടത് എന്ന് പറയാൻ ചില ആക്ഷൻ സീൻസും ആര്യയുടെ ഒന്ന് രണ്ട് കൗണ്ടറുകളും മാത്രമാണ്

ചുരുക്കി പറഞ്ഞാൽ ഈ വർഷം കണ്ടതിൽ ഏറ്റവും അധികം നിരാശപ്പെടുത്തിയ ചിത്രം