Vani Jayate

പങ്കജ് ത്രിപാഠിയുടെ ഏറ്റവും ആകർഷകമായ കഴിവ് അനായാസമായ ഡയലോഗ് ഡെലിവറിയാണ്. ആ ഒരു കഴിവിനെ പരമാവധി ഉപയോഗിച്ച് വിട്ടിട്ടുണ്ട് അനിരുദ്ധ റോയ് ചൗധരി. കടക്ക് സിങ് വലിയ ട്വിസ്റ്റുകളും സർപ്രൈസുകളും ഒന്നും ഉപയോഗിക്കാതെ പറഞ്ഞു പോയിരിക്കുന്ന ഒരു സിനിമയാണ്. പക്ഷെ അതിനെ പിടിച്ചിരിക്കുന്ന രീതിയിൽ എത്തിച്ചിരിക്കുന്നത് അളന്നു മുറിച്ച് എഴുതിയിരിക്കുന്ന സംഭാഷണങ്ങളും, അതിനെ അതിമനോഹരമായി അവതരിപ്പിച്ച ഒരു കൂട്ടം അഭിനേതാക്കളുമാണ്. പങ്കജ് ത്രിപാഠിയെ കൂടാതെ അദ്ദേഹത്തിന്റെ പെൺ സുഹൃത്തിന്റെ വേഷത്തിലെത്തുന്ന ബംഗ്ലാദേശി നടി ജയ അഹ്സാൻ ഗംഭീര പൊട്ടൻഷ്യൽ ഉള്ള ഒരു അഭിനേത്രിയാണെന്ന് തെളിയിക്കുന്നുണ്ട്. കുറേക്കാലമായി പാർവതി തിരുവോത്തിനെ സ്‌ക്രീനിൽ കണ്ടിട്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി രണ്ടു തവണ കണ്ടു. പക്ഷെ രണ്ടും മലയാളത്തിലായിരുന്നില്ല. ആദ്യം പ്രൈമിലെ ധൂത.. ഇപ്പോൾ കടക്ക് സിങ് – സീ ഫൈവിൽ. രണ്ടിലെ വേഷങ്ങളും ശ്രദ്ധേയമാണ്.

എകെ എന്ന സീനിയർ ഇക്കോണോമിക്ക് ഒഫെൻസസ് ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉദ്യോഗസ്ഥൻ ഒരു അപകടത്തെത്തുടർന്ന് തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകളിൽ പലതും നശിച്ച അവസ്ഥയിൽ ഒരു ഹോസ്പിറ്റലിൽ എത്തുന്ന ഇടത്ത് നിന്നാണ് ആരംഭിക്കുന്നത് . വളരെ ഗുരുതരമായ ഒരു ചിറ്റ് ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനിടയ്ക്കാണ് ഈ ‘അവസ്ഥ’ സംജാതമാവുന്നത്. തന്റെ മകളാണെന്ന് അവകാശപ്പെട്ടെത്തുന്ന ഒരു പെൺകുട്ടി, തന്റെ പെൺസുഹൃത്താണെന്ന് പറഞ്ഞെത്തുന്ന മറ്റൊരു സ്ത്രീ, പിന്നെ തന്റെ മേലുദ്യോഗസ്ഥൻ.. ഇവർ മൂവരും പറയുന്ന കഥകളിലൂടെയാണ് തന്റെ ഭൂതകാലത്തെക്കുറിച്ച് എകെ ശ്രീവാസ്തവ തിരിച്ചറിയാൻ ശ്രമിക്കുന്നത്. അതിലൂടെ താൻ അന്വേഷിക്കുന്ന, ഏകദേശം ഒരു പരിണാമത്തിലെത്തി എന്ന് കരുതുന്ന ആ കേസിന്റെ ചുരുളഴിക്കുവാനുള്ള ശ്രമം കൂടി നടക്കുന്നുണ്ട്.
ത്രില്ലർ എന്ന നിലക്ക് പലർക്കും പരിപൂർണ്ണമായ തൃപ്തി നൽകുന്ന ഒരു ക്ളൈമാക്സ് ആയിരിക്കില്ല എന്നാണെങ്കിലും, അതിമനോഹരമായ ഒരു ഫീൽ ഗുഡ് ക്ളൈമാക്‌സാണ് കടക്ക് സിങിന്റേത്. ശന്തനു മൊയ്ത്രയുടെ സംഗീതവും ആ ഫീലിനെ കൃത്യമായി അടയാളപ്പെടുത്തി വെക്കുന്നതാണ്,  കടക്ക് സിംഗ് – സീ ഫൈവിൽ സ്ട്രീം ചെയ്യുന്നു.

You May Also Like

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത പ്രമോദ് സിനിമയിൽ അരങ്ങേറ്റം…

ഗുരുവിനു ആശംസകളുമായി നടിയും നർത്തകിയുമായ കാവ്യാമാധവൻ ഏറെ കാലങ്ങൾക്കു ശേഷം ക്യാമറയുടെ മുന്നിൽ

നടിയും നർത്തകിയുമായ കാവ്യാമാധവൻ ഏറെ കാലങ്ങൾക്കു ശേഷമാണ് ഇപ്പോൾ വീഡിയോയുടെ മുന്നിൽ വരുന്നത്. നൃത്തകലയിൽ തന്റെ…

ധനുഷ് നായകനായ ബൈ ലിംഗ്വൽ ചിത്രം ‘സർ / വാത്തി’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

ധനുഷ് നായകനായ ബൈ ലിംഗ്വൽ ചിത്രം ‘സർ / വാത്തി’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി ,.വെങ്കി…

ഏറ്റവും വലിയ ഫ്ലോപ്പ് ഹീറോ, വർഷങ്ങളായി ഒരു ഹിറ്റ് പോലും നൽകിയില്ല, 2 സിനിമകൾക്ക് ഒരു കോടി പോലും നേടാൻ കഴിഞ്ഞില്ല, ഇപ്പോൾ 200 കോടിയുടെ സിനിമയിൽ വില്ലനായി !

സിനിമാരംഗത്തേക്ക് കടന്നുവന്ന് നിലയുറപ്പിക്കുക എന്നത് ആർക്കും എളുപ്പമല്ല. ഒരാൾ സ്ഥിരത കൈവരിക്കുകയാണെങ്കിൽപ്പോലും, ആ സ്ഥാനത്ത് അയാളെ…