കാജോളിൻ്റെ സിനിമ പ്രവേശം

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ** *കാജോളിന്റെ സിനിമാ പ്രവേശം***എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഐശ്വര്യാ പ്രൊഡക്ഷൻ സിന്റെയും സീലിയ ഫിലിം സെ ർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് *കാജോളിന്റെ സിനിമാ പ്രവേശം*. സജി ദാമോദർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ ശ്രമിക്കുന്ന കാജോൾ എന്ന പെൺകുട്ടി. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കായംകുളം,മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ആണ് ചിത്രീകരണം നടന്നത്. കാജോൾ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ഐശ്വര്യ ബൈജു ആണ് .

ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി,നുഫൈസ് റഹ്മാൻ, നസീർ സംക്രാന്തി, കീർത്തി,ഡയാന ഹമീദ്, സുമി,ജെയിൻ കെ പോൾ, വിഷ്ണു എന്നിവരോടൊപ്പം 19 ലധികം പുതുമുഖ താരങ്ങളും അണിനിരക്കുന്നു .
ഡി യോ പി പ്രതാപൻ. എഡിറ്റിംഗ് പിസി മോഹനൻ. ആർട്ട് അനിൽ കൊല്ലം. കോസ്റ്റ്യൂം ആര്യരാജ്, മേക്കപ്പ് അനിൽ നേമം.സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് സുമേഷ് ആനന്ദ് ഈണം പകർ ന്നിരിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് കളരിക്കൽ.പ്രൊജക്റ്റ് ഡിസൈനർ ഷാൻ. കൊറിയോഗ്രാഫർ ബാബു ഫൂട്ട് ലൂസേഴ്സ്. പി ആർ ഒ എം കെ ഷെജിൻ

You May Also Like

മലയാളത്തിന്റെ തലവര മാറ്റാൻ പോകുന്ന മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങൾ

മലയാളസിനിമയുടെ തന്നെ തലവര മാറ്റുന്ന പ്രോജക്റ്റുകൾ ആണ് വരാൻ പോകുന്നത്. ഇനി കളി കേരളത്തിന്റെയോ അയൽ…

വാലിബനിലെ ആ യുവനടി ആരെന്നാണ് സോഷ്യൽ മീഡിയ അന്വേഷിക്കുന്നത്, എന്നാലേ ആൾ ചില്ലറക്കാരിയല്ല

വാലിബനിലെ യുവനടി ആരെന്നാണ് പുതിയ പോസ്റ്റർ കണ്ടവരെല്ലാം അന്വേഷിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ…

മരിച്ചുപോയ കാമുകനെ മറക്കാനാകാതെ അവന്റെ വിലാസത്തിലേക്ക് പ്രണയലേഖനം അയച്ചവൾക്ക് സംഭവിച്ചത്

Love Letter (1995) Genre: Romance, Drama Language: Japanese [മലയാളം സബ്ടൈറ്റിൽസ് അവൈലബിളാണ്.] Maneesh…

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്

ബോളിവുഡ് താരമായ കിയാര അദ്വാനിയുടെ ചിത്രങ്ങളാണ് സോയിൽ മീഡിയ കീഴടക്കുന്നത്.  2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ്…