കലികാല എലി
എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.
135 total views

എലികളെല്ലാം ചേര്‍ന്ന് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുത്തു.
“പൂച്ചയെക്കൊല്ലാന്‍ ശക്തി വേണം. എല്ലാവരും അവരവരുടെ ശരീരത്തില്‍ നിന്നും ഓരോ ഔണ്‍സ് രക്തം അടിയന്തിരമായി ദാനം ചെയ്യുക!”
എലി നേതാവ് ആവശ്യം പുറപ്പെടുവിച്ചു.
എലികള്‍ അനുസരിച്ചു.
എലിരക്തം സേവിച്ച് നേതാവെലി തടിച്ചു കൊഴുത്തു.
ഭീമാകാരനായിത്തീര്‍ന്ന എലി താമസിയാതെതന്നെ എലികളെയെല്ലാം ഭക്ഷിച്ചു തീര്‍ത്തു.
പിന്നീട് എലി പൂച്ചകളുടെ രാജാവായി അവരോധിക്കപ്പെടുകയും ചെയ്തു!
NB: ഈ കഥയ്ക്ക് ഇന്നത്തെ ചില ആളുകളുമായോ സംഭവങ്ങളുമായോ സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല
136 total views, 1 views today

Continue Reading