പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ചില നിയമക്കുരുക്കുകളിൽ പെട്ടിരിക്കുകയാണല്ലോ. എന്നാലും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി പൃഥ്വിയും സംഘവും മുന്നോട്ടുതന്നെ. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. കടുവക്കുന്നേല്‍ കുറുവച്ചൻ’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് കടുവയിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡ്രോൺ പ്രദർശനം ദുബായിയിൽ നടന്നിരിക്കുകയാണ്. ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് ചിത്രത്തിന്റെ പേരും പൃഥ്വിരാജിന്റെ രേഖാചിത്രവുമൊക്കെ തെളിയിക്കുകയായിരുന്നു. ഇതാദ്യമായി ആണ് ഒരു ഇന്ത്യൻ ചിത്രത്തിനു വേണ്ടയോ ഡ്രോൺ പ്രദർശനം നടത്തുന്നത്. സിനിമയുടെപേരും തന്റെ രൂപവും തെളിഞ്ഞതിനേക്കാൾ മലയാള അക്ഷരങ്ങൾ തെളിഞ്ഞതാണ് അഭിനകരം എന്ന് പൃഥ്വിരാജ് പറഞ്ഞു

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം
D149 – ദിലീപ്-വിനീത് കുമാർ ചിത്രം തുടങ്ങി. ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര