ഷാജി കൈലാസ് – പ്രിത്വിരാജ് ഒന്നിക്കുന്ന ‘കടുവ’ ജൂൺ 30 റിലീസ് . വിവേക് ഒബ്റോയ് ലൂസിഫറിന് ശേഷം മലയാളത്തിൽ വില്ലനായെത്തുന്ന ചിത്രത്തിന് ജിനു വി എബ്രഹാം തിരക്കഥയും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്. കടുവക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കുന്നത്.
ജനാര്‍ദ്ദനൻ, വിജയരാഘവൻ, സായ് കുമാര്‍, സിദ്ദിഖ്, അജു വര്‍ഗീസ്, ഹരിശ്രീ അശോകൻ, കൊച്ചുപ്രേമൻ, രാഹുല്‍ മാധവ്, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.ഇപ്പോൾ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നു. ഒഫീഷ്യൽ ടീസർ 2.