ഷെബി ചൗഘട്ട് സംവിധാനം ചെയുന്ന ചിത്രമാണ് കാക്കിപ്പട. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും പുതുമുഖങ്ങളുംചിത്രത്തിൽ അണിനിരക്കുന്നു. ഷെജി വെലിയകത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ആണ് കാക്കിപ്പട ടീം എത്തുന്നത്.
ഖത്തറിലെ അൽ ബായ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ട് – ഫ്രാൻസ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി കാക്കിപ്പടയുടെ ക്രിസ്തുമസ് റിലീസ് പ്രഖ്യാപന ഫ്ലെക്സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയത്. ക്രിസ്തുമസ് റിലീസ് ആയി ചിത്രം ഡിസംബർ 23ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമോഷൻ പരിപാടികൾ ആണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.
തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്.