മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘കാതല്‍ ദ കോര്‍’. ആരാധകർ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് ഇത്. ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്, എന്നാൽ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ ഒന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല.
എന്നാലിപ്പോൾ വൈറലായി മാറുന്നത് ഒരു ഫ്ളെക്സ് ബോര്‍ഡ് ചിത്രമാണ് . തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയായി ആണ് മമ്മൂട്ടി ഫ്ളക്സിൽ പ്രത്യക്ഷപ്പെടുന്നത് . കാതല്‍ ദി കോര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സുപ്രധാന വിവരം തന്നെയാണ് ഇത്.
മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് ഇപ്പോള്‍ വൈറലായി മാറിയ ഫോട്ടോയില്‍ നിന്ന് മനസ്സിലാകുന്നത്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്. കാതല്‍ ദി കോര്‍ എന്ന ഹാഷ്ടാഗും ഉള്‍പ്പെടുത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചി്ത്രമാണ് കാതല്‍ ദി കോര്‍.റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന അടുത്ത സിനിമ കൂടിയാണ് കാതല്‍