മലയാള സിനിമയിൽ ഉദിച്ചുയർന്നു ഒടുവിൽ തെന്നിന്ത്യൻ ഭാഷകളിൽ വരെ പ്രശസ്തനായ താരമായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ അകാലവിയോഗം മലയാസിനിമയിൽ ഉണ്ടാക്കിയ ശൂന്യത വളരെ വലുതായിരുന്നു. എന്നാൽ അദ്ദേഹം സജീവമായി സിനിമയിൽ നിറഞ്ഞുനിന്ന കാലത്തു അനവധി അവഗണനകൾ അദ്ദേഹം നേരിടേണ്ടിവന്നിട്ടുണ്ട്. വിനയനെ പോലുള്ള സംവിധായകർ അത് തുറന്നുപറഞ്ഞിട്ടുണ്ട്. കരുമാടിക്കുട്ടൻ എന്ന സിനിമയിൽ മണിയുടെ നായകനായി അഭിനയിക്കാൻ ആദ്യം ദിവ്യാഉണ്ണിയെ ആണ് തീരുമാനിച്ചിരുന്നത് , എന്നാൽ കറുത്ത നിറക്കാരൻ ആയ മാണിയുടെ കൂടെ അഭിനയിക്കാൻ തനിക്കു താത്പര്യമില്ലെന്നാണ് ദിവ്യ ഉണ്ണി പ്രതികരിച്ചത്. എന്നാൽ കോസ്മെറ്റിക്സ് ഹുങ്കിൽ അഹങ്കരിച്ചിരുന്ന നമ്മുടെ ചില മൂന്നാംകിട നായികമാർ അപമാനിച്ച കലാഭവൻ മണിയ്ക്ക് വേണ്ടി അഭിനയിക്കാൻ സാക്ഷാൽ ഐശ്വര്യ റായി പോലും കാത്തിരുന്നു എന്നതാണ് രസകരം. ആ കഥയിങ്ങനെ.

രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘എന്തിരനിൽ ഒരേ ഒരു ഷോട്ടില്‍ മാത്രം അഭിനയിക്കാന്‍ സംവിധായകൻ ശങ്കര്‍ കലാഭവന്‍ മണിയെ വിളിച്ചു. ചിത്രത്തിൽ ഒരു ചെത്ത് കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. അതിന് വേണ്ടി മണി കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും ഫ്‌ളൈറ്റ് പോയി കഴിഞ്ഞിരുന്നു. ഉടൻ തന്നെ കലാഭവൻ മണി തനിക്ക് ഇനി സമയത്ത് എത്താന്‍ പറ്റില്ലെന്നും, ആ വേഷം മറ്റാര്‍ക്കെങ്കിലും കൊടുക്കൂ സാർ എന്നും സംവിധായകൻ ശങ്കറിനോട് പറഞ്ഞു.പക്ഷെ അത് മറ്റാരും ചെയ്താൽ ശെരിയാകില്ല എന്നും അത് ഞാൻ നിങ്ങൾക്ക് വേണ്ടി ഉണ്ടക്കിയതാണ്, നിങ്ങൾ തന്നെ അത് ചെയ്യണം, അടുത്ത ഫ്‌ളൈറ്റ് എപ്പോഴാണെന്ന് വച്ചാല്‍ അതിന് വന്നാല്‍ മതി’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശങ്കറിന്റെ ആ ഒരൊറ്റ വാശിയുടെ പുറത്താണ് അവസാനം മണി വരാം എന്ന് സമ്മതിച്ചത്. അങ്ങനെതന്റെ കാറിൽ ഗോവയിലെ ലൊക്കേഷനിലേക്ക് എത്തുക ആയിരുന്നു. ‘പെട്ടന്ന് മേക്കപ്പ് ഇട്ടിട്ട് വാ’ എന്ന് ശങ്കര്‍ പറഞ്ഞു. മേക്കപ്പ് ഇട്ട് വന്ന മണി ശരിക്കും ഞെട്ടി. അവിടെ അതാ തന്നെയും കാത്തിരിയ്ക്കുന്നു സാക്ഷാല്‍ രജനികാന്തും ഐശ്വര്യ റായിയും. ആ ഷോട്ട് എടുത്ത് കഴിഞ്ഞപ്പോഴാണ് മണി തിരിച്ചറിയുന്നത് തനിക്ക് വേണ്ടിയാണ് ഇത്രയും സമയം അവര്‍ കാത്തിരുന്നത് എന്ന്.. തന്റെ ഈ അനുഭവം അദ്ദേഹം വളരെ സന്തോഷത്തോടെ പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

Leave a Reply
You May Also Like

മൊത്തത്തിൽ ഒരു ആവറേജ് അല്ലേൽ ഒരു ഡീസന്റ് പടം, പുതുമ പ്രതീക്ഷിച്ചു പോയാൽ നിരാശ ആവും ഫലം

Vishudha Mejo 2022|Malayalam Comedy|Romance|Drama ___________________ Wilson Fisk പ്രതേകിച്ചു പുതുമയുള്ള ഒരു കഥയുടെ പിൻബലമില്ലാതെ…

സംഭാഷണങ്ങൾ കൊണ്ട് രോമാഞ്ചം കൊള്ളിച്ച സിനിമ

സംഭാഷണങ്ങൾ കൊണ്ട് രോമാഞ്ചം കൊള്ളിച്ച സിനിമ ???????????????? Mukesh Muke ????സിനിമയുടെ ആദ്യ പകുതി ഒരു…

വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’; ടീസർ പുറത്ത്

വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’; ടീസർ പുറത്ത്; സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു…

കസവുമുണ്ടും ഇളംചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് നാടൻ ലുക്കിൽ ഹണി റോസ്

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലാണ് ഹണി റോസ് ആദ്യമായി…