ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന ‘കാജോളിന്റെ സിനിമാ പ്രവേശം’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.ഐശ്വര്യാ പ്രൊഡക്ഷൻ സിന്റെയും സീലിയ ഫിലിം സെ ർക്യൂട്ടിന്റെയും ബാനറിൽ ബൈജു ഗോപാൽ, അലക്സാണ്ടർ ബിബിൻ എന്നിവർ നിർമ്മികുന്ന ചിത്രമാണിത്. എംപി ശ്രീ ആരിഫ് പൂജ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക എന്നീ സൂപ്പർ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം താഹ സംവിധാനം ചെയ്യുന്ന ചിത്രമാണ് *കാജോളിന്റെ സിനിമാ പ്രവേശം*. സജി ദാമോദർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

കപ്പൽ മുതലാളി,ഹൈലെ സ,മഹാരാജ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സജി ദാമോദർ തിരക്കഥ നിർവഹിക്കുന്ന ചിത്രമാണിത്. സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാൻ ശ്രമിക്കുന്ന കാജോൾ എന്ന പെൺകുട്ടി. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജനുവരി അവസാന വാരം കായംകുളം മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്നു. കാജോൾ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ഐശ്വര്യ ബൈജു ആണ് . ശ്രീജിത്ത്, ഗോകുലൻ, രമേശ് പിഷാരടി, അഞ്ചു കുര്യൻ, ഡയാന ഹമീദ്, നസീർ സംക്രാന്തി, ജെയിൻ കെ പോൾ, വിഷ്ണുജോയ് എന്നിവരോടൊപ്പം 19 ലധികം പുതുമുഖ താരങ്ങളും അണിനിരക്കുന്നു . ഡി യോ പി പ്രതാപൻ. എഡിറ്റിംഗ് പിസി മോഹൻ.ആർട്ട് അനിൽ കൊല്ലം. കോസ്റ്റ്യൂം ആര്യ. സന്തോഷ് വർമ്മ എഴുതിയ ഗാനങ്ങൾക്ക് സുമേഷ് ആനന്ദ് ഈണം പാർന്നിരിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ഷാൻ. കൊറിയോഗ്രാഫർ ബാബു ഫൂട്ട് ലൂസേഴ്സ്. പി ആർ ഒ എം കെ ഷെജിൻ

You May Also Like

“മമ്മുക്കയോടൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയൻസ് എന്നോട് ചോദിക്കും എന്നാൽ എനിക്കൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയസ് മമ്മുക്കയോട് ആരും ചോദിക്കില്ല “

നിഖില വിമൽ അഭിനയിച്ച ‘കൊത്ത്’ എന്ന ചിത്രം സെപ്തംബർ 16ന് റിലീസ് ആകാനിരിക്കുകയാണ്. സിബിമലയിൽ സംവിധാനം…

ഒരു സ്വീറ്റ് പോയിസൺ ആണ് ഈ ഗാനം

Anumon Thandayathukudy തംബുരു കുളിർ ചൂടിയോ ആസ്വാദകന് സന്തോഷമാണോ, സങ്കടമാണോ, അതോ ആനന്ദകണ്ണീർ പൊഴിക്കാനാണോ തോന്നിപ്പിക്കുന്നതു…

പ്രഭാസ് മലയാള സിനിമകൾ കാണാറുണ്ടോ ?

തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ കുറിച്ച് എല്ലാര്ക്കും അറിയാം അല്ലെ ? എന്നാൽ അദ്ദേഹം ഏറെക്കാലം…

കീർത്തി സാരിയിൽ ഗ്ലാമറസായി എത്തുന്ന വീഡിയോ വൈറലാകുന്നു

‘സർക്കാരു വാരി പാട്ട’ എന്ന സിനിമയുടെ പ്രി റിലീസ് ഇവന്റിൽ വളരെ ഗ്ലാമറസായി തിളങ്ങി കീർത്തി…