കെ ജി എഫ് സീരീസിന് ശേഷം വീണ്ടുമൊരു കന്നട ചിത്രം കൂടി പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകർക്ക് സിനിമാ വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ് – ‘കബ്സ’ . റിയൽ സൂപ്പർസ്റ്റാർ ഉപേന്ദ്രയും, അഭിനയ ബാദ്ഷ കിച്ചാ സുദീപും ആണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ആയിരിക്കുകയാണ്. .

പ്രശസ്ത സംവിധായകനായ ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയുന്നത്. ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ് , മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. 1947-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് കബ്സ. പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ തുടങ്ങി ഏഴ് ഭാഷകളിൽ റിലീസ് ചെയ്യും.

 

Leave a Reply
You May Also Like

ഒരു അപൂർവ നേട്ടം, ഇന്ത്യയിൽ നിന്നും ആ നേട്ടം കൈവരിക്കുന്ന ആദ്യ നടൻ എൻടിആർ

എൻടിആർ ഒരു മികച്ച നടനാണെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ‘RRR’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയം ലോകം…

താൻ അഭിനയിക്കുന്ന കഥാപാത്രത്തെ നേരിൽ കണ്ട് സായി പല്ലവി

റാണാ ദ​​​​ഗ്ഗുബട്ടിയും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ വിരാടപർവം എന്ന തെലുങ്ക് ചിത്രം പ്രധാനമായും നക്സലിസം പ്രമേയമായ…

ഒരു വേഷത്തിൽ ജനപ്രീതി നേടിയാൽ ആ നടൻ ചാനലുകളുടെ അലമ്പ് ഏർപ്പാടിനൊക്കെ നിന്നുകൊടുക്കണം

Sunil Kumar പല ടെലിവിഷൻചാനലുകളിലും കാണുന്ന യോജിപ്പില്ലാത്ത ഒരു പ്രവണതയാണ് ഒരു നടൻ/നടി ഏതെങ്കിലും ഒരു…

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ !

വർണിക്കാൻ വാക്കുകളില്ലാത്ത വിധം അതിമനോഹരമായ സിനിമ ! A Man Called Otto ???? Jaseem…