fbpx
Connect with us

Relationship

അവിഹിത ബന്ധങ്ങൾ ഒരിക്കലും നിങ്ങൾക്ക് നഷ്ടപ്പെട്ടതോ കിട്ടാതെ പോയതോ ആയ ഒരു ജീവിത പങ്കാളിക്കു പകരമാവില്ല

Published

on

Kala Bhaskar

തിരക്കാണെന്നറിഞ്ഞ് ഒരാൾ തിരക്കാണോ എന്ന് ചോദിക്കുമ്പോ അത്രയ്ക്ക് അത്യാവശ്യം വല്ലതും ആയിരിക്കും എന്നാണോർക്കല് – വല്ലാത്തൊരു ചതിയായിപ്പോയി മോളേ – എന്ന് പറഞ്ഞെങ്കിലും ഫ്രീ ടൈമിൽ കുറച്ച് ചെലവാക്കി ആ കുട്ടിക്ക്_ വിശദമായി തന്നെ മറുപടി കൊടുക്കേണ്ടി വന്നു -. –
അപ്പോ അത് ഇവിടെ കൂടി പറയണം എന്നു തോന്നി . കാരണം , രാധേയം – എഴുതുന്ന സമയത്തും – കവിത എന്ന പേരിലെന്തെക്കെയോ കുറിക്കുന്ന സമയത്തും പലരും നേരിട്ടും സംശയമൊളിപ്പിച്ച സൗഹൃദാന്വേഷണങ്ങളിൽ കൂടിയും ചോദിച്ചിട്ടുണ്ട് –

എന്താ ഈ പ്രണയം / പ്രേമം /സ്നേഹവുമായി എന്താ വ്യത്യാസം ? പ്രണയം അനുഭവിച്ചിട്ടുണ്ടോ ? അത് ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ളതാണോ ?നഷ്ടപ്പെട്ടിട്ടുണ്ടോ – എങ്കിൽ മറികടക്കാനെന്താണ് വഴി …?
ഇപ്പോഴും പ്രണയിക്കുന്നുണ്ടോ … സാധിക്കുമോ എന്നെല്ലാം ….എന്തെല്ലാം അന്വേഷണങ്ങൾ !
മറുപടി 90% വും ഞാനൊഴിവാക്കിയിട്ടുണ്ട് – വിശദമായി പറയാൻ നേരമില്ലായ്മ നിമിത്തം …
.ഞാനുൾപ്പെടെ എത്രയോ പേർ പല തരത്തിൽ കഥയും കവിതയും നോവലുമായി ഫിലോസഫിയും സർക്കാസവുമൊക്കെയായി പ്രണയോല്ലാസങ്ങളും വിരഹവേദനയും ഒക്കെ വിവരിക്കുന്നു …! സ്വാഭാവികമാണ് സംശയ നിവർത്തിയുടെ ഉത്തരവാദിത്തം വരിക !

ഹ്യൂമൻ ഹാപ്പിനെസ്സിന്റെ അടിസ്ഥാനം – base layer – സ്നേഹം … Pure love – തന്നെയാണ്.
ഐസ്ക്രീം വ്യത്യസ്ത ഫ്ലേവറുകളിൽ വ്യത്യസ്തമായിരിക്കുന്നതു പോലെ, നമ്മൾ ആ ബേസിനോട് കൂട്ടിച്ചേർക്കുന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ അത് വ്യത്യസ്തമായിരിക്കുന്നന്നേയുള്ളൂ – വാത്സല്യം / ഇഷ്ടം , ബഹുമാനം / ആദരവ് , ആരാധന / മോഹം , പ്രേമം /കാമം ,ഭക്തി /ഭയം- കൂട്ടിച്ചേർക്കാവുന്നവ പലതാണ്… പല കോമ്പിനേഷനുകളിലും അവ വരാവുന്നതാണ് താനും.

സ്നേഹം അടിസ്ഥാനമായിരിക്കുന്ന ഓരോ ബന്ധങ്ങളിലും ഇതിലോരോന്നിനൊക്കെ മുൻ തൂക്കം ഉണ്ടാവും – മാതാപിതാക്കളോട് , ഗുരുക്കൻമാരോട് , മക്കളോട് , സുഹൃത്തുക്കളോട് , സെലിബ്രിറ്റീസിനോട് , ഒക്കെ തോന്നുന്നതും , ആകർഷണത്തിൽ (മാനസികവും / ശാരീരികവും ) തുടങ്ങി, ഭ്രമം, പ്രേമം ..അങ്ങനെ പ്രണയം തോന്നുന്നതിലും എല്ലാം – ഇതിലെ പല പല അടരുകളാണുള്ളത്. ഇനി നമുക്ക് പ്രണയമെന്ന ഉള്ളി എടുത്ത് പൊളിക്കാനിരിക്കാം .😌
പ്രണയത്തിൽ മാനസികതലം മാത്രമേ ഉള്ളൂ – ശരീരത്തിന് പ്രസക്തിയില്ല എന്ന കാല്പനിക സങ്കല്പത്തിന് വളരെ പ്രാധാന്യമുണ്ട് എന്നും .

Advertisement

എന്റെ അഭിപ്രായത്തിൽ ഇവിടെ സ്നേഹവും പ്രണയവും തമ്മിലുള്ള ബന്ധം – മനുഷ്യൻ – ദൈവം എന്ന കോംബോയിലേക്ക് സ്ഥാപിക്കേണ്ടി വരുന്നുണ്ട്.അപൂർണ്ണനായൊരു മനുഷ്യൻ സ്വന്തം പൂർണ്ണതയെ ദൈവം എന്ന സങ്കല്‌പത്തിലേക്ക് സ്ഥാപിച്ച് അകന്ന് നിന്ന് കണ്ട് തൊഴുത് സംത്യപ്തനാകുന്നത് പോലെ – സ്നേഹത്തെ സ്പർശിച്ചാൽ അതിന്റെ വിശുദ്ധി ഇല്ലാതാകുമെന്ന വിശ്വാസമായിരിക്കാം , സ്വയ ദൗർബല്യമായിരിക്കാം , ഭയമായിരിക്കാം അതിന്റെ സെറിനിറ്റിയുടെ അങ്ങേയറ്റത്തെ പ്രണയം എന്നു നമ്മെക്കൊണ്ട് വിളിപ്പിക്കുന്നത്.

അത് നിലവിലില്ലാ എന്നല്ല, ഞാനും ഒരു ദൈവ വിശ്വാസി തന്നെയാണ്!. 🤭
വളരെ അപൂർവ്വമായി മനുഷ്യർ തമ്മിൽ – പ്രായം /ജാതി /മതം / വിദ്യാഭ്യാസം / ഉദ്യോഗം /രാഷ്ട്രീയം/സാമ്പത്തികം/വൈവാഹികാവസ്ഥ / ഒന്നും അറിയാതെ പേരല്ലാതെ ഒന്നും ചോദിക്കാൻ താല്പര്യപ്പെടാതെ പരസ്പരം ഒന്നായി തീരുന്നത് കണ്ടിട്ടുണ്ട് … – അകലങ്ങളിലിരുന്ന് …മറ്റേയാളായി മാറുന്നത് അറിഞ്ഞിട്ടുണ്ട്. മാറിത്തീർന്നു കഴിഞ്ഞ ശേഷം അയാൾ പറയാത്തതെല്ലാം ,അറിയാത്തതെല്ലാം ,
അവളിലേക്ക് ഒഴുകിയെത്തുന്നത് കണ്ടിട്ടുണ്ട് – അയാളാരുടെ കിടക്കയിലാണെന്നാശങ്കപ്പെടാതെ, അവൾ അയാളുടേതായിരിക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കിയിട്ടുണ്ട് .💙

ലോക പ്രശസ്ത അമേരിക്കൻ മനശാസ്ത്രജ്ഞൻ റിച്ചാർഡ് ബ്രാട്ട്ലി … (അല്ല , വേറാരോണ്ടോ ആണ് …🥴 )യോട്
ഒരു മനശാസ്ത്ര വിദ്യാർത്ഥി ചോദിച്ചു.
‘ what are the main difference between Love and Like.?
ഇഷ്ടം എന്നത് നമുക്ക് പലരോടും തോന്നുന്ന ഒരു മാനസീക അവസ്ഥയാണ് .ഇഷ്ടത്തിൽ മനസ് ഒരാളിൽ മാത്രം തളയ്ക്കപ്പെടില്ല.
എന്നാൽ പ്രണയം എന്നത് ഒരു സമയത്ത് ഒരാളോട് മാത്രം തോന്നുന്ന ഫീലിംഗാണ്. പ്രണയത്തിൽ ഹൃദയങ്ങൾ പരസ്പരം കൊരുക്കപ്പെടും. ഒരു വ്യക്തിയിൽ മാത്രം നിങ്ങളുടെ ജീവനും ജീവിതവും തളയ്ക്കപ്പെടും .ഒരു കൊടുങ്കാറ്റിനും കടപുഴക്കാനാവാത്ത അതിതീവ്രമായ ആത്മബന്ധത്തിൽ നിങ്ങൾ രണ്ടു മനുഷ്യർ ആണ്ടു പോകും.. നിങ്ങളുടെ സങ്കടങ്ങൾ , ഉന്മാദങ്ങൾ.., രഹസ്യങ്ങൾ ,വിജയങ്ങൾ എല്ലാം പകുക്കുന്നത് ,ഇരട്ടിപ്പിക്കുന്നത് , ശമിപ്പിക്കപ്പെടുന്നത് – അയാളിലായിരിക്കും .
എത്ര ആരവം കൂട്ടിനുണ്ടായാലും , എത്ര സൗഹൃദങ്ങളുടെ മേച്ചിൽപ്പുറങ്ങൾ നമ്മൾ താണ്ടിയാലും, എത്രയോ ഹൃദയബന്ധങ്ങളുടെ താളപ്പെരുക്കം ഒപ്പമുണ്ടങ്കിലും നമ്മിൽ ആ ഒരാൾ ഇല്ലെങ്കിൽ, ജീവിതം ശബ്ദമില്ലാതെ ആവിപെയ്യുന്ന ഒരു ഉഷ്ണമഴയിലാവും …
അതാണ് പ്രണയം !…. 💙💙എന്നായിരുന്നു ഉത്തരം.

ഇത്തരം ഒരു ബന്ധം ജീവിതത്തിൽ ഉണ്ടാകുന്നതിന് – മാനസികമായ പക്വത വരിക എന്നതല്ലാതെ പ്രായത്തിന്റെയോ, വിവാഹ പൂർവ്വമെന്നോ ശേഷമെന്നോ ഉള്ള
അതിരുകളോ അതിർത്തികളോ ഉണ്ടാകണമെന്നില്ല. ആ പ്രണയബന്ധങ്ങളുടെ ആത്യന്തികമായ ലക്ഷ്യം എന്നത് ഒന്നായി ചേരുക എന്നതാണ് : ശരീരവും മനസ്സും മാത്രമല്ല; സ്ഥലവും സമയവും സാഹചര്യങ്ങളും കൊണ്ടു കൂടി പരസ്പരം ഒന്നിച്ചായിരിക്കുക എന്നതാണ് !
വിവാഹം അത് സന്തോഷാവസ്ഥയിലാണെങ്കിൽ ബോറടി നിമിത്തമോ സങ്കടാവസ്ഥയിലാണെങ്കിൽ നിരാശ /ദേഷ്യം വാശി – എന്നിവ നിമിത്തമോ – ഇനി അതൊന്നും അല്ലാതെയോ ഉണ്ടായ ഒരു ബന്ധമാണെങ്കിൽ പോലും – മേൽപ്പറഞ്ഞതിനു ഒന്നും താൽപര്യവും സാധ്യതയുമില്ലാത്ത ബന്ധങ്ങളെ പ്രണയം
എന്നു വിളിക്കാൻ പാടില്ല.

Advertisement

റൊമാൻ്റിക് എന്ന വാക്കിൻ്റെ അർത്ഥം നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള പ്രണയം എന്നല്ല!
ഒന്നായി ചേരുക എന്നതു പോട്ടെ, ഒരു പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാൻ പോലും സാധ്യമല്ലാത്ത, പരിചയക്കാരുടെയും പങ്കാളിയുടെയും മുന്നിൽ അപരിചിതരായി പെരുമാറാൻ മാൻഡേറ്റ് ഉള്ള, ഹിഡൻ ഫോൾഡറുകളിൽ പാസ് വേഡ് പ്രൊട്ടക്ടഡ് ആയി മാത്രം സൂക്ഷിക്കാൻ വിധിക്കപ്പെട്ട ഇത്തരം ബന്ധങ്ങളെ എങ്ങനെ പ്രണയം എന്നു വിളിക്കും?

എല്ലാവരും അതിനെ പ്രണയം എന്ന് ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ഞാനതിനെ ലളിതമായി യാഥാർത്ഥ്യത്തോടു ചേർത്തു നിർത്തി അവിഹിത ബന്ധം എന്നു മാത്രമാണ് വിളിക്കാൻ തയ്യാറാവുന്നത്. വിവാഹേതര പ്രണയം ഒന്നും ഇല്ല, ലൈംഗികതയുള്ള വിവാഹേതര ബന്ധം മാത്രമാണുള്ളത്.

കൺവീനിയൻ്റ് ആയ , ഇഷ്ടപ്പെട്ട ഒരു റൊമാൻ്റിക് റിലേഷൻഷിപ് മാത്രമാണത്. താൽപര്യവും കഴിവും ധൈര്യവുമുള്ളവർക്ക് അതുകൊണ്ടു നടക്കാം. അതിനെ പ്രണയമെന്നോ, പ്രേമമെന്നോ അവിഹിതമെന്നോ എന്തു പേരിട്ടും വിളിക്കാം. എന്തായാലും അതിൽ ‘ ബന്ധം’ എന്ന ഭാഗം വരാതെ നോക്കുന്നത് നല്ലതാണ്.. നാളെ അതില്ലാതായാൽ മനസിൽ ഒരു നൊമ്പരം പോലും പാടില്ല – അതിനു മുമ്പും അതിനു ശേഷവും ആ വ്യക്തിയുമായി വൈരാഗ്യമോ ശത്രുതയാേ വെറുപ്പോ പാടില്ല – ഒരിക്കലും ആ റിലേഷനെ ഉപയോഗിക്കുകയോ ഉപയോഗിക്കപ്പെടാൻ അനുവദിക്കുകയോ അരുത്. സാമ്പത്തിക ട്രാൻസാക്ഷനുകൾ നിർബന്ധമായും നടത്തരുത്. ഒരു ഡീപ് ഫ്രണ്ട് ഷിപ് വിത് നോ റെസ്ട്രിക്ഷൻ ഓൺ സെക്സ് – ആക്കി കൊണ്ടു നടക്കുകയാണ് സമാധാനത്തിന് നല്ലത് !

അവിഹിത ബന്ധങ്ങൾ ഒരിക്കലും നിങ്ങൾക്ക് നഷ്ടപ്പെട്ടതോ കിട്ടാതെ പോയതോ ആയ
ഒരു ജീവിത പങ്കാളിക്കു പകരമാവില്ല .
നിങ്ങളുടെ ഉദാത്ത സങ്കല്‌പത്തിലെ അച്ഛൻ/ സഹോദരൻ /സുഹൃത്ത് / കാമുകൻ എന്നിവരുടെ നിഴൽ രൂപമെന്ന് കണ്ട് നിങ്ങൾ അഭിരമിക്കുന്ന മിക്കവാറും ആളുകളുടെ യഥാർത്ഥ രൂപം കാണുന്നതോടെ ആ സങ്കല്പം നിത്യമായൊരു തലവേദനയോ പേടി സ്വപ്നമോ, ആയി മാറുന്നതിനാണ് …. പിന്നീട് നിങ്ങൾ തന്നെയും സ്നേഹത്ത സംബന്ധിച്ച് ഒരവിശ്വാസിയായി തീരുന്നതിനാണ് സാധ്യത കൂടുതൽ 😌 .
അതിനാൽ തന്നെ, പ്രിയപ്പെട്ട കുട്ടീ

സ്നേഹവും കരുതലും പരിഗണനയും തണലും ഒന്നും പ്രതീക്ഷിച്ച് അവിഹിതത്തിനു പോകാതിരിക്കുകയാണ് മനസമാധാനം!😎 പങ്കാളിയുമായുള്ള പൊരുത്തക്കേടുകൾ കൊണ്ടു നട്ടം തിരിയുന്നവർക്ക് അതു പോരാതെ അവിഹിത ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ കൂടി സഹിക്കേണ്ട ഗതിയുണ്ടാവാതെ നോക്കുന്നത് ഒരു സ്വയം പ്രതിരോധമായി കണ്ട് ഒഴിവാക്കുന്നതാണ് എന്നും നല്ലത് –
സ്നേഹവും കരുതലും പരിഗണനയും സ്വയം സമ്പാദിക്കാനാവും വിധം , പ്രതിഫലേച്ഛയില്ലാതെ പകരാനാവും വിധം നീ നിന്നോട് ആത്മാനുരാഗത്തിലായിരിക്കുക
എന്നേ എനിക്ക് പറയാനുളളൂ … 🥰

NB:- കടപ്പാട് അവിഹിതങ്ങളോട് മാത്രം.

Advertisement

 2,068 total views,  4 views today

Continue Reading
Advertisement
Comments
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment13 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment13 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment14 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment14 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business14 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment15 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment15 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment20 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »