Jithin Joseph

90 കളിൽ മലയാളത്തിലെ മുൻ നിര നടിമാരിൽ ഒരാൾ. ചുരുങ്ങിയ കാലയളവിനുള്ളിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെയെല്ലാം നായികയായി തിളങ്ങിയ നടി. വ്യക്തിപരമായി മഞ്ജു വാര്യരേക്കാൾ ഇഷ്ടമുള്ള നടി.മികച്ച സിനിമകൾ ഒട്ടേറെ ചെയ്തിട്ടും ചില പ്രേക്ഷകർ അവരെ ഓർക്കുന്നത് കലാഭവൻ മണി യുമായുള്ള കോൺട്രോവേർസിയിലൂടെ ആണ്. കലാഭവൻ മാണിയുമായി ഒരു പാട്ടിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നതാണ് ആരോപണം. ദിവ്യ ഉണ്ണിയുടെ ഏതു വാർത്ത വന്നാലും അതിന്റെ അടിയിൽ പോയി കലാഭവൻ മണിയുടെ കഥ പറഞ്ഞു, ” നീ ഞങ്ങളുടെ മണി ചേട്ടന്റെ കൂടെ അഭിനയിക്കില്ല അല്ലേടി ” എന്നൊക്കെപ്പറഞ്ഞുള്ള ചില 16 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരുടെ കരച്ചിൽ കാണാം.

“നീ അഭിനയിച്ചില്ലെങ്കിൽ എന്താ… നിന്നെക്കാൾ നിറമുള്ള സുന്ദരിയായ ഐശ്വര്യ റായ് മണിച്ചേട്ടന്റെ കൂടെ അഭിനയിച്ചല്ലോ ” എന്ന് വേറെ ചിലർ. കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചേ എന്ന് പറയുന്നവർ തന്നെ ദിവ്യ ഉണ്ണിയെ ഐശ്വര്യയുമായി താരതമ്യം ചെയ്തു ബോഡി ഷെയ്‌മിങ് നടത്തുന്ന വിരോധാഭാസവും കാണാം. പിന്നെ എന്തിരനിൽ കലാഭവൻ മണിക്ക് കിട്ടിയ റോളിൽ അങ്ങനെ വീമ്പു പറയാനായി ഒന്നുമില്ല. ശങ്കർ മിക്കപ്പോഴും മലയാളി അഭിനേതാക്കളോട് ചെയ്യുന്നപോലെ ആളെ പൊട്ടനാക്കുന്ന ഒരു വേഷം എന്നതിൽ കവിഞ്ഞു ഒന്നുമില്ല.ഒരാളുടെ കൂടെ അഭിനയിക്കണോ വേണ്ടയോ എന്നുള്ളത് പൂർണമായും വ്യക്തിയുടെ സ്വാതന്ത്ര്യം ആണ്. കലാഭവൻ മണിയുടെ ജാതിയും കളറും കാരണം ആണ് ദിവ്യ ഉണ്ണി അഭിനയിക്കാൻ കൂട്ടാക്കാത്തത് എന്നൊക്കെയാണ് അവരെ ചീത്ത വിളിക്കുന്നവർ ഇപ്പോഴും പറഞ്ഞു നടക്കുന്നത്. ഈ ആരോപണങ്ങൾക്കൊന്നും ഒരു തെളിവോ അടിസ്ഥാനമോ ഇല്ലെന്നുള്ളത് വേറൊരു കാര്യം. പാർഥിപന്റെയും മനോജ്‌ കെ ജയന്റെയുമൊക്കെ കൂടെ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുണ്ട് എന്ന് വരുകിൽ നിറം പറഞ്ഞുള്ള ആരോപണത്തിൽ ഒരു കഴമ്പും ഇല്ലെന്നു മനസിലാക്കാം.

ഇനി അഭിനയിക്കാൻ വിസമ്മതിച്ചു എന്ന് തന്നെ ഇരിക്കട്ടെ. നായകന്മാർ സ്വന്തം ഇഷ്ടത്തിനനുസരിച്ചു നായികമാരെ മാറ്റുന്നത് സിനിമ ഫീൽഡിൽ പുതിയ കാര്യമല്ല. അവരൊന്നും ചെയ്യാത്ത എന്ത് തെറ്റാണു ദിവ്യ ചെയ്തത്. ഒത്തിരി നല്ല സിനിമകൾ ചെയ്ത ഒരു ആർസ്റ്റിനിനെ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊല്ലങ്ങൾക്ക് ശേഷവും വേട്ടയാടുന്നതിനെ അനുകൂലിക്കാൻ ആവില്ല. ഇനിയെങ്കിലും ജാതിയും നിറവും ഒക്കെ പറഞ്ഞു ആ വലിയ മനുഷ്യനെ, മണി ചേട്ടനെ വിക്ടിമൈസ് ചെയ്യുന്നത് നിർത്തണം

Leave a Reply
You May Also Like

വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും രണ്ടു ധ്രുവങ്ങളിൽ എന്നപോലെ കഴിഞ്ഞാലോ… ‘ഒറ്റമരം’ ആ കഥ പറയുന്നു

ഒറ്റമരം സിനിമ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു വിവാഹം കഴിഞ്ഞ് ഭാര്യയും ഭർത്താവും…

പ്രണവിനെയും കല്യാണിയേയും കാണുമ്പൊൾ അവർ കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ് ?

ഒരു സംവിധായകൻ ആയി രംഗത്തുവന്നു ഒടുവിൽ അഭിനയത്തിലേക്ക് തിരിഞ്ഞ കലാകാരനാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ…

ചിരിയുടെ ചെമ്പിൽ ജിയോ ബേബി “കോട്ടയം ബിരിയാണി” വെക്കുമ്പോൾ വേവുന്ന രാഷ്ട്രീയമാണ് സിനിമയുടെ എസ്സെൻസ്

“ശ്രീധന്യ കാറ്ററിങ് സർവീസ്” തന് സന്തോഷങ്ങളിൽ ചിലതിനെക്കുറിച്ചാണ് Umesh Vallikkunnu ‘കുടിച്ചുപാത്തി കിടക്കുന്ന കൊറേ’ ആണുങ്ങളുടെയും…

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ബാങ്ക് ലോണും,…