പാകിസ്ഥാനിലെ ഏറ്റവും ചെറിയ വംശീയ ന്യുനപക്ഷ സമൂഹം ആണ് കലാഷികൾ. പാകിസ്താനിലെ വെള്ളക്കാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇവരുടെ ജനസംഖ്യ എന്ന് പറയുന്നത് വെറും 5000 മാത്രമാണ്. പാകിസ്ഥാനിലെ ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രാൽ ജില്ലയിൽ താമസിക്കുന്ന കലാഷി ജനത ഇന്തോ – ഗ്രീക്ക് വംശം ആണ്.

അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ ആക്രമിച്ചപ്പോൾ ഇവിടെ വന്ന ഗ്രീക്കുകാരും ഇന്ത്യക്കാരുടെയും സമ്മിശ്ര ജനതയാണ് ഇവർ. അതു കൊണ്ട് തന്നെ ഇവരെ കാണാൻ പശ്ചാത്യ നാടുകളിലെ ആളുകളെ പോലെയാണ്. അത് കൊണ്ടാണ് ഇവരെ പാകിസ്താനിലെ വെള്ളക്കാർ എന്നറിയപെടുന്നത്.

കലശ എന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഈ ഭാഷ ഇന്തോ-ആര്യൻ ഭാഷ കുടുംബത്തിലെ ദാർദിക് ഉപഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ്. ഇവരുടെ വസ്ത്രധാരണം വളരെ അധികം പ്രേത്യേകത ഉള്ളതാണ് കൗറി ഷെല്ലുകൾ കൊണ്ട് അലങ്കരിച്ച കറുത്ത വസ്ത്രമാണ് സ്ത്രീകൾ ധരിക്കുന്നത്. പുരുഷന്മാർ പാകിസ്താനി കമീസ് ധരിക്കുന്നു.

കുട്ടികൾ നാലു വയസ്സിനു ശേഷം മുതിർന്നവരുടെ വസ്ത്രം ധരിക്കുന്നു. ഇവരുടെ വിശ്വാസ കഥകൾ ഗ്രീക്കുമായി ബന്ധപെട്ടു കിടക്കുമ്പോൾ ആചാരങ്ങൾ വേദകാല ജനങ്ങളേടെതുമായി സാമ്യം ഉള്ളതാണ്.

ഇവരുടെ ദൈവങ്ങൾക്ക് ഹിന്ദുമത ദേവതകളുമായി സാമ്യം ഉണ്ട്‌. ഇന്ദ്രൻ ഇന്ദർ വരെന്ദർ എന്ന പേരിലും മഹാദേവൻ മഹാനന്ദിയൊ എന്ന പേരിലും അറിയപെടുന്നു. ഇന്നത്തെ പാകിസ്താനിലെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഹിന്ദുകുഷ് പർവത നിരകളിലും ആണ് ഈ ജനവിഭാഗം ഉള്ളത്.

(അറിവുകൾക്ക് കടപ്പാട് )

You May Also Like

ഈച്ചകൾ അവയുടെ മുൻകാലുകൾ പരസ്പരം ഉരസുന്നത് എന്തിന് ?

വൃത്തിയില്ലാത്ത സ്ഥലങ്ങളിലും, ചപ്പുചവറുക ളിലുമെല്ലാം ഈച്ചകൾ വന്നിരിക്കും. അപകടകാരികളായ ബാക്ടീരിയകൾ ഇവിടെ നിന്നുമാണ് അവയുടെ കാലുകളിലെത്തുന്നത്

യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും മുന്നിലും പിന്നിലും വശങ്ങളിലും തടികള്‍ ഉപയോഗിച്ചോ, അല്ലെങ്കിൽ ചായങ്ങൾ ഉപയോഗിച്ചോ മറയ്ക്കുന്നത് എന്തിനാണ് ?

അറിവ് തേടുന്ന പാവം പ്രവാസി യുദ്ധം നടക്കുമ്പോൾ എതിരാളികളുടെ വാഹനങ്ങളും , ട്രക്കുകളും തങ്ങളുടെ ഉടമസ്ഥതയിലുള്ളതിൽ…

സ്വര്‍ണത്തിന്റെ പരിശുദ്ധിയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കാരറ്റ് എന്ന പദം എങ്ങനെ വന്നു ?

കരോബ് മരത്തിന്റെ ഒരു വിത്തിന് നാല് ധാന്യമണികളുടെ തൂക്കമാണ് എന്നും കണക്കാക്കിയിരുന്നു. ധാന്യമണിക്ക് ഇംഗ്ലീഷിൽ ഗ്രെയിൻ എന്നാണ് പറയുക.

നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത് കാണാം, എന്തിനാണത് ?

അറിവ് തേടുന്ന പാവം പ്രവാസി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത്…