“കഥ ഇന്നുവരെ”പൂർത്തിയായി.

ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” യുടെ ചിത്രീകരണം പൂർത്തിയായി.അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക എത്തുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ തേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ

ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത് വിഷ്ണു മോഹൻ ചിത്രത്തിലൂടെയാണ്. ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണ പങ്കാളികളാണ്.ഛായാഗ്രഹണം- ജോമോൻ ടി ജോൺ. എഡിറ്റിംഗ്-ഷമീർ മുഹമ്മദ്,സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,മേക്കപ്പ്-സുധി സുരേന്ദ്രൻ,പ്രോജക്ട് ഡിസൈനർ- വിപിൻ കുമാർ, സൌണ്ട് ഡിസൈൻ-ടോണി ബാബു, സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ്-10 ജി മീഡിയ.ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ റിലീസ് ചെയ്യുന്നതാണ്.പി ആർ ഒ- എ എസ് ദിനേശ്.

You May Also Like

മാലിദ്വീപിൽ ഗ്ലാമറസ്സായി തമന്ന; വിഡിയോ കാണാം

ചാരുത, സൌന്ദര്യം, പ്രകടനശേഷിയെ കാലത്തിനനുസരിച്ചു പുതുക്കാനുള്ള കഴിവ് എന്നിവകൊണ്ട് എന്നിവകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ.…

“ഈ ചിത്രം കണ്ടിട്ടിലെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം നിങ്ങൾ കണ്ടിട്ടില്ല”

ഉണ്ണി കൃഷ്ണന്റെയും തുളസിയുടെയും പ്രണയവും ജീവിതവും പ്രതിസന്ധികളും പറഞ്ഞ മനോഹരമായ പ്രണയകാവ്യം കടപ്പാട് Nithin Ram…

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

സൗബിൻ സാഹിറിന് സംഭവിക്കുന്നത് സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ സൗബിന് ചേരാത്ത…

“ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ല, അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ”, തെലുങ്ക് അവതാരകയോട് ഷൈൻ ചെയ്തത്

ദസറയ്ക്കു ശേഷം മലയാളതാരം ഷൈന്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ്‌ നാഗ ശൗര്യ നായകനാകുന്ന രംഗബലി.…