വാലന്റൈൻസ് ദിനത്തിൽ കാമുകിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം താൻ ഇനി സിംഗിൾ അല്ലെന്നു പ്രഖ്യാപിച്ചു.
ചലച്ചിത്ര നടൻ ജയറാമിന്റെ മകനും നടനുമാണ് കാളിദാസ് ജയറാം (കാളിദാസൻ). കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസൻ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നു വരുന്നത്. പിന്നീട് ‘എന്റെ വീട് അപ്പുവിന്റെയും’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശിയ പുരസ്ക്കാരം സ്വന്തമാക്കി.2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചു. 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.
തമിഴിൽ നച്ചത്തിരം നഗർഗിരതു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇതുകൂടാതെ ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിൽ നടൻ കമൽഹാസന്റെ മകനായി കാളിദാസ് വേഷമിട്ടു. കൂടാതെ, പുത്തൻ പുതു കാലൈ , പാവകഥകൾ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിൻ സ്റ്റോറീസ് എന്ന ആന്തോളജിയിൽ സുധ കൊങ്ങര സംവിധാനം ചെയ്ത ഫിലിമിൽ ട്രാൻസ്‌ജെൻഡറായി അഭിനയിച്ചതിന് കാളിദാസ് പ്രത്യേകം പ്രശംസിക്കപ്പെട്ടു.
കഴിഞ്ഞ വർഷം ദുബായിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ വെച്ച് തരിണി എന്ന സുന്ദരിയായ മോഡലിനെ കെട്ടിപ്പിടിക്കുന്ന ചിത്രം കാളിദാസ് പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഇരുവരും ഡേറ്റിംഗിലാണെന്നാണ് വിവരം. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വാലന്റൈൻസ് ദിനത്തിൽ മോഡൽ കാമുകി തരിണിക്കൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് കാമുകിയെ പരിചയപ്പെടുത്തുകയും ‘ഞാൻ ഇനി സിംഗിൾ അല്ല’ എന്ന് സന്തോഷത്തോടെ അടിക്കുറിപ്പ് നൽകുകയും ചെയ്തു. ഈ പ്രണയ ജോഡികൾക്ക് സിനിമാ താരങ്ങളും ആരാധകരും ആശംസകൾ നേർന്നു കൊണ്ടിരിക്കുകയാണ്. പക്കത്തില കൊഞ്ചം കാതൽ എന്ന ചിത്രമാണ് കാളിദാസിന്റേതായി ഒരുങ്ങുന്നത്.