മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ ! ട്രെയിലർ പുറത്തിറങ്ങി

മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. വേഫറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

മമ്മൂട്ടി നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാത്യു ദേവസ്സിയുടെ ക്യാരക്ടർ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറാക്കി മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. ചിത്രത്തിലെ ‘എന്നും എൻ കാവൽ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അൻവർ അലി വരികൾ ഒരുക്കിയ ഗാനം ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

‘കണ്ണൂർ സ്‌ക്വാഡ്’ന്റെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ‘കാതൽ ദി കോർ’ പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.

You May Also Like

അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി

അജയ് വാസുദേവും, നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻസൈക്കോ ത്രില്ലർ ചിത്രം; ചിത്രീകരണം പൂർത്തിയായി മാസ്…

“ഞാൻ കഥകൾ എഴുതുന്നില്ല; ഞാൻ മോഷ്ടിക്കുന്നു”- ബാഹുബലിയുടെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്

53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബാഹുബലി യുടെ രചന നിർവഹിച്ച വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു,…

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

വിജയ് ബാബുവിനെതിരായ ബലാത്സംഗ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ദളിത് ആക്ടിവിസ്റ്റ് ആയ മൃദുലാദേവി എഴുതിയ പോസ്റ്റാണ് .…

രൺബീർ കപൂറിൻ്റെ അനിമൽ താൻ കണ്ടുവെന്ന് ഭൂമി പെഡ്‌നേക്കർ, ‘എനിക്ക് ഇഷ്ടമല്ല…’

ഏറെ പ്രതീക്ഷയ്‌ക്കൊടുവിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് രൺബീർ കപൂറിൻ്റെ അനിമൽ റിലീസ് ചെയ്തത്. ചിത്രം ഹിറ്റാകുകയും…