Kabeer ibrahim

മഞ്ജുവാര്യരും ആധുനിക മലയാള സിനിമയും

ഒരു കാലത്തിന്റെ രചനാ രീതികൾ മറ്റൊരു കാലത്തിലേക്ക് സംക്രമിപ്പിക്കുമ്പോൾ രചന, പഴഞ്ചനാണ് എന്ന് വിലയിരുത്തപ്പെടുന്നു. ക്ലാസിക്കുകളായി മാറിയ രചനകളെ അനുകരിച്ച് വിജയിച്ചവരും കുറവല്ല. സിനിമ എന്ന കല- സാഹിത്യത്തിന്റെ, സംഗീതത്തിന്റെ, നാടകത്തിന്റെ , മറ്റു പലതിന്റെ അജൈവികമായ അബോധ പ്രയാണമാണ്. കൃത്യമായും ചത്തിരിക്കുന്ന എന്തിനെയും സാങ്കേതികവിദ്യയാൽ ജീവിപ്പിക്കുന്ന മൃതസഞ്ജീവനി കൂടിയാണ് പ്രസ്തുത കല. പൗരന്റെ സ്വപ്നങ്ങളെ പോലും സ്വാധീനിക്കുന്ന സിനിമ കേരളീയ സമൂഹത്തിന്റെയും ഒരു പ്രാതിനിധ്യ ശക്തിയാണ്.

We Live In A Time When The Gender Of the Protagonist Is No More Relevant: Manju  Warrierതൊണ്ണൂറുകളുടെ തുടക്കത്തിൽ നായികാ നിരയിലേക്ക് എത്തുകയും ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ പ്രേക്ഷക വിമർശക ശ്രദ്ധ നേടുകയും ചെയ്ത ഒരു നടിയാണ് മഞ്ജു വാര്യർ. ശാരദ മുതൽ ഉർവശി വരെയുള്ള ഒരു കാലത്തിന്റെ യൗവന- വാർധക്യാവസ്ഥകൾ ചിരിയിലും കണ്ണീരിലും വിരിഞ്ഞ് കൊഴിഞ്ഞപ്പോൾ, പ്രേമിക്കുവാനും പ്രസവിക്കുവാനും മാത്രമായുള്ള നായികമാർ രൂപപ്പെട്ടപ്പോൾ, പോൺ സൈറ്റുകളുടെ ആവിർഭാവത്തിന് മുൻപുള്ള ദീർഘ നിശ്വാസങ്ങൾ കൊട്ടകകളെ (വി)മലീകരിച്ചപ്പോൾ, ശക്തമായ സ്ത്രീ കഥാപാത്ര നിർമ്മിതിയെ തിരിച്ച് കൊണ്ടുവന്ന നടിയാണ് മഞ്ജു എന്ന് ചിലർ വിലയിരിത്തിയിട്ടുണ്ട്.
വിവിധ നൃത്തകലകളിലും ഏകാഭിനയത്തിലും പ്രവീണയായ നടിക്ക് പഴയ നങ്ങ്യാർ കൂത്ത് വേദികളിലെന്നപോലെ (അ)മൃതമായ അഭിനയരസങ്ങളെ ആവർത്തിതമായി ഫലിപ്പിക്കുവാൻ എളുപ്പം കഴിഞ്ഞുവെങ്കിലും ദിനംപ്രതി ആധുനികമാകുന്ന സിനിമയുടെ യോ മലയാളിപ്പെണ്ണിന്റെയോ പ്രതിനിധിയാവാൻ കഴിഞ്ഞിരുന്നില്ല.

പ്രണയവും വിവാഹവും നടിയെ സിനിമയിൽ നിന്നും പുറം തള്ളിയപ്പോൾ സമാന സ്വഭാവമുള്ള ചില പെൺശരീരങ്ങളെ ഡ്യൂപ്പുകളെന്നോണം കൊണ്ടുവരാൻ കച്ചവട സിനിമാലോകം നിർബന്ധിതരായി. ഭാമയെ പോലുള്ള നടിമാർ ലോഹിയുടെ വ്യത്യസ്ഥമെന്ന് തോന്നിക്കുന്ന സ്ഥിരം പാറ്റേർണുകളിലേക്ക് വരുന്നതും ഈ കാലയളവിലാണ്. ലോക സിനിമകളിലെ മലയാളി പ്രതിനിധികളായ സംവിധായക പ്രതിഭകളുടെ ചിത്രങ്ങളിലൊന്നും മഞ്ജു അഭിനയിച്ചിട്ടില്ല? അവരാരും നടിയെ കുറിച്ച് വലുതായൊന്നും പറഞ്ഞതായും അറിവില്ല.

ദീർഘമായ ഇടവേളയ്ക്ക് ശേഷം വ്യക്തിപരമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്ച് ചില ശാരീരിക-മുഖ വ്യതിയാനങ്ങളോടെ തിരിച്ചെത്തിയ നടിക്ക് വലിയ വരവേൽപാണ് കച്ചവട സിനിമാ ലോകം നൽകിയത്. ജ്വല്ലറി പരസ്യങ്ങളിലൂടെ സമ്പന്ന മധ്യവർഗത്തിന്റെ ഓമനയായി മാറി തന്റെ കളം പിടിക്കുവാനുള്ള ബുദ്ധി നടിയുടെ വിജയമായി. നടി ഗാർഹസ്‌ഥ്യത്തിലിരിക്കെ പുതുനായികമാർ രാജീവ് രവിയുടെയും മറ്റും സിനിമകളിലൂടെ പുതിയ ശൈലിയും ഭാഷയും നിർമ്മിച്ചു കഴിഞ്ഞിരുന്നു. ഓരോ ദശകത്തിലും സിനിമയിൽ ഇങ്ങനെ സംഭവിക്കുന്നതായി കാണാവുന്നതാണ്. ദീർഘമായ ‘കുംഭകർണ്ണസമാനനിദ്രകൾ’ തുടരുന്നുമുണ്ട്. തന്റേതു മാത്രമായ ജനപ്രിയ ശൈലികളുടെ ആവിഷ്കാരത്തിനാൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന നടിക്ക് ഏറ്റവും പുതിയ ആധുനികതയിലേക്കുള്ള പ്രവേശം ദുർഘടമായിരിക്കുന്നു. ക്ലാസിക്കൽ കലകളുടെ സാധകഗുണത്താൽ സമ്പുഷ്ടയായ മഞ്ജുവിന് ഒരു പുനക്രമീകരണത്തിലൂടെ ഇത് സാധ്യമാകുന്നതാണ്.

You May Also Like

ഒളിഞ്ഞു നോക്കുന്നവര്‍…..

മനം മടുപ്പിക്കുന്ന ആശുപത്രി മുറിയുടെ അതെ ഗന്ധം. കണ്ണുനീരും കറുത്തു പോയ മോഹങ്ങളും പെയ്തു പോയ ഇരുണ്ട, നീണ്ടൊരിടനാഴി. ആ നിറം മങ്ങിയ ചുവരുകള്‍ക്കിടയില്‍, നിന്നും ഇരുന്നും, അവളൊഴിച്ച് എല്ലാവരും കാത്തിരുന്നത് ഒരേ ഒരു വാക്കു മാത്രമായിരുന്നു. “മരിച്ചു…”

ശ്രീനിവാസൻ പറഞ്ഞത് ശരിയായി, നടിയുടെ കൂടെ കാമറാമാനും വെള്ളത്തിൽ ചാടി

വെറും ഒരൊറ്റ പാട്ടിലൂടെ മലയാളകരയാകെ പിടിച്ചു കുലുക്കിയ നായികയാണ് പ്രിയ നടി അനുപമ പരമേശ്വരൻ.ടീസറോ ട്രെയിലറോ ഇറക്കാതെ വെറും 2 പാട്ടിന്റ ബലത്തിലാണ് പ്രേമം

കോഴികള്‍ക്കും തുമ്മല്‍ ??? വീഡിയോ

എപ്പോഴെങ്കിലും പിടക്കോഴിയോ പൂവനോ തുമ്മുന്നത് കണ്ടിട്ടുണ്ടോ ?? കാണാന്‍ സാധ്യതയില്ല. പക്ഷെ ഇവിടെ ഒരു കോഴി തുമ്മുന്ന വീഡിയോ വൈറല്‍ ആയി കഴിഞ്ഞിരിക്കുന്നു.

കിടിലൻ സീരീസ്, പ്രധാന ആകർഷണം വെനസ്ഡേ എന്ന ക്യാരക്ടർ തന്നെ

Wednesday (2022) Netflix Series കിടിലൻ സീരീസ് ❤ കിട്ടിയ ഹൈപ്പിനുള്ള മൊതലുണ്ട്. കഴിഞ്ഞ രാത്രി…