ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല് തേരട്ട അരിക്കുകയാണോ എന്ന് സംശയം തോന്നി എങ്കില്‍ അത് ഒരിക്കലും ഒരു കുറ്റം അല്ല .ഒരു ഹെര്കുലീസ് സൈക്കിളില്‍ പാറി വരുന്നത് മറ്റാരും അല്ല വേലപ്പന്‍ അതെ ബാര്‍ബര്‍ വേലപ്പന്‍ ,പേര് കേട്ടാല്‍ ആള് വലിയ വേല വെപ്പ് കാരന്‍ ആണ് എന്ന് തോന്നും പക്ഷെ സത്യത്തില്‍ ആരും അദേഹത്തെ കണ്ടാല്‍ ഒരു വേല അങ്ങോര്ക്കിട്ടു വെക്കും എന്നതാണ് സത്യം .
അടുത്ത ഗ്രാമത്തില് നിന്നും പുതുതായി സ്ഥലം വാങ്ങി വന്നു ഞങളുടെ ഗ്രാമത്തെ ഫാഷന്‍ വല്കരിക്കും എന്ന് വന്നതിന്റെ രണ്ടാം ദിവസം തന്നെ വേലപ്പന്‍ ദൃഡ പ്രതിന്ജ്യ എടുത്തു ,ഗ്രാമത്തിന്റെ പ്രധാന സ്ഥലത്ത് അദേഹം തന്‍റെ ബാര്‍ബര്‍ ഷാപ്പ് ആരംഭിച്ചു .
നിരപ്പലകകള്‍ ഒന്നായി എടുത്തു മാറ്റി കട തുറന്നു തന്‍റെ ആരാധ്യ ദൈവങ്ങള് ആയ ഇ എം എസിനും സത്യന്‍ മാഷക്കും ഒരു ചന്ദനത്തിരി കൊളുത്തി കഴിഞ്ഞു തിരിഞ്ഞു കണ്ണാടിയില് നോക്കി താനും സത്യനും തമ്മില് നല്ല രൂപസാദര്ശ്യം ഉണ്ട് എന്നു ഉറപ്പ് വരുത്തി കഴിഞ്ഞാല് ആദ്യം വന്ന ആളെ സിംഹാസനത്തിലെക്ക് ആനയിക്കും
ആള് ഇരുന്നു കഴിഞാല് പുതപ്പിച്ചു അലപം വെള്ളം സ്പ്രെ ചെയ്തു അല്പം മുടി വെട്ടി കഴിഞ്ഞാല്‍ ഒരു ദിനെശ് ബീഡി കത്തിച്ച് തന്‍റെ വിപ്ലവത്തിനു തിരി കൊളുത്തും പിന്നെ നാടായ നാട്ടിലെ വിപ്ലവ കഥകളും സത്യന്റെ സിനിമ മികവും എല്ലാം ചേര്‍ത്ത് ഒരു കീചക വധം തന്നെ അരങേരും ,മുടി വെട്ടികഴിഞ്ഞു ഇറങ്ങുമ്പോള്‍ ഗംഗയില്‍ മുങ്ങിയാല്‍ പൊലും പൊകാത്ത പാപം വരെ പൊയി കാണും..
ഇനി നായിക അമ്മിണി വര്‍ണ്നിച്ചാല്‍ തീരില്ല അമ്മിണിയെ കുറിച്ച്. ഉഡുരാജ മുഖി മൃഗ രാജ ഘടി ഗജരാജ വിരാജിത മന്ദ ഗതി എന്നു വെച്ചാല്‍ ഉടുക്കിനു നീരു വീണ പൊലെ ഉള്ള മുഖം ഗജരാജന്റെ രൂപവും ,അല്പം ബുദ്ധി ഉണ്ടായിരുന്നെങ്കില് മന്ദ ബുദ്ധി എന്നു എങ്കിലും വിളിക്കാമായിരുന്നു എന്ന അവസ്ഥ.വീട്ടിലെ പണി തീര്‍ന്നാല്‍ തന്‍റെ സഹൊദരിയാണു എന്നു അസൂയാലുക്കള് കളിയാക്കി വിളിക്കുന്ന പശുവിനെ മേക്കാന്‍ ഒരു വരവുണ്ട്,അവളെ പേടിച്ചാരും ആ വഴി നടപ്പീലാ എന്ന പോലെ അമ്മിണി വന്നാല് പിന്നെ യുവാക്കള് ആരും ആ വഴിക്കു പൊകില്ല ,വെറൊന്നും അല്ല കണട പാതി കാണാത്ത പാതി ലൈന് ഇട്ടു കളയും .
തികച്ചും യാദൃശ്ചികം ആയി നായകന്‍ വേലപ്പന് ഉച്ചയൂണിനു സൈക്കിളും ആയി ആ വഴിക്കു വന്നത് അമ്മിണിയുടെ ശരീരം ഒരുതവണ കണ്ണോടിച്ചു എത്തിയപ്പൊഴെക്കും സൈക്കിള് രണ്ടു മൈല് ദൂരം പൊയി കഴിഞതു വെലപ്പന് അറിഞ്ഞില്ല പശുവിനെ കെട്ടിയ കയറില് തട്ടി സൈക്കിള്‍ ഒന്നു പൊങി താണു വെലപ്പന് അതി മനൊഹരമായി അമ്മിണിയുടെ കാല്‍ക്കല്‍ പതിച്ചു.
മുന്നില് കിടക്കുന്ന യുവ കോമളനെ കണ്ട് നമ്രശിരസ്ക്കയായി കാല് നഖം കൊണ്ട് പാമ്പും കോണിയും വരച്ചു, കണ്ണുകള്‍ തമ്മില് കഥ പറഞ്ഞു.കിടന്ന കിടപ്പില്‍ വേലപ്പന് ഒരു ഡ്യുയറ്റ് പാടി .താഴം പൂ മണമുള്ള തണുപ്പുള്ള രാത്രിയില് തനിച്ചിരുന്നു ഉറങ്ങുന്ന ചെറുപ്പക്കാരി ,,,,,,,,,,
പശുവന്നു മുഖത്ത് ഒരു കിസ്സ് നല്‍കിയപ്പോള്‍ പരിസരബൊധം വീണ്ടെടുത്ത വെലപ്പന് യാത്ര തുടര്‍ന്നു. അതു ഒരു വലിയ പ്രണയ കഥയുടെ തുടക്കം ആയിരുന്നു.
പലയിടത്തും വെച്ച് അവര്‍ പ്രണയം കയ്യും കാലും മാറി കാലം കടന്നും ഇരുന്നും പോയി വേലപ്പന് കൂടുതല്‍ മെലിഞ്ഞും അമ്മിണി തടിചും ഇരുന്നു.പ്രണയ പരവശന്‍ ആയ വേലപ്പന് ഒരു ദിവ്സം പ്രാണ പ്രേയസ്സിയെ ഒരു നോക്ക് കാണാന് വേണ്ടി മതിലിന് അപ്പുറത്തെക്ക് നോക്കാന്‍ ശ്രെമിച്ച് പരാജയപ്പെട്ട് നില്‍ക്കുന്നത് കണ്ട അമ്മിണിയുടെ പശു വളരെ കൂളായി വേലപ്പനെ തൊണ്ടി അപ്പുറത്തേക്ക് ഇട്ടു,ഷൈന്‍ വൊണിനെതിരെ സച്ചിന്‍ അടിച്ച സികസ്ര്‍ പൊലെ കൃത്യമായി വേലപ്പന് അമ്മിണയുടെ അചഛന്റെ കാല്‍ കീഴില്‍ തന്നെ വന്നു വീണു.വീടും പുരയിടവും നിറഞ്ഞു നില്ക്കുന്ന തന്‍റെ മകളെ ആ നിമിഷം തന്നെ ആ പിതാവ് വെലപ്പനെ ഏല്‍പ്പിച്ചു.നാട് കണ്ട് ആദ്യ വിപ്ലവ വിവാഹം അതെ ഇന്‍റര്‍ കാസ്സ്റ്റ് മാരെജ്.വിപ്ലവം പ്രവര്‍ത്തിലൂടെ നടപ്പിലാക്കി വേലപ്പന്‍.
വിവാഹത്തിനു ശേഷം ധന സംബാദനത്തിനായി വേലപ്പന്‍ ദുബായിലെക്ക് പൊയി ,അവിടേ ചെന്നു അമ്മിണിക്കു കത്തെഴുതി അമ്മിണി ഇവിടുത്തെ ക്ലൈമറ്റ് പിടിക്കുന്നില്ല എനിക്കു തീരെ സുഖമില്ല എന്നു,ഇതു വായിച്ച് ഹൃദയം പൊട്ടി അമ്മിണി മറുപടി എഴുതി ദെ വേലപ്പെട്ടാ അവിടെ ചെന്നു ആവ്ശ്യം ഇല്ലാത്തത് ഒക്കെ കഴിച്ച് എന്നെ അനാഥയാക്കല്ലെ പറഞ്ഞേക്കാം …………………!!!
വിരഹം സഹിക്കവയ്യാതെ ആയപ്പൊള് വേലപ്പന് തിരിചു വന്നു,ഒരൊ വര്‍ഷവും ഒരു ആണ്‍ കുട്ടിക്കായുള്ള പ്രയത്നം തുടര്‍ന്നു പക്ഷെ വീട് പെണ്മക്കളെ കൊണ്ടു നിറഞ്ഞു എന്നു മാത്രം ,അവ്സാന വട്ട പ്രതീക്ഷയും പരാജയപെട്ട് വേലപ്പന്‍ ഒരു ദിവസം കല്ലിന്കില്‍ ഇരുന്നു ചിന്തിച്ചു തന്‍റെ കാല ശേഷം ഈ ഗ്രാമം ആരാണു ഫാഷനബിള്‍ ആക്കുക്ക ,അതിനു ഒരു ആണ്‍ തരി തനിക്കു ഇല്ലാതെ പൊയല്ലൊ ,തനിയെ ഇരുന്നു മിഴിവാര്ക്കുന്ന വെലപ്പനെ കണട് സഹാനുഭൂതി തൊനിയ ചെത്തു കാരന്‍ കുമാരന്‍ ആശ്വസിപ്പിക്കാന് ആയി വന്നു കാര്യം തിരക്കി ,വേലപ്പന്‍ പറഞ്ഞു അമ്മിണി പ്രസവിച്ചു പെണ്കുഞ്ഞാണ്.കേട്ടപാതി കേള്‍ക്കാത്ത പാതി കുമാരന്‍ പറഞ്ഞു വേലപ്പാ പെണ്‍ കുഞ്ഞുങള്‍ വീടിന്റെ വിളക്കാ അതില്‍ സന്തൊഷിക്കു .
” പൊന്നു കുമാരാ ഇപ്പോള്‍ തന്നെ ഏഴ് വിളക്ക് ഉണ്ട് വീട്ടില്‍ രണ്ട് മുറി മാത്രം ഉള്ള എന്‍റെ വീട്ടിലെന്തിനാ ഇനിയും വിളക്ക്”………..