fbpx
Connect with us

Entertainment

“ഒരു രാത്രിയെങ്കിലും എനിക്ക് കയ്യൊപ്പിലെ ബാലചന്ദ്രന്റെ മുറിയിൽ തങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ…”

Published

on

ഒരു രാത്രിയെങ്കിലും എനിക്ക് കയ്യൊപ്പിലെ ബാലചന്ദ്രന്റെ മുറിയിൽ തങ്ങാൻ കഴിഞ്ഞിരുന്നുവെങ്കിൽ…

Shiju S Karna

അദ്ദേഹമില്ലാത്ത ആ മുറിയിൽ നിരകളായി അടുക്കിച്ചേർത്ത ആ പുസ്തകങ്ങളിൽ തലോടി അവയെ തുറന്നു താളുകളുടെ പഴകിയ ഗന്ധം ശ്വസിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ…. ഒരുതരം മണ്ണിന്റെ നിറമുള്ള ആ പുസ്തകതാളുകളിൽ സൂക്ഷിച്ചു നോക്കിയാൽ ഒരുപക്ഷെ ബാലചന്ദ്രന്റെ വിരൽ അടയാളങ്ങൾ കാണാൻ കഴിഞ്ഞേക്കും… തീർച്ചയില്ല. കാരണം ബാലചന്ദ്രൻ പുസ്തകതാളുകൾ മറിക്കുന്നത് പോലും സസൂക്ഷ്മമാണ്. അവയെ വേദനിപ്പിക്കാത്ത രീതിയിൽ, ഉറങ്ങിയ കുഞ്ഞിനെ തട്ടുകിട്ടുമോയെന്നാ ഭീതിയോടെ… പക്ഷെ കാലങ്ങളായി ആ വിരലുകൾ അവയെ സ്പർശിക്കുന്നത് കൊണ്ട് ഒരുപക്ഷേ എനിക്കാ വിരൽപാടുകൾ കാണാൻ കഴിഞ്ഞേക്കും.

ആ നിധികളിൽ നിന്ന് ഞാൻ ഏറ്റവും പഴയത് കണ്ടെത്തി കൈകളിൽ വെയ്ക്കും. ശേഷം അത് തുറന്നു പഴയ കാലത്തെ ഓർക്കും… ഓരോ പുസ്തകവും ഓരോ കാലമാണ്. എനിക്കറിയാത്ത ആ പഴയ കാലത്തെ മനസ്സിൽ ആവാഹിച്ചു കൊണ്ട് തന്നെ ഞാൻ ആഴ്ന്നിറങ്ങും.. ഇഴ പൊട്ടിയ നൂൽ ഞാൻ കോർത്ത് കൊണ്ട് പുസ്തകതാളുകൾ വീണ്ടും ശെരിയാക്കും. പഴയ പശയുടെ ഗന്ധം എന്റെ നാസികയിലേക്ക് ഊർന്നിറങ്ങും എന്റെ കണ്ണുകൾ ആ വരികളിലെ അക്ഷരങ്ങളെ ശ്രദ്ധിക്കും. എന്ത് മനോഹരമായ പ്രിന്റിംഗ് ആയിരിക്കും.. വലിയ നിറമില്ലാത്ത എന്നാൽ പഴമയുടെ ഒരു മഞ്ഞ എന്നെ എവിടെയാകും ചെന്നെത്തിക്കുക..
രാത്രികളിലെ ആകാശവാണിയിലെ ഗാനങ്ങൾക്ക് ഒരു വല്ലാത്ത സൗന്ദര്യമാണ്. മഴ വേണ്ട. പകരം എനിക്ക് കിഴക്കേഭാഗത്തെ ജനലിൽ കൂടി ആ പൂർണ്ണചന്ദ്രനെ കാണണം ചെറിയ തണുത്ത കാറ്റിൽ ആ ഗാനങ്ങൾ കേട്ട് കൊണ്ട് ബാലചന്ദ്രന്റെ നിധികുംഭാരം എനിക്ക് ഓരോന്നായി ആർത്തിയോടെ കഴിക്കണം.

Advertisement

എന്റെ ഭോജനം അത്രമേൽ ആർത്തിയോടെ ആയിരിക്കും. ഭാഷകളോ എഴുത്തുകാരോ എന്റെ രുചിയ്ക്ക് തടസ്സമാകില്ല. അവിടെയെനിക്ക് വലുപ്പചെറുപ്പമില്ല.. എങ്കിലും ഞാൻ ആർക്കായിരിക്കും ഒരു പരിഗണന കൊടുക്കുക. മനുഷ്യൻ എത്ര തന്നെ വേർതിരിവ് ഇല്ലെന്ന് പറഞ്ഞാലും ചില നിമിഷങ്ങളിൽ അവൻ സ്വാർത്ഥൻ തന്നെയാണ്… ചിലപ്പോൾ ഫയദോറിനെ ആകും ഞാൻ തേടി പോവുക.പോകുന്ന വഴിയിൽ പലരെയും ഞാൻ കണ്ടേയ്ക്കാം പക്ഷെ ദസ്തയിലേക്ക് എത്തുന്നത് വരെ ഞാൻ അവരെ ശ്രദ്ധിക്കില്ല. പെരുമ്പടവം സാറിന്റെ ഒരു സങ്കീർത്തനം പോലെ വായിച്ചത് മുതൽ പതിഞ്ഞ പേരാണ് അത്. ഇനി മാറില്ല. നാളുകളായി വിശന്നിരിക്കുന്നവന്റെ മുന്നിൽ അവനു സമ്മാനിച്ച വിഭവസമൃദ്ധമായ അന്ത്യ അത്താഴം പോലെ ഞാൻ ആർത്തിയോടെ കഴിക്കും. ആസ്വദിച്ചും.

ബാലചന്ദ്രന്റെ മേശ തുറന്നു ഞാനാ മഷികുപ്പി സ്വന്തമാക്കും. വർഷങ്ങളുടെ പഴക്കമുണ്ട്…. ഇന്ത്യൻ മഷിയുടെ പ്രത്യേകത അതാണ്, അവയ്ക്കും പഴകും തോറും ഗന്ധത്തിന്റെ വീര്യം കൂടും…. അടപ്പ് തുറന്നു മൂക്കിനോട് ചേർക്കുമ്പോൾ തന്നെ എനിക്ക് അവ കടലാസ്സിൽ പകർത്താൻ തോന്നും. അതൊരു ഭ്രാന്ത് ആണ്. പക്ഷെ ബാലചന്ദ്രന്റെ മുറിയിൽ നിന്നത് വേണോ? അയാൾ അത് ആഗ്രഹിക്കുന്നുണ്ടാവോ… ഏയ്‌ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവും. അതിഥികളെ അയാൾ തിരസ്കരിക്കില്ല. ഉറപ്പാണ്. ചിരിക്കുന്നുണ്ടാവും…
“ഏയ്‌ സ്നേഹിതാ എന്നോളം ഭ്രാന്ത് ഞാൻ മറ്റൊരാളിലും കണ്ടിട്ടില്ല, പക്ഷെ താൻ വ്യത്യസ്തനാണ്, എന്തേ വരാൻ വൈകി… വരൂ ഒരു കോപ്പ മദ്യം കുടിക്കാം, പ്രിയരോടുള്ള നിമിഷങ്ങൾ ആ രാത്രികൾ മനോഹരമാക്കാം.”

ആ കിടക്കയിൽ ക്ഷീണം കൊണ്ട് അമരണം. വെളുത്ത പുതപ്പിൽ പഞ്ഞിക്കൊണ്ടുള്ള ചെറിയ മെത്തയിൽ… പണ്ട് അച്ഛൻ അച്ഛന്റെ മുണ്ട് കൊണ്ട് പായയിൽ വിരിക്കുമായിരുന്നു. മെത്ത ഇല്ല. പഴകിയ മുണ്ടിനൊരു പ്രത്യേക തണുപ്പ് ആണ്. വടിവൊത്തു നീളത്തിൽ മടക്കുകൾ ഇല്ലാതെ വിരിക്കുന്ന ആ മുണ്ടിന് മുകളിൽ കിടക്കുമ്പോൾ കിട്ടുന്ന തണുപ്പിനും ആ സുഖത്തിനും വല്ലാത്തൊരു അനുഭവം ആയിരുന്നു. ഭൂമിയിലെ ഏതൊരു പ്രശ്നവും ഒന്ന് കണ്ണടച്ചു തീർത്താൽ മതി ഈ നിദ്ര നിന്നേ നാളേയ്ക്ക് ഉണർത്തും എന്ന് പറഞ്ഞു കൊണ്ടായിരിക്കും അവയെന്നെ വരവേൽക്കുന്നത്. ഒരുപക്ഷെ ബാലചന്ദ്രന്റെ കിടക്കയും അങ്ങനെ ആകാം. അന്ന് രാത്രി ഞാൻ മയങ്ങില്ല. ചിന്തകളുടെ ഭാരം കാരണമാകാം… ഒരുപക്ഷെ അന്വേഷണം ആവാം… ബാലചന്ദ്രൻ പൂർത്തിയാക്കിയ മലയാളസാഹിത്യത്തിലെ മാറ്റത്തിന് ചർച്ച ആയേക്കാവുന്ന ആ മായാജാലത്തിന്റെ അദ്ദേഹത്തിന്റെ കൃതിയുടെ പകർപ്പ് അന്വേഷിച്ചു കൊണ്ട് അല്ലെങ്കിൽ അതിനൊരു സാധ്യതയുണ്ടോ എന്ന് സന്ദേഹിച്ചു കൊണ്ട്.

 2,099 total views,  8 views today

Advertisement
Advertisement
Entertainment31 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment1 hour ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge14 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment6 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »