ഞാനും ഓർക്കാറുണ്ട്, പുരുഷൻ എങ്ങനെ ആണ് ബലാത്സംഗം ചെയ്യുന്നത് ?

942

കല – കൗൺസലിംഗ് സൈക്കോളജിസ്റ്റ്

ഞാനും ഓർക്കാറുണ്ട്. പുരുഷൻ, എങ്ങനെ ആണ് ബലാത്സംഗം ചെയ്യുന്നത് ? ഒരു മനുഷ്യ ജീവിയുടെ നിലവിളികൾക്കു നടുവിൽ അവന്റെ അവയവം ഉദ്ധരിച്ചു തന്നെ നിൽക്കുമോ എന്നൊക്കെ. പണ്ട്, ബസ് യാത്രകൾ കൂട്ടുകാരികൾ പറഞ്ഞു കേട്ടു മാത്രം അറിവുള്ള കാലങ്ങൾ ഉണ്ടായിരുന്നു.. കോളേജില്,
കാറിൽ കൊണ്ട് വിട്ടു തിരിച്ചു വിളിച്ചു കൊണ്ട് വരുകയായിരുന്നു പതിവ്.

ഒരുപാടു മോഹിച്ചു ഒരു ദിവസം അതിനൊരു അവസരം ഒത്തു.തിരക്കുള്ള വണ്ടിയിൽ ഇടിച്ചു കേറാൻ തന്നെ പാടായിരുന്നു.കേറി കഴിഞ്ഞ് എവിടെ പിടിച്ചാണ് നിൽക്കുക എന്ന് തിട്ടം കിട്ടുന്നില്ല.സ്ത്രീകൾ ഇരിക്കുന്ന സീറ്റിനു ഇടയിൽ നീങ്ങാൻ ശ്രമിച്ചെങ്കിലും എവിടെയോ പെട്ടു.ശ്വാസം മുട്ടുന്ന തിരക്കുകൾക്ക്‌ ഇടയിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ അമർന്ന കൈകൾ ആരുടെ എന്ന് അറിയില്ല.ഒരാൾ ആയിരുന്നില്ല എന്നറിയാം.

വേദനയും അപമാനവും ഒരേ പോലെ അറിഞ്ഞ നിമിഷങ്ങൾ.കണ്ണിൽ ഇരുട്ട് കേറും മുൻപ്, ഒരു സ്ത്രീയുടെ തോളിൽ കൈ അമർത്തി.എന്റെ മുഖഭാവം കണ്ടിട്ട് അവരെന്നെ ചേർത്ത് പിടിച്ചു.കർബല ബസ് സ്റ്റാൻഡിൽ ഇറങ്ങിയത് എങ്ങനെ എന്ന് ഓർമ്മയില്ല.അന്ന് ഇട്ടിരുന്ന ചുരിദാർ പിന്നെ ഒരിക്കലും ഇട്ടിട്ടില്ല.അത് ഊരി എറിയുമ്പോ വല്ലാത്ത അറപ്പ്.വൈകുന്നേരം, വീട്ടിൽ എത്തും വരെ എന്റെ ശരീരത്തിൽ നിന്നും എന്തൊക്കെയോ മനം പുരട്ടുന്ന ഗന്ധങ്ങൾ വമിച്ചിരുന്നു.

അമ്മയോടോ അല്ലേൽ മറ്റാരോടെമ്കിലുമോ അതേ കുറിച്ചു പറയാൻ പോലും ഭയമായിരുന്നു.ആ ബസ് യാത്രയിൽ, അല്പം നേരം ഞാൻ അനുഭവിച്ചത് എന്നും തെളിഞ്ഞു നിൽക്കുന്ന പൊള്ളുന്ന ഓർമ്മയാണ്..
ഓർക്കാൻ ഇഷ്‌ടമില്ല എങ്കിൽ കൂടി ബലാത്സംഗം എന്ന് കേള്കുമ്പോഴൊക്കെ എന്റെ ഉള്ളിൽ ആ യാത്ര കടന്ന് വരും.എന്തൊക്കെയോ വൃത്തികെട്ട ഗന്ധങ്ങളും.

ലൈംഗികമായി അക്രമം തുടങ്ങുമ്പോ, സ്ത്രീ ശാരീരികമായും മാനസികമായും തളരും.ചെറുക്കാൻ അവൾക്കു കരുത്തുണ്ടാകില്ല.. നിലവിളിക്കാൻ പോലും ആകില്ല. asphyxication മൂലം..! ( ശ്വാസം മുട്ടിക്കുമ്പോൾ )പ്രതീക്ഷിക്കാത്ത ആക്രമണം ആണേൽ കൂടുതൽ തളരും.കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന അവസ്ഥ ചിന്തിക്കുമ്പോൾ തന്നെ,ശ്വാസം വിലങ്ങും.ചെയ്യുന്ന പുരുഷനോ,ഒറ്റയ്ക്ക് എന്നതിനേക്കാൾ ഹരമാകും കൂട്ടത്തോടെ ആക്രമിക്കുമ്പോൾ.

പകുതി ബോധം പോലും ഉണ്ടാകാതെക്രൂരതകൾക്ക് അവൾ വിധേയമായി കൊണ്ടിരിക്കും.അവളുടെ ശരീരത്തിന് അതിനേ ശേഷിയുണ്ടാകു.എത്രയോ കേസുകളിൽ ഔദ്യോഗിക ജീവിതത്തിലെ ഈ ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ഇടയ്ക്ക്, പല സ്ത്രീകളുടെ അനുഭവങ്ങൾ കേട്ടിരിക്കുന്നു.ആ കേട്ടിരിക്കുന്ന സമയങ്ങൾ ഞാനും ഇരയാക്കപ്പെടുക ആണ്.അന്ന് ഭക്ഷണം ഇറങ്ങില്ല..
ഉറക്കം വരില്ല.ശ്വാസം മുട്ടുന്ന പോലെ തോന്നും.

സ്ത്രീ ശരീരം പിച്ചി ചീന്തുന്ന പുരുഷന്, അവന്റെ കാമം പൂർത്തിയാക്കാൻ, വൈകല്യം തീർക്കാൻ, അവളുടെ നിസ്സഹായാവസ്ഥയിൽ കൂടുതൽ ഹരമേറും. പുരുഷന്റെ ലിംഗം അല്ലേൽ അങ്ങനെ എന്തെങ്കിലും ഒന്ന്,അവളുടെ സ്വകാര്യ ഭാഗത്തു കുത്തികേറ്റുന്ന പ്രക്രിയ എന്നത് അല്ല ബലാത്സംഗം..
അതിനു മുൻപാണവൾ, ആക്രമിക്കപ്പെടുന്നത്.

ചുണ്ടുകൾ കടിച്ചു പൊട്ടിക്കുകയും, മാറിടങ്ങങ്ങളിൽ ഇടിക്കുകയും, മുലക്കണ്ണിൽ കടിക്കുകയും, സിഗരറ്റ് വെച്ചു പൊള്ളിച്ചു രസിക്കുകയും ചെയ്യുന്ന ക്രൂരമായ ലൈംഗിക പീഡനം, വിവാഹജീവിതത്തിൽ നേരിടുന്ന എത്രയോ സ്ത്രീകളുണ്ട് .അവർ നിരന്തരം ബലാത്സംഗത്തിനു ഇരയായി കൊണ്ടിരിക്കുന്നു.ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഈ നിമിഷവും നേരിടുന്ന ഭാര്യമാർ ഉണ്ട്.പുറത്ത് പറയാനാകാതെ ഓരോ നിമിഷവും ഉരുകി മരണത്തെ തേടുന്നു.

കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ എന്നെയും വിളിച്ചിരുന്നു.ഹൈദരാബാദ് പോലീസ് ന്റെ പ്രവൃത്തി ഞാൻ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു. ഇവരാണോ സൈക്കോളജിസ്റ്. ഇവരുടെ ഭാര്തതാവിനെ ആരെങ്കിലും വെടി വെച്ചാലോ എന്നൊക്കെ ആരോ കമെന്റ് ഇട്ടു കണ്ടു.നീതിന്യായ വ്യവവസ്ഥിതിയെ പുഛിച്ചതല്ല.ഞാൻ ഒരു നിമിഷം അമ്മ മാത്രമായി.സ്ത്രീ മാത്രമായി.വ്യക്തിപരമായി എന്റെ ലൈംഗികത മനസ്സിൽ സ്നേഹമുള്ള പുരുഷനോട് മാത്രം പറ്റുന്ന ഒന്നാണ്.ലൈംഗികത ആസ്വദിക്കാൻ ഏതെങ്കിലും ആണൊരുത്തൻ പറ്റില്ല.ഇതേ കാരണങ്ങൾ,പല സ്ത്രീകളും പറഞ്ഞു കേട്ടിട്ടുണ്ട്..

എന്നിട്ടും, ഇത്തരം ഒരു ഘട്ടത്തിൽ അത്തരം ചിന്തകളെ ഒക്കെ മറികടന്നു,ബുദ്ധിപരമായ നിലപാടുകൾ കൈക്കൊള്ളാൻ പറ്റുന്ന അവരോടു, ബഹുമാനം മാത്രം.ബലാത്സംഗം നേരിടുമ്പോൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അസ്വസ്ഥതകളും, വേദനകളും പെണ്ണിനേക്കാൾ ആണിന്ഊ ഹിക്കാനാവില്ല.എന്നിരുന്നാലും,ശെരിയാണ്.നിയമം വഴി തന്നെയാണ് ഓരോ കേസുകളും മുന്നോട്ടു നീങ്ങേണ്ടത്..എന്നാൽ, നിയമത്തിന്റെ മുന്നില് എത്ര കേസുകൾ എത്തുന്നുണ്ട്?രാഷ്ട്രീയം കലരാതെ നീതി നടപ്പിലാക്കാൻ എത്ര കേസുകളിൽ സാധിക്കുന്നുണ്ട്?കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മടുത്തിരുന്ന സാഹചര്യത്തിൽ,പെട്ടന്ന് ഇത്തരം ഒരു കാര്യം അറിഞ്ഞപ്പോൾ,സത്യം.സമാധാനം തോന്നി.പ്രഫഷണൽ ചിന്ത ആയിരുന്നില്ല.

എനിക്ക് നേരിട്ട ആ ബസ് യാത്രയിലെ അനുഭവം പോലെ ഒന്നും ഒരിക്കലും എന്റെ മോൾക്ക് ഉണ്ടാകരുത് എന്ന് വേവുന്ന അമ്മ മനസ്സായിരുന്നു.അത്തരം അനുഭവം നേരിട്ട ഒരു സ്ത്രീയും പിന്നെ പ്രഫഷണൽ ആയി ചിന്തിച്ചു പോകില്ല.

കല, കൗൺസലിംഗ് സൈക്കോളജിസ്റ്