Sreeram Subrahmaniam
ഷാജി കൈലാസ് മലയാളത്തിനു നൽകിയിട്ടുള്ള മാസ്സ് ചിത്രങ്ങളുമായി ഒരു താരതമ്യം നടത്താതെ ഇരുന്നാൽ, വലിയ തെറ്റില്ലാത്ത ഒരു മാസ്സ് ആക്ഷൻ ചിത്രം തന്നെ ആണ് കടുവ. രണ്ടു പ്രമാണികൾ തമ്മിലുള്ള കോൺഫ്ലിക്ട് എന്ന സുപരിചിതമായ ഒരു ത്രെഡ് അധികം ബോർ അടിപ്പിക്കാത്ത ഒരു തിരക്കഥയിലൂടെ നല്ല കുറച്ചു മാസ്സ് മോമെൻറ്സും,നല്ല ആക്ഷൻ സീനുകളും നൽകികൊണ്ട് എൻകജിങ് ആയി അവതരിപ്പിക്കാൻ ചിത്രത്തിന് സാധിക്കുന്നുണ്ട് ,ഷാജി കൈലാസിന്റെ ചില സിഗനേച്ചർ സംഭവങ്ങൾ ഉണ്ട്.. നായകന്റെ മുഷ്ടിയുടെ ക്ലോസ് അപ്പ്, മീശ പിരി,മുണ്ട് മടക്കി കുത്തൽ തുടങ്ങി ചില മാനറിസങ്ങൾ എടുക്കുന്ന രീതി, അങ്ങനെ മലയാളികളെ പലപ്പോഴും കോരിതരിപ്പിച്ചിട്ടുള്ള നായക കഥാപാത്ര ഗിമ്മിക്കുകൾ ഇതിലും കാണാം, അതൊക്കെ തിയേറ്ററിൽ നന്നായി വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്.
പൃഥ്വിരാജ് ലുക്കിലും, ആക്ഷൻ സീൻസിലും, ആറ്റിറ്റ്യൂഡിലും എല്ലാം നന്നായി സ്കോർ ചെയ്തിരിക്കുന്നു.. എങ്കിലും ചില സ്ഥലങ്ങളിൽ ഈ പടം ബിഗ് എം സിൽ ആരെങ്കിലുമോ സുരേഷ്ഗോപിയോ വല്ലതും ചെയ്തിരുന്നെങ്കിൽ എന്നും തോന്നി. എന്നാൽ പൃഥ്വിരാജിനെ മാറ്റി നിർത്തിയാൽ വിവേക് ഉൾപ്പെടെ ആരുടെയും കഥാപാത്രങ്ങൾക്ക് ഒരു വലിയ ഇമ്പാക്ട് നൽകാൻ സാധിച്ചിട്ടില്ല.
നായകൻ വളരെ വീക്കും എന്നാൽ വില്ലൻ കരുത്തനുമായ ഫസ്റ്റ് ഹാൾഫിൽ നായകൻ ചെയ്യുന്നതെല്ലാം കയ്യടി നേടുന്നുണ്ട്. വില്ലൻ വീക്കും, നായകൻ കരുത്തനുമായി മാറുന്ന ഭാഗം മുതൽ അതുവരെ കിട്ടുന്ന ഒരു ത്രില്ല് താഴേക്കു പോകുന്നുണ്ട്. എന്നാലും ആ ഭാഗങ്ങളിലും ഇടയ്ക്കിടയ്ക്ക് വരുന്ന ചില മാസ്സ് രംഗങ്ങൾ ചിത്രത്തെ പിടിച്ചു നിർത്തുന്നു.
ഏതായാലും കുറച്ചു കാലങ്ങൾക്ക് ശേഷം മാസ്സ് ആക്ഷൻ പ്രേമികൾക്ക് ആസ്വദിക്കാനുള്ള വകുപ്പുമായി ആണ് കടുവ എത്തിയിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, അല്ലെങ്കിൽ സുരേഷ് ഗോപിയുടെ ഒരു പടത്തിനു വലിയ മോശമില്ലാത്ത സ്ക്രിപ്റ്റ് കൂടി കിട്ടിയാൽ ഇനിയും ചില ബ്ലോക്ക് ബസ്റ്ററുകൾ നൽകാനുള്ള മരുന്ന് ഇനിയും ഷാജി കൈലാസ് എന്ന ഫയർ ബ്രാൻഡ് സംവിധായകന്റെ കയ്യിൽ ബാക്കി ഉണ്ട് എന്നതിന്റെ ഒരു സൂചനയാണ് കടുവ