“കബ്സ” എന്ന കന്നട ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. കെ ജി എഫ് സീരീസിന് ശേഷം വീണ്ടുമൊരു കന്നട ചിത്രം കൂടി പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകർക്ക് സിനിമാ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയുന്നത്. കെ ജി എഫിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായകൻ രവിബസ്രൂറാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കബ്സ. പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഭാഷകളിൽ റിലീസ് ചെയ്യും.

Leave a Reply
You May Also Like

കോവിഡ് മുടക്കിയ ജിത്തു ജോസഫ്-മോഹൻലാൽ ചിത്രം തുടങ്ങുന്നു

കോവിഡ് മുടക്കിയ ജിത്തു ജോസഫ് മോഹൻലാൽ ചിത്രം തുടങ്ങുന്നു അയ്മനം സാജൻ കോവിഡ് മൂലം നിർത്തിവെച്ച…

നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി

നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻ പിള്ള വിവാഹിതനായി. നിരഞ്ജനയാണ്…

ആർ.ഡി.എക്സിൻ്റെ വിജയത്തിനു ശേഷം ഷെയ്ൻ നിഗവും മഹിമനമ്പ്യാരും വീണ്ടും പ്രണയ ജോഡികളാകുന്ന ‘ലിറ്റിൽ ഹാർട്സ്’ വീഡിയോ സോംഗ് എത്തി

‘ലിറ്റിൽ ഹാർട്സ്’ വീഡിയോ സോംഗ് എത്തി എന്നാടീ ശോശേ നിനക്കെപ്പഴാ എന്നോട്ഇഷ്ടം തോന്നിത്തുടങ്ങിയത്? സിബിയുടെ ഈ…

സോമൻ കള്ളിക്കാട്ടിന്റെ ഹൊറർ ചിത്രം ‘നെക്സ്റ്റ് സ്ക്രൈ’ ചിത്രീകരണം പൂർത്തിയായി

ലോക് ഡൌൺ കാലത്തെ പരിമിതമായ സ്വാതന്ത്ര്യം കാരണം ഓൺലൈൻ സംവിധാനത്തിന്റെ സാദ്ധ്യതകൾ തുറന്നിട്ട സംവിധായകനാണ് സോമൻ…