മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977) 2013-ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലെ നെഗറ്റീവ് ടച്ചുള്ള കോൺസ്റ്റബിൾ സഹദേവൻ എന്ന കഥാപാത്രം ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. 2019-ൽ പ്രിഥിരാജ് നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമ സംവിധാന രംഗത്തും സാന്നിധ്യമറിയിച്ചു

കേരള പോലീസിലെ റിട്ട.എ.എസ്.ഐ ആയിരുന്ന ഇ.എസ്.ജോണിൻ്റെയും നഴ്സായി വിരമിച്ച റെജീനയുടേയും മകനായി 1977 നവംബർ 30-ന് കോട്ടയത്ത് ജനിച്ചു. മിമിക്രി കലാകാരനായിരുന്ന സഹോദരൻ ഷിബു ജോണിനോടൊപ്പം കോട്ടയത്തെ ചെറുകലാ സമിതികളിൽ മിമിക്രി ചെയ്ത് മിമിക്രി രംഗത്തേക്ക് എത്തിയ ഷാജോൺ കലാഭവനിൽ അംഗമായതോടെയാണ് കലാരംഗത്ത് സജീവമാകുന്നത്. ഇതോടെ ഷാജി ജോൺ എന്ന പേര് കലാഭവൻ ഷാജോൺ എന്നാക്കി മാറ്റി.

1998-ൽ കലാഭവൻ മണി നായകനായി അഭിനയിച്ച മൈ ഡിയർ കരടി എന്ന സിനിമയായിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി ചെറുവേഷങ്ങളിൽ കോമഡി റോളുകൾ അഭിനയിച്ചു.2012-ലെ മൈ ബോസ് എന്ന ചിത്രത്തിൽ നായകനായ ദിലീപിൻ്റെ കൂട്ടുകാരനായി ആദ്യാവസാനം വേഷമിട്ടു. സിനിമ ഹിറ്റായതോടെ വലിയ വേഷങ്ങൾ ഷാജോണിനെ തേടിയെത്തി.2012-ലെ താപ്പാന എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും 2013-ൽ ലേഡീസ് & ജൻ്റിൽമെൻ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും മുഴുനീള കോമഡി വേഷവും ചെയ്തു.

2013-ൽ മോഹൻലാൽ നായകനായി അഭിനയിച്ച ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച ദൃശ്യം എന്ന സിനിമയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പതിവ് കോമഡി വേഷങ്ങൾക്ക് പകരം ഗൗരവക്കാരനായ നെഗറ്റീവ് ടച്ചുള്ള ക്യാരക്ടർ വേഷമായ ദൃശ്യത്തിലെ കോൺസ്റ്റബിൾ സഹദേവന് 2013-ലെ കേരള സംസ്ഥാന ഫിലിം അവാർഡിലെ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു. 2019-ൽ പ്രിഥിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ബ്രദേഴ്സ് ഡേ എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമ സംവിധായക രംഗത്തും ശ്രദ്ധേയനായി

പണ്ട് കോമഡി ഷോകളിളേയും മിമിക്രി വേദികളിലുമൊക്കെ സ്ഥിര സാന്നിധ്യമായിരുന്നവർ ഇപ്പൊ സ്ക്രീനിൽ മികച്ച വേഷങ്ങൾ ചെയ്ത് നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണല്ലോ. റോഷാക്കിൽ അത് കോട്ടയം നസീർ ആയിരുന്നെങ്കിൽ ഇനി ഉത്തരത്തിൽ കലാഭവൻ ഷാജോണാണ്. ദൃശ്യത്തിലെ സഹദേവൻ എന്ന ഒറ്റ കഥാപാത്രം മതി. ഇദ്ദേഹത്തിന്റെ റേഞ്ച് എത്രത്തോളമാണെന്ന് മനസിലാക്കാൻ.വേറെയും ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങളിൽ അദ്ദേഹം നമ്മളെ ഞെട്ടിച്ചിട്ടുള്ളതാണ്.എന്നിരുന്നാലും എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഷാജോണിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ഇനി ഉത്തരത്തിലേതാണ്.

നെഗറ്റീവ് റോളുകളിൽ പുള്ളിയുടെ ഒരു പ്രത്യേക ശൈലി പ്രകടമാകുന്നുണ്ട്. എക്സ്പ്രെഷനുകളിലും ബോഡി ലാങ്ഗ്വേജിലുമെല്ലാം വളരെയധികം സ്വാഭാവികതയോടെ അഭിനയിക്കനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതും ദൃശ്യത്തിലെ പോലെ ഇതിലും ഒരു പോലീസ് ഓഫീസറായിട്ടാണ് പുള്ളിയുടെ കഥാപാത്രം . എന്നിരുന്നാലും ദൃശ്യത്തിലെ സഹദേവനും ഇനി ഉത്തരത്തിലെ കരുണനും തമ്മിൽ അജഗജാന്തരമുണ്ട് എന്നതാണ് സത്യം. ഒരേ പോലുള്ള രണ്ട് കഥാപാത്രങ്ങളെ ആവർത്തന വിരസത തോന്നിക്കാത്ത രീതിയിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

ചിത്രത്തിൽ കാക്ക കരുണൻ എന്ന പോലീസുകാരനായിട്ടാണ് ഷാജോൺ എത്തുന്നത്. ചിത്രത്തിൽ തനിക്ക് പോലീസ് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോൾ സ്നേഹപൂർവ്വം ആദ്യം അത് നിരസിക്കുകയായിരുന്നു ഷാജോൺ. എന്നാൽ പിന്നീട് സംവിധായകൻ സുധീഷ് രാമചന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങി കഥകേൾക്കാൻ ഇരിക്കുകയും ഒറ്റയിരിപ്പിൽ തന്നെ കഥ കേട്ട താരം ഏറെ പ്രത്യേകതകൾ ഉള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ തയ്യാറാവുകയുമായിരുന്നു.

കലാഭവൻ ഷാജോണിന്റെ വാക്കുകൾ ഇങ്ങനെ

‘മറ്റൊരു പൊലീസ് കഥാപാത്രം ചെയ്തിരിക്കുന്ന സമയത്താണ് ഇവര്‍ കഥ പറയാന്‍ വരുന്നത്. അപ്പോള്‍ ഞാന്‍ മനസുകൊണ്ട് വിചാരിച്ചിരുന്നു ഇത് ചെയ്യണ്ട, എന്തെങ്കിലും പറഞ്ഞ് വിടാമെന്ന്. ഈ സിനിമയുടെ സംവിധായകന്‍ സുധീഷ് ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആണ്. എനിക്ക് ദൃശ്യം മുതല്‍ അറിയാം സുധീഷിനെ. അദ്ദേഹം എന്താണ് പറയുന്നത് എന്നറിയാനുള്ള ആഗ്രഹം കൊണ്ട് കഥ കേള്‍ക്കാമെന്ന് പറഞ്ഞു. ആദ്യം രണ്ട് സീന്‍ പറഞ്ഞിട്ട് ഒറ്റ വരിയില്‍ പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. പറഞ്ഞ് തുടങ്ങിയപ്പോള്‍ ക്ലൈമാക്‌സ് വരെ കേട്ടുകഴിഞ്ഞാണ് ഞാന്‍ സെറ്റിലേക്ക് പോയത്. സിനിമ കമ്മിറ്റ് ചെയ്തപ്പോള്‍ ഉണ്ടായ ഇന്ററസ്റ്റ് സിനിമ ചെയ്ത് അവസാനിക്കും വരെ ഉണ്ടായിരുന്നു.

പ്രേക്ഷകര്‍ എന്നോട് പറയാറുണ്ട് എന്തിനാണ്, ഇത്ര പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതെന്ന്. സത്യം പറഞ്ഞാന്‍ എനിക്ക് ‘ആട് ജീവിതം’ ചെയ്യണമെന്നൊക്കെയാണ്. പക്ഷേ ബ്ലെസി സര്‍ വിളിക്കണ്ടേ. പൃഥ്വിരാജിനെ വിളിച്ചു. (ഷാജോണ്‍ തമശയായി പറഞ്ഞു). നമ്മുക്ക് വ്യത്യമായ വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. നമ്മളിലേക്ക് വരുന്ന സ്‌ക്രിപ്റ്റ് വച്ച് അതില്‍ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കുകയെന്നതാണ് ചെയ്യാന്‍ പറ്റുന്നത്. അങ്ങനെ തെരഞ്ഞെടുത്ത സിനിമയാണ് ഇനി ഉത്തരം. ‘ഷാജോണ്‍ ആ കഥാപാത്രം തെരഞ്ഞെടുത്തത് തെറ്റിയില്ല’ എന്ന് സിനിമ കാണുന്ന പ്രേക്ഷകര്‍ പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്’.- ഷാജോണ്‍ പറഞ്ഞു

Leave a Reply
You May Also Like

അത് നടക്കാതെപോയത് മമ്മൂട്ടിയുടേതിനേക്കാൾ, മോഹൻലാലിൻറെ വൻ നിർഭാഗ്യങ്ങളിൽ ഒന്നായിരുന്നു

മമ്മൂട്ടിയുടെ കരിയറിൽ ആദ്യകാലത്ത് ബ്രേക്കുകളായത് കെ. ജി. ജോർജ്ജിന്റെ സിനിമകളായിരുന്നല്ലോ. മമ്മൂട്ടിയുമായുള്ള അടുപ്പം എങ്ങനെ? മമ്മൂട്ടി…

ഡോൺ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന ‘ആകാശം കടന്ന്’

ഡോൺ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ സിദ്ധിഖ് കൊടിയത്തൂർ സംവിധാനം ചെയ്യുന്ന *ആകാശം കടന്ന്* എന്ന ചിത്രത്തിന്റെ…

അയാൾ തന്റെ അര നൂറ്റാണ്ടിന്റെ അഭിനയജീവിതത്തിൽ നേടിയത് ഒക്കെയും ഗുരു ദക്ഷിണയായി സമർപ്പിക്കുമ്പോൾ…

Shabeer Mala സിനിമയെ “ദേവലോകമാ”യി സ്വപ്നം കണ്ടു നടന്ന കൗമാരക്കാരന്റെ മോഹങ്ങൾ ആദ്യം പാതിവഴിയിൽ തർന്നുടഞ്ഞെങ്കിലും…

ഒരു സിമ്പിൾ കഥയെ അത്രത്തോളം കിടു ആക്കി നല്ല ഡെപ്ത് ഉള്ള രീതിക്കു മൈക്കൽ ജോർദാൻ എടുത്തിട്ടുണ്ട്

ലോകമെമ്പാടും ആരാധകരുള്ള പ്രിയപ്പെട്ട ബോക്സിങ് സാഗ റോക്കി ഫ്രാൻഞ്ചൈസിയിലെ ഒൻപതാമത്തേതും, Creed സീരിസിലെ മൂന്നാമത്തെമായ ഒരണ്ണമാണ്…