Kalidasan Jayan

ലോകം ഇന്നും മറ്റൊരു കണ്ണോടു കൂടി നോക്കുന്ന കാര്യമാണ് ഹോമോ സെക്ഷ്വാലിറ്റി (being gay or lesbian) എത്ര തന്നെ ഓപ്പണായി ചിന്തിക്കുന്നു എന്നു പറഞ്ഞാലും ഈ ഒരു കാര്യം വരുമ്പോൾ മുഖം ചുളിക്കുന്നവരാണ് നമ്മളിൽ പലരും. ഒരു മനുഷ്യന് താൻ എങ്ങനെ ജീവിക്കണം എന്നതിനു സ്വാതന്ത്രം ഉണ്ട്, അതുകൊണ്ട് തന്നെ ഹോമോ സെക്ഷ്വൽ എന്നതിനെ ഒരു നെഗറ്റീവ് മുൻവിധിയോടെ കാണേണ്ടതില്ല.

ആദ്യമായി പറയണ്ടത് ഹോമോ സെക്ഷ്വാലിറ്റി നമ്മുക്ക് തിരഞ്ഞെടുക്കാൻ കഴിയാവുന്ന തരത്തിൽ ഉള്ള ഒരു ‘ചോയിസ്’ അല്ല. അത് തികച്ചും ശാസ്ത്രീയ കാരണങ്ങൾ ഉള്ളതാണ്. പല മതങ്ങളും ഇതിനെ പാപമായി കാണുന്നു. എന്നാൽ ഒന്ന് മനസ്സിരുത്തി ചിന്തിച്ചാൽ നമുക്ക് മനസിലാവും . ഒരു പുരുഷൻ ഒരു ദിവസം എഴുന്നേൽക്കുമ്പോൾ അവന്റെ ശരീരം സ്ത്രീയുടെത് ആകുന്നു എന്ന് കരുതുക. ശരീരം മാത്രമേ മാറിയുള്ളു. അവൻ ഇപ്പോഴും മനസ്സിൽ പുരുഷനാണ്. അങ്ങനെ ഉള്ളപ്പോൾ അവന് തന്റെ സെക്ഷ്വൽ പ്രിഫറൻസ് മാറ്റാൻ കഴിയുമോ. ഇല്ല. ഇത് തന്നെയാണ് ഹോമോ സെക്ഷ്വാലിറ്റി.

സ്വവർഗ്ഗലൈംഗികത ഉൾപ്പെടെയുള്ള “പ്രകൃതിവിരുദ്ധ രതി” കുറ്റകരമാണെന്ന് ഇന്ത്യൻ നിയമാവലിയുടെ 377-വകുപ്പിൽ പറഞ്ഞിട്ടുണ്ടയിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1860-ൽ അടിച്ചേൽപ്പിച്ചതാണ് ഈ നിയമം. എന്നാൽ ബ്രിട്ടനിൽ ഇന്ന് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇന്ന് എല്ലാ അവകാശങ്ങളും ലഭ്യമാണ് താനും. 2009 ജൂലൈ 2-ന്‌ ദില്ലി ഹൈക്കോടതി പ്രായപൂർത്തിയായവർ ഉഭയസമ്മതപ്രകാരം സ്വവർഗരതിയിൽ ഏർപ്പെടുന്നത് പ്രകൃതിവിരുദ്ധമല്ലെന്നും – ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ചു. അതേ തുടർന്ന് ഈ വിധിക്കെതിരെ വിവിധ മത സംഘടനകളുൾപ്പെടെയുള്ളവർ നൽകിയ അപ്പീലിൽ സുപ്രീം കോടതി, സ്വവർഗ്ഗരതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിർവചിക്കുന്ന 377-ആം വകുപ്പിൽ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിക്കുകയുണ്ടായി.

ലോകം മാറി. ശാസ്ത്രം വളർന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളെയും തച്ചുടച്ച ചരിത്രം ആണ് നമ്മുടേത്. എന്നാലും ഈ വിഷയത്തിൽ നാം വളരെ അധികം പിന്നോട്ടാണ് ചിന്തിക്കുന്നത്. അതിനു കാരണം നമ്മെ സ്വാധീനിക്കുന്ന മാധ്യമങ്ങളും ആണ്‌. LGBTQ കമ്മ്യൂണിറ്റി ഒരു പരിഹാസകേന്ദ്രമായി കാണിക്കുകയും അതിൽ ചേരുന്നത് തികച്ചും അപമാനകരമാണെന്നും വിശ്വസിക്കുന്ന സമൂഹമായിരുന്നു നമ്മുടേത്. അതിൽ നിന്നും പതിയെ മാറുകയാണ്. എന്നാലും നല്ല വിദ്യാഭ്യാസമുള്ള യുവാക്കൾ പോലും ഇന്ന് ഹോമോ സെക്ഷ്വാലിറ്റി മുൻപ് പറഞ്ഞ ചിന്താഗതി വെച്ചാണ് കാണുന്നത്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതും കാലപ്പഴക്കം വന്ന സംസ്കാരത്തെ കൂട്ടുപിടിക്കുന്ന സദാചാര ബോധവും നമ്മെ ഇത്തരം ശ്രേണിയിൽ നിന്ന് വരുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടത്തുന്നതിന് കാരണമാകുന്നു.

സ്വന്തം കാഴ്ചപാട് മാത്രമാണ് ശരി എന്ന് ചിന്തിക്കാതെ മറ്റുള്ളവരുടെ സന്തോഷത്തിൽ കൂടെ നിൽക്കുക. അല്ലാതെ അവരെ പുച്ഛിച്ച് ,കളിയാക്കി, മോശം പദപ്രയോഗങ്ങൾ കൊണ്ട് വിളിക്കുന്നത് എല്ലാം നിർത്തേണ്ടതാണ്. അത് ഭയന്ന് പലരും fake sexuality നടിച്ച് ജീവിക്കാറുണ്ട്. അതിനെ തുടർന്ന് പല ദാമ്പത്യ ബന്ധങ്ങളും ശിഥിലമായ ചരിത്രവും ഉണ്ട്.

ഇതിന് താഴെ വരുന്ന കമന്റ്സ് ചിലപ്പോൾ ഇതിനെ എതിർത്ത്, എന്നെ കളിയാക്കി, ഇത് എന്റെ വീട്ടിൽ ആണ് നടന്നത് എങ്കിൽ ഇങ്ങനെ പറയുമോ എന്ന് ചോദിക്കുമായിരിക്കാം. എന്റെ വീട്ടിൽ ആണെങ്കിൽ ഞാൻ അത് എതിർക്കില്ല. കാരണം അവരുടെ സന്തോഷം ആണ് എനിക്ക് വലുത്. അല്ലാതെ കണ്ടവരെ please ചെയ്യാനും അതിന് വേണ്ടി മുഖംമൂടി ധരിക്കാനും എനിക്ക് കഴിയില്ല.

Nb: ഇതിന്റെ അർത്ഥം ഞാൻ ഹോമോ സെക്ഷ്വൽ ആണ് എന്നല്ല. അങ്ങനെയും പറയുന്നവർ കാണും. അങ്ങനെ ആയിരുന്നേൽ അത് പറയാൻ എന്നിക്ക്‌ ഒരു മടിയും ഇല്ല. ആർക്കും ഒരു മടിയും ഉണ്ടാവാൻ പാടില്ല. ഈ പറഞ്ഞതൊക്കെ എന്റെ അഭിപ്രായമാണ്. ഇതിൽ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് തീർച്ചയായും പറയേണ്ടതാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.