സോണി ലൈവിൽ അവൈലബിൾ ആയിട്ടുള്ള ഒരു ഇമോഷണൽ ഫാമിലി ഡ്രാമ ത്രില്ലെർ സീരീസ് ആണ് കാഫാസ്. ഹിന്ദി സീരീസ് ആണെങ്കിലും മൾട്ടി ഓഡിയോസിൽ അവൈലബിൾ ആണ്. ഒരു ഇടത്തരം ഫാമിലിയെ ചുറ്റി പറ്റി ആണ് കഥ വികസിക്കുന്നത്. തന്റെ ഇളയ മകന് ചൈൽഡ് ആര്ടിസ്റ് ആയി ഒരു വലിയ ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടുന്നതും അവിടെ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നവും ആണ് പ്രധാന പ്ലോട്ട്. ആ പ്രശ്നം എന്താണ് ? അത് എങ്ങനെ ആ കുടുംബത്തിനെ ബാധിക്കുന്നു ഇതൊക്കെ അത്യാവശ്യം എങ്കെജിങ് ആയി അവതരിപ്പിക്കുന്നു.

നാല് മണിക്കൂർ ആണ് ടോട്ടൽ ലെങ്ത് വരുന്നത്. അത് കൊണ്ട് വലിയ ലാഗ് ഇല്ലാതെ കണ്ടിരിക്കാം. ശർമൻ ജോഷി, മോനാ സിംഗ്,വിവാൻ ബാടെന,സാറിന വഹാബ്,മൈക്കൽ ഗാന്ധി എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ. ഇതിൽ എടുത്ത് പറയണ്ട പ്രകടനം ചൈൽഡ് ആര്ടിസ്റ്സണ്ണി വാശിസ്‌ട്ട് ആയി വേഷമിട്ട മിക്കൽന്റെ പ്രകടനം ആണ്. ഒരു രക്ഷേം ഇല്ലാത്ത പ്രകടനം ആയിരുന്നു ചെക്കൻ. ആ കതപാത്രം കടന്നു പോകുന്ന ഇമോഷൻസ് ഒക്കെ കൃത്യമായി സ്‌ക്രീനിൽ കൊണ്ട് വന്നിട്ടുണ്ട്.

ഇത് വരെ പറയാത്ത കഥ ഒന്നും അല്ല സീരിസ്ന്റെ. പക്ഷെ അവതരണ രീതി ഫാമിലി ഇമോഷൻസ്ന്റെ കൃത്യമായ ബാലൻസിങ്, മികച്ച പ്രകടനങ്ങൾ ചില ക്ലിഷേ ബ്രേക്കിങ് സീൻസ് ( സീരീസ് കാണുമ്പോൾ മനസിലാകും)… ഇതൊക്കെ കൊണ്ട് ഒരു ഡീസന്റ് അനുഭവം ആയിരുന്നു സീരീസ് സമ്മാനിച്ചത്. തമിഴ് ഡബ്ബ് ആണ് ഞാൻ കണ്ടത്…കിടിലം ഡബ്ബിങ് ആണ്. മലയാളം ഡബ്ബ് അത്ര പോരാ.

You May Also Like

പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി, വലിയ പ്രതീക്ഷയെന്ന് വിനയൻ

പത്തൊൻപതാം നൂറ്റാണ്ടിൻെറ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി, വലിയ പ്രതീക്ഷയെന്ന് വിനയൻ അയ്മനം സാജൻ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ…

ഫാസിൽ -ഫഹദ് ചിത്രം ‘മലയൻകുഞ്ഞ്’ മികച്ച അഭിപ്രായവുമായി ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

ഫാസിൽ -ഫഹദ് ചിത്രം ‘മലയൻകുഞ്ഞ്’ മികച്ച അഭിപ്രായവുമായി ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന് അയ്മനം സാജൻ…

പേടിക്കണ്ട മോനെ നമ്മൾ അവരെ എല്ലാം കൊന്നിരിക്കും…

Shameer KN പേടിക്കണ്ട മോനെ നമ്മൾ അവരെ എല്ലാം കൊന്നിരിക്കും… തീവ്രവാദം : ഒരു ചങ്ങല…

രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീരജ’ യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…