‘കക്ഷി അമ്മിണിപ്പിള്ള’ യിലെ നായിക മുടിഞ്ഞ ആത്മവിശ്വാസത്തിലാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
518 VIEWS

ആസിഫലി നായകനായി വന്ന ‘കക്ഷി അമ്മിണിപ്പിള്ള’ ഒരു നല്ല ചിത്രമായിരുന്നു. അതിലൂടെ അരങ്ങേറ്റം കുറിച്ച നായികയാണ് ഷിബ് ല. താരത്തിന്റെ ബോഡി പോസിറ്റിവിറ്റി തീമിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് എന്ന് പറഞ്ഞ ഷിബ് ല, തടിയുള്ളവർ എന്ത് ധരിക്കണമെന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരോ സമൂഹമോ അല്ല എന്ന് സ്ഥാപിക്കുകയാണ് ഇവിടെ

“തടിയുള്ളവർ ഷോർട്ട് വസ്ത്രങ്ങൾ അണിയാൻ പാടില്ല, നിങ്ങള്ക്ക് സൈസ് ഉള്ളതിനാൽ ഉടുപ്പിട്ടാൽ ചേരില്ല, കാൽ തടിച്ചിരിക്കുന്നതുകൊണ്ടു ഷോർട്ട് ഡ്രെസ് ഇട്ടാൽ വൃത്തികേടാകും എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. എന്നാൽ എനിക്കിതിനോടൊന്നും യോജിപ്പില്ല. നമ്മുക്ക് കംഫർട്ടബിൾ ആയ വസ്ത്രമാണ് നമ്മൾ ധരിക്കേണ്ടത്. ശരീരം മൂടി വയ്ക്കുന്തോറുമാണ് അത് കൂടുതൽ സെക്ഷ്വലൈസ് ചെയ്യപ്പെടുന്നത്. വേഷങ്ങളെ സംസ്കാരവുമായി ബന്ധിപ്പിക്കാനേ പാടില്ല”. ഷിബ് ല പറഞ്ഞു.

ശരീരപ്രകൃതത്തിന്റെ പേരിലും വർണ്ണത്തിന്റെ പേരിലുമൊക്കെ പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന നിരവധിപേരുണ്ട്. പലർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന പ്രവണത അടുത്തിടെ നാം കാണാറുണ്ട്. ഷിബ്‍ല മുമ്പ് താൻ നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ചൊക്കെ  ചില അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിട്ടുള്ളൊരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ