Sajith Sasidharan
“രാക്ഷസ രാജാവ് ” എന്ന സിനിമയിലെ മണിയുടെ അഭിനയം കണ്ടു വിക്രമിന്റെ നിർബന്ധ പ്രകാരം സംവിധായകൻ “ജെമിനി ” എന്ന സിനിമയിൽ വില്ലൻ വേഷം മണിക്ക് ലഭിച്ചു. മണി തന്നാൽ കഴിയും വിധം ആ വേഷം ഗംഭീരമാക്കി. വേൽ എന്ന സിനിമയിലും വില്ലൻ വേഷം മികച്ചു നിന്നു. ഈ രണ്ടു സിനിമകളിലും കോമഡിയും ഭയപ്പെടുത്തുന്നതുമായ വില്ലനെ നമ്മുക്ക് കാണാൻ സാധിച്ചു. എന്നാൽ ചോട്ടാമുംബൈ സിനിമയിലെ നടേശൻ എന്ന ടെറർ വില്ലനെയാണ് നമ്മുക്ക് കാണാൻ സാധിച്ചത്.
റീൽസ് വീഡിയോകളിലും നടേശൻ നിറഞ്ഞു നിന്നു. അൻവർ റഷീദിന്റെ ആദ്യ സിനിമയായ ” രാജമാണിക്യ” ത്തിൽ ആദ്യം വില്ലനാക്കാൻ തീരുമാനിച്ചിരുന്നത് മണിയെയായിരുന്നു. എന്നാൽ ഡേറ്റ് പ്രോബ്ലം കൊണ്ട് മണി ആ വേഷം ഉപേക്ഷിച്ചു. തുടർന്ന് സൈമൺ നാടാർ വില്ലൻ വേഷം തമിഴ് നടൻ രഞ്ജിത്ത് ചെയ്തു മികച്ചതാക്കി. രാജമാണിക്യം ഇറങ്ങി ഇൻഡസ്ട്രി ഹിറ്റ് ആയതോടെ വില്ലൻ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഈ വില്ലൻ വേഷം തനിക്ക് ചെയ്യാൻ പറ്റിയില്ല എന്നു ഓർത്തു മണി വളരെയധികം വിഷമിച്ചു.തുടർന്നു ചോട്ടാമുബൈയിൽ അൻവർ റഷീദ് മണിയെ വില്ലൻ വേഷം ചെയ്യാൻ സജസ്റ്റ് ചെയ്യുകയായിരുന്നു. ബെസ്റ്റ് വില്ലൻ ഓഫ് ദി ഇയർ എന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ് കലാഭവൻ മണിക്ക് ലഭിച്ചു.