കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ എന്ന ചിത്രത്തിലെ കലപില എന്ന വീഡിയോ സോങ് പുറത്തിറങ്ങി. ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഖക്ക് , സംഗീതം അരുൺ വിജയ്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രൊമോ വീഡിയോയും ടീസറും വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ ട്രെയിലറിനായ് വൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

അനീഷ് ഉദയന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് നിർമ്മിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.

You May Also Like

ഇന്നലെ റിലീസ് ചെയ്ത സോഫിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന “സോഫി” ഇന്നലെ…

തകര -“അന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ഞാൻ ഈ ചിത്രം കാണാൻ താല്പര്യപ്പെട്ടത് ഇതിലെ വലിയ A കണ്ടിട്ടൊന്നുമല്ല”

Roy VT  1979 – ൽ പുറത്തിറങ്ങിയ ഈ ചിത്രം ഞാൻ കാണുന്നത് 1985 –…

നമ്മളെല്ലാം ഉറങ്ങുമ്പോള്‍, ഉണര്‍ന്നിരുന്നു ജോലി ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍

നമ്മളെല്ലാം ഉറങ്ങുമ്പോള്‍, ഉണര്‍ന്നിരുന്നു ജോലി ചെയ്യുന്ന ചിലരുണ്ട് നമുക്കിടയില്‍ . അവര്‍ നല്ല കുറച്ചു സമയം…

സാനിയ ഇയ്യപ്പന്റെ കിടിലൻ വർക്ഔട്ട് വീഡിയോ

അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…