Featured
കബാലി റിവ്യൂ – ഇജാസ് ഖാന്
ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന് എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി.
217 total views

ആട്ടകത്തിയും മദ്രാസും ചെയ്ത സംവിധായകനില്‍ നിന്ന് എന്നിലെ പ്രേക്ഷകന് എന്ത് പ്രതീക്ഷിച്ചോ അതാണ് കബാലി. നിലാവാരമുള്ള തിരക്കഥയുടെയും രജനിയുടെ സ്ക്രീന്‍ പ്രെസെന്സിന്റെയും ഒപ്പം രഞ്ജിത് എന്ന സംവിധായകന്റെ ക്രാഫ്റ്റും കൂടി ചേര്‍ന്നപ്പോള്‍ കബാലി മികച്ചൊരു തിയേറ്റര്‍ അനുഭവമായി മാറുന്നു.
അമാനുഷികതയില് നിന്ന് ഇറങ്ങി വന്ന ഒരു രജനി കഥാപാത്രത്തെ നാളുകള്‍ക്കു ശേഷം കാണാന്‍ കഴിഞ്ഞു എന്നതാണ് കബാലിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് .
കബലിക്കൊപ്പം തന്നെ മറ്റ് കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റി നല്കാന് സംവിധായകന് കഴിഞ്ഞു എന്നത് അഭിനന്ദനീയമാണ്. ധന്‍സികയും രാധികാ ആപ്തയും ആട്ടകത്തി ദിനേശും ഉള്‍പ്പെടെ എല്ലാവരും കയ്യടി അര്‍ഹിക്കുന്നു .
സന്തോഷ് നാരായണന്റെ ‘നേരുപ്പ് ഡാ’ സോങങ് തീര്‍ത്ത ആമ്പിയന്‍സ് അവര്‍ണ്ണനീയമാണ് ,ഒപ്പം ഒര്‍ജിനല്‍ സ്കോറും .
മുള്ളും മലരും ,ദളപതിയും ഉള്‍പ്പെടുന്ന എന്റെ മനസ്സിലെ രജനിയുടെ മികച്ച സിനിമകളുടെ കൂട്ടത്തിലാണ് കബാലിയുടെ സ്ഥാനം .
ബാഷയോ പടയപ്പയോ പോലെ ഉള്ള ഒരു രജനി ഫിലിം പ്രതീക്ഷിച്ച പോകുന്നവരെ കബാലി നിരാശപ്പെടുത്തും.
രജനി ‘അഭിനയിച്ച ‘ ,സംവിധായകന്റെ ക്രാഫ്റ്റുള്ള ഒരു സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കബാലി ഒരു അനുഭവമാണ് .തീര്‍ച്ച .
218 total views, 1 views today