അംബുജൻ നെടുമ്പന
അഭിനയ കലയിൽ ഗവേഷണങ്ങളോ അക്കാദമിക്ക് പാണ്ഡിത്യങ്ങളോ ഇല്ലാത്ത,ആ മേഖലയിൽ ഒട്ടും പരിശീലനമില്ലാത്ത മലയാളത്തിലെ ഏക നടനാണ് മണി.ആകെയുളളത് ഉളളംപൊളളുന്ന കുറേ അനുഭവങ്ങൾ മാത്രം! ദുരിതവും പട്ടിണിയും…വിശപ്പ് വേണ്ടുവോളം അനുഭവിച്ച കലാകാരൻ..! ഈ അനുഭവങ്ങളാണ് മലയാളി പ്രേഷകരെ പൊട്ടിച്ചിരിപ്പിക്കാൻ മണിക്ക് കഴിഞ്ഞത്,തീഷ്ണമായ അനുഭവമുളളവർക്കേ സർഗാത്മകമായ് എന്തും ആവിഷ്കരിക്കാൻ പറ്റുകയുള്ളൂ.മണി സ്വസിദ്ധമായ് ആർജ്ജിച്ചെടുത്ത കഴിവാണ് മിമിക്രിയും മോണോ ആക്ടും.അതിന് വളക്കൂറുളള ഇടമൊരുക്കിയത് കൊച്ചിൻ കലാഭവനും ആബേലച്ചനുമായിരുന്നു.ഇതിനപ്പുറത്ത് ഒരു കലാമണ്ഡലത്തിലും മണി അഭിനയമോ നടനമോ ഒന്നും അഭ്യസിച്ചിട്ടില്ല..പഠിപ്പും പത്രാസുമില്ലാത്ത മണി.
മണി അന്ധഗായകനായ് അങ്ങേയറ്റം ജീവിക്കുകയായിരുന്നു”വാസന്തിയും ലഷ്മിയും പിന്നെ ഞാനും “എന്ന സിനിമയിൽ.സംസ്ഥാന- ദേശീയ അവാർഡുകളുടെ കാലത്ത് അവാർഡ് ജൂറി അംഗമായിരുന്ന സ്വന്തം സമുദായക്കാരനായ #ലെനിൻരാജേന്ദ്ര ന്റെ വെറുപ്പിക്കൽ അങ്ങേയറ്റം വേദനാജനകമായിരുന്നു. അദ്ദേഹം പറഞ്ഞത് “സ്സ്റ്റേജാർട്ടിസ്റ്റ്,മോണോ ആക്ട്,മിമിക്രിക്കാരൻ,കൊമേഡിയൻ,കോമാളി ഇതൊക്കെയാണ് മണി സിനിമയിൽ ചെയ്തത്.സിനിമയെന്നാൽ അഭിനയമാണ് കോമാളിത്തവും മോണോ ആക്ടുമല്ല …”
(ചാലക്കുടി കുന്നശേരി വീട്ടിൽ കൂലിപ്പണിക്കാരായ രാമന്റേയും അമ്മിണിയുടേയും എട്ടു മക്കളിൽ ഏഴാമനായ കലാഭവൻ മണിക്ക് പത്താം ക്ലാസ് തോറ്റ യോഗ്യതയേയുള്ളൂ.നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചും അഭിനയക്കളരിയിൽ പഠിച്ചും സർട്ടിഫിക്കറ്റ് വാങ്ങിയുമുളള യോഗ്യതയില്ലെന്നിരിക്കെ,ലെനിൻ രാജേന്ദ്രന്റെ ആ വെറുപ്പിക്കൽ ഒരു ഒന്നൊന്നര വെറുപ്പിക്കലായിരുന്നു.എന്നാൽ ഈ മാനദണ്ഡങ്ങൾ വെച്ച് ഒരാളുടെ അഭിനയ ശേഷി അളക്കുന്നത് ശരിയല്ല,എങ്കിലും പറഞ്ഞ് പോയതാണ്.)
അന്നത്തെ മുഖ്യമന്ത്രി സ്വന്തം പാർട്ടിക്കാരനായിരുന്ന സഖാവ്: ഇ.കെ.നയനാരായിരുന്നു.അദ്ദേഹം പറഞ്ഞ വെറുപ്പിക്കലും വേദനിപ്പിക്കുന്നതായിരുന്നു.അദ്ദേഹം പറഞ്ഞു: “മണി…ഓൻ ബോധം കെടേണ്ട മീനിന്റെ വാലെങ്കിലും കിട്ടിയതിൽ സമാധാനിക്ക്(സ്പെഷ്യൽ ജൂറി അവാർഡ്)…”അന്നത്തെ അവാർഡ് പ്രഖ്യാപന വാർത്ത മലയാളപത്രങ്ങളെല്ലാം വലിയ തലക്കെട്ടോട് കൂടിയാണ് പ്രസിദ്ധീകരിച്ചത്.മനോരമയുടെ മുൻപേജിൽ വാലും തലയും മാംസവും കിട്ടാതെ മീനിന്റെ മുളള് മാത്രമെടുത്ത് തൃപ്തിയാവുന്ന
മണിയുടെ ചിത്രമുളള കാർട്ടൂണുമുണ്ടായിരുന്നു.കാര്യങ്ങളിതൊക്കെയാണെങ്കിലും കിട്ടിയ വേഷങ്ങൾക്ക് ജീവൻ കൊടുത്ത് ഇത്രയധികം ഗംഭീരമാക്കിയ നടൻ മലയാളത്തിൽ വേറെയില്ല തന്നെ…മണി ഇന്നില്ലെങ്കിലും മണിയെ സനേഹിക്കുന്ന പ്രേഷകരുടെ ഹൃദയത്തിൽ ആ മാസ്റ്റർ പീസ് “ങ്യാഹ്ഹഹഹ ചിരിയുമായ് ഇപ്പോഴും ജീവിക്കുന്നു….