കാലമാടനെ അടിച്ച മാടന്‍

0
578

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ ജോലിയും കൂലിയും ഒന്നുമില്ലാതെ നടക്കുമ്പോള്‍ ഞാനും നീലനും വിനുവും മനീഷും വൈകുന്നേരങ്ങളില്‍ ദാമോദരന്‍ മുതലാളിയുടെ തെങ്ങിന്‍ തോപ്പില്‍ കൂടുക പതിവായിരുന്നു…വൈകുന്നേരം എന്ന് പറയുമ്പോള്‍ പകല്‍ മാന്യന്‍മാരുടെ വൈകുന്നേരം..അതായത് 7.00pmനു ശേഷം… ഒത്തുകൂടുമ്പോള്‍ ഞങ്ങളോടൊപ്പം എന്നും ഒരു ക്ഷണിക്കപ്പെട്ട അതിഥി കൂടി ഉണ്ടാവും…സല്‍സ…അതെ നമ്മുടെ മദ്യ സ്നേഹികളുടെ സ്വന്തം സല്‍സ …30+30+30+30 = Rs120 (സല്‍സ)..ഈ അനുപാതത്തില്‍ ഉള്ള ഷെയറില്‍ ആണ് ഒത്തുകൂടല്‍… പിന്നെ ആ സമയത്തെ ഷെയറിന്റെ വകയില്‍ ഇവന്‍മാര്‍ എനിക്ക് കുറച്ചു കാശ് തരാന്‍ ഉണ്ട്….അത് പിന്നെ പറഞ്ഞിട്ട് കാര്യമിള്ളത് കൊണ്ട് പറയുന്നില്ല….ഞാന്‍ അന്നേ എഴുതി തള്ളി… ഈ അവസരത്തില്‍ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരുന്ന സല്സയെ പറ്റി ഞാന്‍ രണ്ടു വാക്ക് പറയാം… കരി ഓയിലില്‍ കേമന്‍ സല്‍സ…ബയോളജി,സുവോലോജി പഠിച്ചിട്ടില്ലാത്ത എനിക്ക് സ്വന്തം കുടലിന്റെ ഷേപ്പ് മനസ്സിലാക്കി തന്നത് അവനാണ് …. 50:50 അനുപാതത്തില്‍ സോഡയും ഇവനും കൂടി അങ്ങോട്ട്‌ പിടിപ്പിച്ചാല്‍ വായില്‍ നിന്ന് വയറ്റില്‍ വരെ കള്ള് ചെല്ലുന്നതിന്റെ റൂട്ട് ശെരിക്കും മനസ്സിലാവും .. അതാണ്‌ സാധനം… നമ്മുടെ സ്വന്തം സല്‍സ… സല്‍സ വാങ്ങിക്കേണ്ട ഉത്തരവാദിത്തം നീലനും മനീഷിനും ആണ്.. പറയാതെ വയ്യ ഇത്രയും കൃത്യനിഷ്ഠയോടെ ജീവിതത്തില്‍ മറ്റൊരു പണി അവര്‍ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ വയ്യ…തൊട്ടു കൂട്ട് മേടിക്കെണ്ടാതിന്റെ ഉത്തരവാദിത്തം എനിക്കും വിനുവിനും… വൈകുന്നേരം ആറര എന്നൊരു സമയം ഉണ്ടെങ്കില്‍ ഞങ്ങളുടെ ബൈക്ക് രാജീവ് കൊച്ചട്ടന്റെ കടയുടെ മുമ്പില്‍ ചെന്ന് നിന്നിരിക്കും. ..ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പേ പുള്ളി ചോദിക്കും എന്നുമെന്നും അങ്ങോട്ട്‌ മേടിച്ചു നക്കുന്നതല്ലാതെ അതിന്റെ കാശ് തരണമെന്ന് നിനക്കൊക്കെ വല്ല വിചാരവും ഉണ്ടോ ?? അപ്പോള്‍ ഞങ്ങള്‍ പറയും … കൊച്ചാട്ടാ അങ്ങനെ പറയരുത്..സ്നേഹത്തിനു വില കല്പ്പിക്കുന്നവരാ ഞങ്ങള്‍ … അതല്ലേ ഞങ്ങള്‍ കൊച്ചട്ടന്റെ കടയില്‍ തന്നെ വരുന്നത് ..അല്ലാതെ ഞങ്ങള്‍ക്ക് വേറെ കടയില്‍ നിന്നൊന്നും കടം കിട്ടാഞ്ഞിട്ടല്ല .. ഇന്നല്ലെങ്കില്‍ നാളെ കാശ് ഞങ്ങള്‍ തരും.. എന്‍റെ വിസ റെഡി ആയാല്‍ ആദ്യത്തെ ശമ്പളം കൊച്ചട്ടന്റെ പറ്റു തീര്‍ക്കാനും ഒപ്പം കൊച്ചട്ടന് ഒരു ജുബ്ബയും മുണ്ടും മേടിക്കാനായിരിക്കും…ഇതു കേള്‍ക്കുമ്പോള്‍ പുള്ളി പറയും… മതി..മതി…സോഡയും മിച്ചര്‍ഉം ടചിങ്ങും മതിയല്ലോ..പോര രണ്ടു ഗ്ലാസും കൂടി തന്നു സഹായിക്കണം..

പതിവ് പോലെ അന്നും സലസയുടെ ആദ്യക്ഷതയില്‍ എങ്ങനെ ഒരു ജോലി കണ്ടുപിടിക്കുന്നതിനെ പറ്റിയും നാട്ടിന്‍പുറത്തെ പെണ്‍കുട്ടികളുടെ ബഹുമാനമില്ലാഴിക തുടങ്ങിയവ ചര്‍ച്ച ചെയ്തു ഞങ്ങള്‍ മടങ്ങി…. പിറ്റേ ദിവസം ഞാന്‍ രാവിലെ മുറ്റത്ത്‌ നിന്ന് പല്ല് തേച്ചു കൊണ്ടിരുന്നപ്പോള്‍ അതാ ലോലാപ്പി വിനു ബൈക്കില്‍ പാഞ്ഞു വരുന്നു.. മനസ്സില്‍ വിചാരിച്ചു ഇന്നത്തെ ദിവസം പോയി…ഞാന്‍ മേലോട്ട് നോക്കി ..ഇടിത്തീ വല്ലതും വരുന്നുണ്ടോ എന്ന്… കണി കണ്ടത് അത്രയ്ക്ക് നല്ല സാദനതിനെ ആണ്… ഞാന്‍ ചോദിച്ചു എന്താടാ കാര്യം…ഇന്നലെ രാത്രി തെങ്ങിന്‍ തോപ്പില്‍ നിന്നും വരുന്ന വഴിക്ക് നീലനെ മാടന്‍ അടിച്ചു…. ആശുപത്രിയില്‍ ആണ്.. പെട്ടെന്ന് വണ്ടിയെടുത്തു വാടാ നമുക്ക് അവിടെ വരെ ഒന്ന് പോകാം… ഞാന്‍ ചോദിച്ചു മാടനോ ??..നീ ഇന്നലെ വെള്ളമടിച്ചിട്ട് വല്ല പ്രേത സീരിയലും കണ്ടോ ??? അല്ല സത്യമാ .. തര്‍ക്കിച്ചു നില്‍ക്കാതെ പെട്ടെന്ന് വാ…എങ്കില്‍ വാ ആ മനീഷ്നേം കിച്ചനേം കൂടി വിളിക്കാം…. ഉടനടി കുളത്തിന്‍റെ സൈഡില്‍ ഉള്ള കലുങ്കിന്റെ അടുത്തേക്ക് ഞങ്ങള്‍ ബൈക്കില്‍ പുറപ്പെട്ടു… ഭാഗ്യം നേരം കണ്ണ് കീറുന്നതിനു മുന്‍പ് വായിനോക്കികള്‍ കലുങ്കില്‍ ഉണ്ട്…. കാര്യം കേട്ടപ്പോള്‍ തന്നെ കിച്ചന്‍ എണീറ്റ്‌ പറഞ്ഞു ഞാന്‍ വീട്ടില്‍ ഒന്ന് കയറിയിട്ട് ഇപ്പോള്‍ വരാം… ഞാന്‍ പറഞ്ഞു എടാ മേക് അപ്പിനും ഒരു പരിതിയൊക്കെ ഉണ്ട്…നീ ഇനി എന്തോ വാരി തേച്ചിട്ട് വന്നാലും ഈ തിരു മോന്തയില്‍ നേഴ്സ് പെന്പില്ലെരു നോക്കില്ലാ…വെറുതെ മനുഷ്യന്റെ സമയം കളയാതെ വണ്ടിയില്‍ കയറാന്‍ നോക്ക്…അതല്ല അനന്ത് …ഞാന്‍ പോയി ആ രസീത് കുറ്റി ഒന്ന് എടുത്തു കൊണ്ട് വരാം….മറ്റു തൊഴില്‍ രഹിത ചെറുപ്പക്കാരെ കൂടി പങ്കെടുപ്പിച്ചു സഹായ നിധി പിരിവു ഇന്ന് തന്നെ തുടങ്ങണം.. “മാടന്റെ നിര്‍ദയ ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന നീലന്‍സ് സഹായനിധി “” വിനു പേരും ഇട്ടു…. ഞാന്‍ പറഞ്ഞു എടാ സംഭവം സത്യം ആണോ ഇന്ന് അന്വേഷിച്ചിട്ട് പോരെ …. ഉടെന്‍ മനീഷ് … നീ ചുമ്മാതിരി അവന്‍റെ സ്വഭാവത്തിന് മാടന്‍ അല്ല ആരായാലും തല്ലും.. പത്തു പൈസാ കയ്യില്‍ എടുക്കനില്ലാ..അന്നേരമാ അവന്‍റെ ഒരു അന്വേഷണം.. ഈശ്വരന്‍ പല രൂപത്തില്‍ വരും ഇതിപ്പോള്‍ മാടന്റെ രൂപത്തില്‍ വന്നു…ക്ലബ്ബിന്റെ വകയായി പ്രതിഷേധ യോഗം വിളിച്ചു കൂട്ടി പിരിവു ഇന്ന് തന്നെ തുടങ്ങണം..പ്രതിഷേധ യോഗത്തിന്‍റെ ഉദ്ഘാടനം ഞാന്‍ തന്നെ നിര്‍വഹിച്ചു..

അങ്ങനെ ഞങ്ങള്‍ ആശുപത്രിയില്‍ ചെന്നു.. പാവം നീലന്റെ ആ കിടപ്പ് കണ്ടു സത്യത്തില്‍ എന്‍റെ ചങ്ക് പൊട്ടി.. ഇന്നലെ രാത്രിയില്‍ മീശയും പിരിച്ചു വെള്ളമടിച്ച ചെറുക്കനാ…ഇന്നിപ്പോള്‍ ആ കിടപ്പ് കണ്ടില്ലേ .. ഒരു കൈ ഒടിഞ്ഞു പ്ലാസ്റെര്‍ ഇട്ട്…മറ്റേ കയ്യില്‍ ഗ്ലുകോസ് കുത്തി ഇട്ടിരിക്കുന്നു…തലയിലും ഒരു കെട്ടുണ്ട്…. ഡോക്ടറോട് ചോദിച്ചപ്പോള്‍ താടിക്ക് ചെറിയ ക്ഷെതം ഉണ്ട്..കുറച്ചു ദിവസത്തേക്ക് വായ ശരിക്ക് തുറക്കാന്‍ പറ്റില്ല …. സംസാരിക്കാനും പറ്റില്ല…ഡോക്ടര്‍ പോയി കഴിഞ്ഞപ്പോള്‍ നീലന്റെ ഒരു ബന്ധു കാണാന്‍ വന്നു… പോകാന്‍ നേരം അഞ്ഞൂറ് രൂപ എടുത്തു ഞങ്ങളുടെ അടുത്തേക്ക് തന്നു..വല്ല മരുന്നിനും.. ഞാന്‍ പറഞ്ഞു വേണ്ട ചേച്ചി ഞങ്ങളൊക്കെ ഇവിടെ ഇല്ലെ…. പിന്നെ നിര്‍ബന്ധം ആണെങ്കില്‍ അവന്‍റെ തലയാണയുടെ അടിയില്‍ വെചെരു.. അവര്‍ അത് പോലെ ചെയ്തിട്ട് പോയി…പോയ പുറകെ മനീഷ് ഞാന്‍ പോയി ഒരു ബാഗ് പൈപ്പര്‍ ഗോള്‍ഡ് മേടിച്ചു കൊണ്ട് വരാം എന്ന് പറഞ്ഞു തലയിനക്കടിയിലെ കാശ് എടുക്കാന്‍ ചെന്നു…അന്ന് നീലന്റെ ആ നിസ്സഹായവസ്തയുടെ രംഗം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല..മിണ്ടാന്‍ പറ്റുന്നില്ല … കൈ അനക്കാന്‍ പറ്റുന്നില്ല … മരുന്ന് മേടിക്കാന്‍ വെച്ചിരിക്കുന്ന കാശെടുത്ത് വായിനോക്കികള്‍ കള്ള് കുടിക്കാന്‍ പോകുന്നു… പക്ഷെ നീലന്‍ ആ അവസ്ഥയിലും പരമാവതി എതിര്‍ക്കാന്‍ നോക്കി…മിണ്ടാന്‍ വയ്യെങ്കിലും മുഖത്ത് നവരസ ഭാവങ്ങള്‍ വരുത്തി..എടുക്കല്ലേ .. എടുക്കല്ലേ ..എന്ന് അഭ്യര്‍ത്ഥിച്ചു…. ഇതു കണ്ടു കൊണ്ട് ആണ് അമൃത സിസ്റ്റര്‍ വന്നത് ..എന്ത് പറ്റി എന്ന് ചോദിച്ചു.. ഞാന്‍ പറഞ്ഞു വേദന സഹിക്കാന്‍ പറ്റാത്തതിന്റെ ആണ് …സാരമില്ല മയങ്ങി കിടക്കാന്‍ ഒരു ഇന്‍ജക്ഷന്‍ കൊടുക്കാം .. അങ്ങനെ ചെയ്തിട്ട് അവര്‍ പോയി…. പുറകാലെ ബാഗ് പൈപ്പര്‍ സേവ ഞങ്ങളും തുടങ്ങി….നീലന്‍ നല്ല മയക്കത്തില്‍…ഇതിനടയില്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു എന്ത് വന്നാലും സത്യാവസ്ഥ അറിഞ്ഞിട്ടേ ആശുപത്രി വിടുന്നുള്ളു… കുറച്ചു സമയത്തിന് ശേഷം നീലന്‍ മയക്കത്തില്‍ നിന്ന് എണീറ്റപ്പോള്‍ ഞാന്‍ പറഞ്ഞു…എടാ അവന്‍റെ മരുന്നിന്റെ കാശ് എടുത്തിട്ടാണ് അടിക്കുന്നുന്നത് നാല് തുള്ളി അവനും കൊടുക്ക്‌…പക്ഷെ വായ ശരിക്ക് തുറക്കാന്‍ പറ്റാത്തവന്‍ ഇങ്ങനെ കുടിക്കും …. സാരമില്ല സ്ട്രോ ഇട്ട് കൊടുക്കാം… അത് കണ്ടപ്പോള്‍ ആണ് എനിക്ക് അവനെ പറ്റി ആരോ പണ്ട് പറഞ്ഞത് ഓര്‍മ വന്നത്.. നല്ല ചെറുപ്പക്കാരന്‍..മദ്യം കൈ കൊട് തൊടില്ല… സ്ട്രോ ഇട്ട് ഉള്ള ആ കുടി കണ്ടില്ലേ…. കുടിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചോദിച്ചു മരുന്നിനു വെച്ച കാശ് എടുത്തതില്‍ നിനക്ക് വിഷമം ഉണ്ടോ …അന്നേരം ആ മുഖത്ത് നവരസത്തിലെ പത്താമത്തെ ഭാവം വന്നു.. പുഞ്ചിരി…. ഞങ്ങള്‍ക്കും സമാധാനം ആയി…

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഏറു കൊണ്ട പട്ടി ഞരങ്ങുന്നതു പോലെ ഒരു ശബ്ദം .. ഞങ്ങള്‍ ഡോക്ടറെ വിളിച്ചു… അദ്ദേഹം പറഞ്ഞു സാരമില്ല സംസാരിച്ചു തുടങ്ങിയതിന്റെ ആണ്… നാളെ മുതല്‍ പഴയ പോലെ ആകും…. പിറ്റേ ദിവസം മാടന്‍ തല്ലിയ രഹസ്യം കേട്ട് ഞങ്ങള്‍ ഞെട്ടി … ദാമോദരന്‍ മുതലാളിയുടെ മകള്‍ സൗദാമിനിയും ആയി നീലന് ചെറിയ ചുറ്റിക്കളി ഉണ്ടായിരുന്നു….. രാത്രിയില്‍ തെങ്ങിന്‍ തോപ്പില്‍ നിന്ന് നേരെ പോകുന്നത് ദാമോദരന്‍ മുതലാളിയുടെ ഇരുനില ബംഗ്ലാവിലേക്ക് ആണ്…പുറകു വശത്തെ മതില്‍ ചാടി ആണ് ആശാന്‍ അകത്തു കടക്കുന്നതു …. പുറകു വശത്ത് വീടിനോട് ചേര്‍ന്ന് ഒരു പുളി മരം ഉണ്ട്…അതില്‍ കൂടി കയറിയാല്‍ നേരെ നേരെ മുകളിലത്തെ നിലയിലെ ട്ടെരസ്സില്‍ ചാടാം..മുതാളിയും ഭാര്യയും താഴെ ..സൌധു മാത്രമേ മുകളിലത്തെ നിലയില്‍ കാണു.. ട്ടെരസ്സില്‍ എത്തിയാല്‍ കതകില്‍ രണ്ടു കൊട്ട്… അതാണ്‌ സിഗ്നല്‍ ..സൌധു വാതില്‍ തുറക്കും… അങ്ങനെ കഴിഞ്ഞു കൊണ്ട് ഇരുന്നപ്പോള്‍ ആണ് അത് സംഭവിച്ചത്… പതിവ് പോലെ നീലന്‍ ചെന്നു പുളിയില്‍ കൂടി ട്ടെരസ്സില്‍ ചാടി… അപ്രതീക്ഷിതമായി അതാ…ടെറസ്സില്‍ ഒരു ഡോവര്‍മാന്‍ പട്ടി… പട്ടിയെ മേടിച്ച കാര്യം ഇവള്‍ക്ക് പറഞ്ഞു കൂടെ എന്ന് മനസ്സില്‍ പറഞ്ഞു .. പട്ടി പിടിക്കുന്നതിനു മുന്‍പ് തിരിച്ചു ടെറസ്സില്‍ നിന്നും പുളിയിലേക്ക് ചാടി ..പുളി കമ്പില്‍ പിടുത്തം ശെരിക്കു കിട്ടിയില്ല.. അങ്ങനെ വീണ വീഴ്ച ആണ് ഈ മാടന്‍ അടി …

പിന്നെ ഒരു കാര്യം ….. പഴയ സഹായ നിധിയിലേക്ക് സംഭാവന തന്ന ആരും കാശ് മടക്കി ചോദിക്കരുത് ….. ഇതു ആരോ ഉന്നയിച്ച കെട്ടിച്ചമച്ച ആരോപണം മാത്രം ആണ്… സത്യത്തില്‍ ആ കാലമാടനെ അടിച്ചത് “മാടന്‍” തന്നെ ആണ്.

*****************************************************************************************************************

കഴിഞ്ഞ അഞ്ചാറു വര്‍ഷം ആയി ഞങ്ങള്‍ക്ക് മാത്രം അറിയാവുന്ന രഹസ്യം ആണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്…..ഇതിപ്പോള്‍ പോസ്ടിയത് കൊണ്ട് കുഴപ്പമില്ല എന്ന് തോന്നി ….. കാരണം പിന്നീട് നീലന്‍ സൗദുവിനെ തന്നെ കല്യാണം കഴിച്ചു….. അവര്‍ക്കൊരു കുട്ടിയുമായി …. പിന്നെ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ .. ഈ മാടന്‍ അടി നാട്ടുകാര്‍ ആദ്യം വിശ്വസിച്ചില്ല …. തോക്കത്തി കാവിന്റെ അടുത്താണ് ദാമോദരന്‍ മുതലാളിയുടെ വീട് … നീലനെ മാടന്‍ അടിച്ചത് വിശ്വാസ യോഗ്യത്തില്‍ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കാവില്‍ ഇരുന്നു രാത്രി ഒന്‍പതിന് ശേഷം അതുവഴി പോകുന്നവരെ ചെറിയ കല്ല്‌ കൊണ്ട് ഒരു ഏറു കൊടുത്തു നോക്കി… അങ്ങനെ അത് പലര് പറഞ്ഞു പരത്തി തോക്കത്തി കാവില്‍ മാടന്‍ ഉണ്ടായി…..അങ്ങനെ തന്നെ ഇപ്പോഴും വിശ്വസിക്കുന്ന ചിലരോട് … എന്‍റെ പൊന്നു നാട്ടുകാരെ അവിടെ മാടന്‍ ഒന്നുമില്ല….. അടുത്ത ലീവിനു ഞാന്‍ നാട്ടില്‍ വരുമ്പോള്‍ ആരും എന്നെ തല്ലലെ…