അമ്മയാകാൻ എടുത്ത ഇടവേളയ്ക്കു ശേഷം കാജൽ അഗർവാൾ വീണ്ടും സിനിമയിലേക്ക് മടങ്ങിവരികയാണ്. ആറ് മാസത്തിന് ശേഷമാണ് കാജൽ വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്. ഇന്ത്യൻ സിനിമയിലെ അഭുതമായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിനു വേണ്ടി ഇപ്പോൾ കാജൽ കളരി പരിശീലനത്തിന്റെ തിരക്കിലാണ്. 1996ൽ ആണ് ഷോമാൻ ശങ്കറിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ ഇന്ത്യൻ പുറത്തിറങ്ങിയത്.  കളരിപ്പയറ്റ് പരിശീലിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ഇടയ്ക്കിടെ ബ്രേക്ക് എടുക്കേണ്ടതായി വന്നിട്ടുണ്ടെങ്കിലും കഴി‌ഞ്ഞ മൂന്ന് വർഷമായി താൻ കളരി പഠിക്കുകയാണെന്ന് താരം വീഡിയോയ്ക്കൊപ്പം കുറിച്ചു. ഇന്ത്യൻ രണ്ടാംഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ അത് പുനരാരംഭിച്ചിരിക്കുകയാണ്. ശങ്കർ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയുന്നത്. ഇടവേളയ്ക്കു ശേഷം ശങ്കറിന്റെയും തിരിച്ചുവരവ് ചിത്രമാണ് ഇന്ത്യൻ 2 .

Leave a Reply
You May Also Like

ഇന്ദ്രൻസിന്റെ അസാമാന്യ പ്രകടനം ! ധ്യാൻ ശ്രീനിവാസൻ – ദുർഗ കൃഷ്ണ ചിത്രം ‘ഉടൽ’ ഒടിടിയിലേക്ക്…

ഇന്ദ്രൻസിന്റെ അസാമാന്യ പ്രകടനം ! ധ്യാൻ ശ്രീനിവാസൻ-ദുർഗ കൃഷ്ണ ചിത്രം ‘ഉടൽ’ ഒടിടിയിലേക്ക്… ശ്രീ ഗോകുലം…

ജെയ്‌സ് ജോസ് എന്ന ഈ നടനെ പ്രേക്ഷകൻ സ്വീകരിച്ചത് അത്ര പെട്ടന്നൊന്നുമല്ല..

ജെയ്‌സ് ജോസ് എന്ന ഈ നടനെ പ്രേക്ഷകൻ സ്വീകരിച്ചത് അത്ര പെട്ടന്നൊന്നുമല്ല. ലൂസിഫറിൽ ലാലേട്ടന്റെ മാസ്സ്…

ചിരിയുടെ ചെമ്പിൽ ജിയോ ബേബി “കോട്ടയം ബിരിയാണി” വെക്കുമ്പോൾ വേവുന്ന രാഷ്ട്രീയമാണ് സിനിമയുടെ എസ്സെൻസ്

“ശ്രീധന്യ കാറ്ററിങ് സർവീസ്” തന് സന്തോഷങ്ങളിൽ ചിലതിനെക്കുറിച്ചാണ് Umesh Vallikkunnu ‘കുടിച്ചുപാത്തി കിടക്കുന്ന കൊറേ’ ആണുങ്ങളുടെയും…

ബിന്ദു പണിക്കരുടെ മകളുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

ബിന്ദു പണിക്കരുടെ മകൾ കല്യാണിയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു. തികച്ചും മോഡേൺ ആയിട്ടുള്ള വസ്ത്രധാരണത്തോടെയാണ് താര…