കപിൽ സിബൽ എന്ന നേതാവിനെ തന്നതിന് കോൺഗ്രസിനോട് ഈ നാട് കടപ്പെട്ടിരിക്കും

794

നീതികേടു കാണിക്കുന്ന ഭരണാധികാരിയുടെ നേർക്ക് വിരൽ ചൂണ്ടി നീ കാണിക്കുന്നത് അന്യായം ആണെന്ന് ഗർജ്ജനം പോലെ വിളിച്ചു പറയുന്നവൻ തന്നെയാണ് നേതാവ് !

മുസ്ലിങ്ങൾ ഭയക്കേണ്ടതില്ല എന്ന അമിത് ഷായുടെ വാക്കുകൾക്ക് മുഖമടച്ചു മറുപടി കൊടുക്കാൻ കപിൽ സിബൽ എന്ന പുലിക്കുട്ടി രാജ്യസഭയിൽ ഉണ്ടായിരുന്നു. മുസ്ലിങ്ങൾ ഒരു തരിമ്പു പോലും നിങ്ങളെ ഭയക്കുന്നില്ലെന്നും ഇതൊരു രണ്ടു ദിനോസർ മാത്രമുള്ള ദിനോസർ റിപ്പബ്ലിക്ക് ആക്കരുതെന്നും ഷാജിന്റെ നെഞ്ചിൻകൂടു തകർത്തു വെടിവെച്ച കപിൽ സിബൽ നിങ്ങളോടു നന്ദിയുണ്ട്. വാക്കുകളില്ലാത്തവരുടെ നാവായതിന് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

“ഇവിടെ പറയുന്നത് കേട്ടു, മുസൽമാൻ ഭയക്കേണ്ടെന്ന്. അതിന് ഈ രാജ്യത്തെ മുസ്ലിങ്ങൾക്ക്‌ അമിത് ഷായെ ഭയമില്ല. എനിക്കും ഭയമില്ല. ഇന്ത്യയിലെ ഒരു മുസൽമാനും നിങ്ങളെ പേടിക്കുന്നില്ല, ഇത് ഡെമോക്രാറ്റിക് റിപ്പബ്ലിക്കാണ്, അല്ലാതെ ‘രണ്ട് ദിനോസറുകൾ’ മാത്രം വാഴുന്ന ജൂറാസിക് റിപ്പബ്ലിക്കല്ല”

കപിൽ സിബൽ ഇന്ന് കേവലം ഒരു കോൺഗ്രസ് നേതാവല്ലായിരുന്നു. മറിച്ച് ഇന്ത്യയിലെ ഓരോ മുസ്‌ലിം സഹോദരങ്ങളുടെയും നാവായി മാറുകയായിരുന്നു.

“ശുരുവാർമേ ആപ്നേ കഹാ… വോ ജോ മുസൽമാൻ യഹാ ഹെ … വോ ഡർ കർനേക്കാ സരൂരത്ത് നഹി.. “(പ്രസംഗം ഒന്നു നിർത്തുന്നു. തീഷ്ണമായി മോഡിയുടെ മുഖത്തേക്ക് നോക്കുന്നു.) “കിസ് മുസൽമാൻ ആപ് കോ ഡർ ഹെ…? ഹിന്ദുസ്ഥാൻ കാ കോയി മുസൽമാൻ ആപ് സേ ഡർത്താ നഹി.”

ഇന്ത്യാ രാജ്യം കോൺഗ്രസ് മുക്തമായാൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കപിൽസിബൽ എന്ന ചങ്കുറപ്പ്. കോൺഗ്രസ്. ഇങ്ങനെയൊരു നേതാവിനെ ഈ നാടിനു തന്നതിന് നിങ്ങളോടും കടപ്പെട്ടിരിക്കും !