കല – കൗൺസലിംഗ് സൈക്കോളജിസ്റ്

മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് അടിസ്ഥാനമാക്കി, ഒരേയൊരു കാര്യം പറഞ്ഞോട്ടെ..സങ്കടം ഉണ്ട്.ആ അച്ഛനമ്മമ്മാരുടെ മാനസികാവസ്ഥ ഓർത്ത് അതിയായ വേദനയുണ്ട്.
മനുഷ്യത്വം ആണ് ഏറ്റവും വലിയ മതം.ഇവിടെ ജാതിയും മതവും കലരാതെ ചിന്തിക്കാം.

ART OF PARENTING, എന്ന പ്രതിഭാസം വളരെ ഏറെ ചർച്ച ചെയ്യേണ്ട ഒന്നാണ്. IQ എന്നാൽ ബുദ്ധി ശക്തി.EQ എന്നാൽ വൈകാരിക ബലം.നമ്മുടെ സമൂഹത്തിൽ, മക്കളെ വാർത്തെടുക്കുമ്പോൾ ഒറ്റ കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്വിച്ച് ഇട്ടാൽ ചലിക്കുന്ന മരപ്പാവകളാക്കി മാറ്റരുത് മക്കളെ. അവർക്ക് ചിന്തിക്കാൻ, പ്രതികരിക്കാൻ ഒക്കെ അവകാശമുണ്ട്.അതിലൂടെ പ്രതിരോധിക്കാനും അവർ കഴിവ് നേടും..
വയലിൽ നിർത്തുന്ന കരിങ്കോലങ്ങളെ ഓർത്ത് നോക്ക്.കാക്ക അടുത്തോട്ടു പോകാത്തത് ഭയന്നാണ്..
ബഹുമാനം കൊണ്ടല്ല.

മാതാപിതാക്കൾ പലപ്പോഴും, മക്കളുടെ ജീവിതത്തിൽ അങ്ങനെ ആയിപോകുന്നു.തന്നോളം വളർന്നാൽ താനെന്നു തന്നെ വിളിക്കണം. ബുദ്ധി ശക്തിയോടൊപ്പം, വൈകാരിക ബലം കൂടി അവർ നേടട്ടെ.
മക്കളുടെ ജീവിതം അവർക്ക് ജീവിക്കാൻ വിട്ടു കൊടുക്കാത്ത എത്രയോ അച്ഛനമ്മമാരെ അറിയാം.
ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾക്കു അതൊരു മുഖ്യകാരണം ആകുന്നു പലപ്പോഴും.ആണിന്റെ മാതാപിതാക്കൾ എന്നോ പെണ്ണിന്റെ എന്നോ അവിടെ വേർതിരിവില്ല.പ്രായപൂർത്തി ആയ മക്കളെ,
കുറച്ചൊക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കണം.അവർ വീഴട്ടെ.എഴുന്നേറ്റു പൊടി തട്ടി കളഞ്ഞു മുന്നോട്ടു നീങ്ങികൊള്ളും.എന്നും താങ്ങാൻ തോള് കൊടുത്താൽ തളർച്ച കൂടും.
പ്രതിസന്ധികൾ നേരിടാൻ പ്രാപ്തി ഉണ്ടാകില്ല. എന്നുമെന്നും ജീവിതം, ഒരേ രീതിയിൽ പോകണമെന്നില്ല.
സ്കൂളുകളിൽ പണ്ടത്തെ പോലെ, മോറൽ സയൻസ്, കാറ്റിക്കിസം സമയങ്ങൾ എന്നൊന്നും ഇല്ല.
ലോകത്തെന്തു നടക്കുന്നു എന്ന് കുട്ടികൾക്കു അറിയില്ല.

ഡ്രിൽ സമയം പോലും കളിക്കാൻ വിടാതെ പ്രൊജക്റ്റ്‌ ജോലികൾ ആണ്.അതിലൊക്കെ ഒന്ന് അഴിച്ചു പണി നടത്തണം.ഭൂമിയിൽ ചവിട്ടി നിൽക്കാനുള്ള പ്രാപ്തി നമ്മുടെ കുട്ടികൾക്ക് അനുഭവങ്ങൾ കൊണ്ട് നേടണം.എൻട്രൻസ് മാത്രമല്ല അവരുടെ ജീവിതം. ലോകം കാണാൻ അവസരങ്ങൾ ഉണ്ടാകണം..
പഠനം മാത്രമായി അവരുടെ ജീവിതം മാറ്റപെടരുത്.ഒന്നുമറിയാതെ അല്ല, എല്ലാം അറിഞ്ഞു അവർ വളരട്ടെ. റോബർട്ട്‌ അല്ലല്ലോ, മനുഷ്യർ അല്ലേ

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.