ഹാസ്യരസപ്രദാനം ‘കളിക്കാരൻ’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
57 SHARES
688 VIEWS

Tutu Midhunraj സംവിധാനം ചെയ്ത കളിക്കാരൻ ഒരു അസ്സൽ കോമഡി ഷോർട്ട് മൂവിയാണ്. ഒരുപാട് ചിന്തിച്ചുകൂട്ടാതെ കണ്ടിരിക്കാൻ കഴിയുന്ന വളരെ ലളിതമായ ഒരു ആശയം. നമ്മുടെ നിത്യജീവിതത്തിലൊക്കെ സംഭവിക്കുന്ന കാര്യം തന്നെയാണ്. ഈ ഷോർട്ട് മൂവിയിൽ തൃശൂർ ഭാഷയുടെ ഉപയോഗം വളരെ രസകരവും കഥാസന്ദര്ഭത്തിന് യോജിച്ചതുമാണ്. ഇതിലെ അഭിനേതാക്കളുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. എല്ലാരും ഒന്നിനൊന്ന് മെച്ചമായി തന്നെ ചെയ്തിട്ടുണ്ട്. സനദ് ഇബ്രാഹിമും ഷാഹിം സിദ്ദിഖും ആണ് കളിക്കാരൻ നിർമ്മിച്ചിരിക്കുന്നത്. ജിഷ്ണു കെ രാജ് ക്യാമറയും ശരത് ശശികുമാർ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു.

മനസിനെ റിലാക്സ് ചെയ്യിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും ഈ ഷോർട്ട് മൂവി കാണാം. അതോടൊപ്പം തന്നെ ഡെലിവറി ബോയ്സ് എന്ന ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങളും അവഹേളനങ്ങളും കൂടി ഇതിൽ തുറന്നുകാണിക്കുന്നു. പാഴ്സലുകൾ വരുന്നമുറയ്ക്ക് കസ്റ്റമേഴ്സിന് എത്തിക്കുന്ന ജോലി ചെയ്യുന്നവരാണ് ഡെലിവറി ബോയ്‌സിന്റെത് . എന്നാൽ ആ ജോലി എന്തുമാത്രം തൊന്തരവ് പിടിച്ചതാണ് എന്ന് അറിയാമോ ? കസ്റ്റമേഴ്സ് ഫോൺ എടുക്കാതിരുന്നാൽ അവർക്കു കൃത്യമായി ആ ജോലി ചെയ്യാൻ ആകില്ല. ഈ ഷോർട്ട് ഫിലിമിലെ പോലെ ചില വിരുതന്മാർ മറ്റു ചില കാരണങ്ങൾ കൊണ്ട് ഫോൺ എടുക്കാതിരുന്നേക്കാം.

‘കളിക്കാരൻ ‘ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം

മറ്റൊരു രസകരമായ കാര്യം ആടുതോമ സ്വയം ചെയ്ത ഒരു പ്രവർത്തി ഈ സിനിമയിൽ രണ്ടുപേർ തമ്മിലുള്ള സംഘർഷത്തിനിടയിൽ കാണാനായി, മറ്റൊന്നുമല്ല മുണ്ടുപറിച്ചടി. ഇതിൽ അനവധി രസകരമായ സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ചും സംഘർഷത്തിനിടയിലെ ‘അങ്കമാലി ഡയറീസ് ‘ . പിന്നെ ക്ളൈമാക്സ് .

നല്ല ഒന്നാന്തരം കളിക്കാരനാകാൻ എന്തുചെയ്യണം എന്ന് ചോദിച്ചാൽ നിങ്ങൾ ആദ്യം ചോദിക്കും ഏതു കളിയാണ് ഉദ്ദേശിക്കുന്നതെന്ന്. അതും ശരിയാണല്ലോ..ഒരുപാടു കളികൾ ഉണ്ട് .. ക്രിക്കറ്റോ ഫുട്ബാളോ ടെന്നിസൊ കബഡിയോ ..അങ്ങനെ ഏതു കളിയാണ് ഉദ്ദേശിക്കുന്നത് ? ഇതൊന്നും അല്ല വെളിയിൽ പറയാൻ ആകാത്ത മറ്റെന്തെങ്കിലും കളിയുണ്ടോ ? ഓ..അത് വെളിയിൽ പറയാൻ ആകാഞ്ഞിട്ടൊന്നുമല്ല , സന്ദർഭമാണ് പ്രശ്നം. സ്പോർട്സിലെ പോലെ തന്നെ നല്ലൊരു കളിക്കാരൻ ആകാൻ ചിലർ ഉത്തജകമരുന്നുകൾ അടിച്ചെന്നിരിക്കും. എന്നാൽ ഇവിടെ പ്രസ്തുത ഉത്തേജകമരുന്നുകൾക്കു വളരെ വലിയ ബ്രാൻഡ് നെയിമുകൾ തന്നെയുണ്ട്.

ഗ്യാലറിയും മൈതാനവും റഫറിയും ഫ്‌ളഡ്‌ലൈറ്റും ഒന്നുമില്ല. രണ്ടുപേർ തമ്മിലാണ് ‘കളി’. എന്നാൽ കളിയിൽ തോറ്റാൽ വലിയ ഗ്യാലറികളിൽ കളി തോൽക്കുന്ന ടീമുകൾക്ക് ഉള്ളതിനേക്കാൾ അപമാനമാണ്. ഇവിടെ മൈതാനവും ഗ്യാലറിയും എല്ലാം ഒരാൾ ആണ്. അവിടെ തോറ്റുപോയാൽ കളിക്കാരൻ നിഷ്കാസിതനാകും . ഒരുപക്ഷെ ഈയൊരു ബോധം കേരളത്തിലെ പുരുഷന്മാർക്കിടയിൽ വലിയ തോതിൽ വേരോടിയിട്ടുണ്ട്. അതിനുവേണ്ടി തോൽക്കാതിരിക്കണം. അവിടെയാണ് ഡെലിവറി ബോയ്സ് അത്യാവശ്യ സാധനങ്ങൾ സമയാസമയം എത്തിച്ചുകൊടുക്കുന്നത്. അപ്പോൾ അവരെ പിണക്കരുത്. പിണക്കിയാൽ ‘ലീഗലും’ ‘ഇല്ലീഗലും’ തമ്മിലുള്ള ചില അന്തർധാരകളിൽ കസ്റ്റമർ നാണംകെട്ടു നിൽക്കും.

തികച്ചും രസകരമായ രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചതാണ് ഈ ഷോർട് മൂവിയുടെ വിജയം. ഓരോ കഥാപാത്രങ്ങളും നമ്മെ ചിരിപ്പിക്കും. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.

Tutu Midhunraj ബൂലോകം ടീവിയോട് സംസാരിക്കുന്നു

Tutu Midhunraj
Tutu Midhunraj

ഇത്തരമൊരു രസകരമായ പ്രമേയം എങ്ങനെ രൂപംകൊണ്ടു ?

എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തിനു പറ്റിയൊരു അക്കിടിയാണ് ഇതിന്റെ കഥ.അവൻ ഇതുപോലൊരു ‘സാധനം’ മേടിച്ചിട്ടു വരുമ്പോൾ പോലീസ് പൊക്കി .അവനു അപ്പോൾ വലിയ പേടിതോന്നി. ചെറിയ പ്രായത്തിലെ ആൾക്കാർ പോലും അത് യൂസ് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നമ്മൾ വിചാരിക്കുന്നത് വയസ്സായ ആൾക്കാർ മാത്രമാകും ഉപയോഗിക്കുക എന്ന്. ചെറുപ്പക്കാർ പോലും ഉപയോഗിക്കുമെന്നുള്ള ആ തിരിച്ചറിവ് ഞാൻ ഡെവലപ് ചെയ്തു ചെയ്തതാണ് കളിക്കാരൻ എന്ന ഷോർട്ട് മൂവി.

യൂട്യൂബിൽ ഒക്കെ വലിയ തരംഗം ആയല്ലോ ?

ഞങ്ങൾ തന്നെ ഒരു ചാനൽ തുടങ്ങിയിട്ട് അതിൽ റിലീസ് ചെയ്യുകയായിരുന്നു. ഞങ്ങളിതു ഒരു വെബ് സീരീസ് ആക്കാൻ പ്ലാൻ ചെയ്തിരുന്നു. പിന്നെ കൊറോണയും കാര്യങ്ങളുമായി, അതുകൊണ്ടു ചെയ്യാൻ സാധിച്ചില്ല. സ്ക്രിപ്റ്റ് ഒക്കെ റെഡി ആയിരുന്നു.

Tutu വിന്റെ മുൻ വർക്കുകൾ എന്താണ് ?

ഞാൻ മുൻപൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ‘A Good Question’ എന്ന ഷോർട്ട് ഫിലിം. അത് 2018 -ൽ ആണ് ചെയ്തത്. അത് യുട്യൂബിൽ ഉണ്ട്. പഴയതായതുകൊണ്ടാണ് അയക്കാതിരുന്നത്.

സിനിമാമേഖലയിലെ പരിചയം ?

സിനിമാപരമായി പഠിച്ചിട്ടില്ല. ഞങ്ങൾ ചില ഫ്രണ്ട്സ് സിനിമാസംബന്ധമായ ചർച്ചകൾ ഒക്കെ ചെയ്യാറുണ്ടായിരുന്നു. നമുക്ക് സിനിമ ചെയ്യണം എന്നാണു ആഗ്രഹം. ഞാനിപ്പോൾ ഒരു സ്ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് സിനിയാക്കണം എന്നൊക്കെയുള്ള ആഗ്രഹത്തിൽ അതിനുവേണ്ടി ട്രൈ ചെയ്യുകയാണ്. സംവിധായകൻ Haneef Adeni പുള്ളി എന്റെ നല്ലൊരു സുഹൃത്താണ്. ആ ഒരു സർക്കിളിൽ ഒക്കെ ഞങ്ങൾ ഉണ്ടാകാറുണ്ട്.സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്തുതന്നെയാണ് ഷോർട്ട് ഫിലിംസ് ചെയുന്നത്.

അഭിനേതാക്കൾ ഒക്കെ നിങ്ങളുടെ ടീമിൽ തന്നെ ഉള്ളവർ ആണോ ?

എല്ലാം ഞങ്ങളുടെ ടീമിൽ തന്നെ ഉള്ളവർ ആണ്.. ഈ ചുറ്റുവട്ടത്തിൽ ഒക്കെ ഉള്ളവർ ആണ്. ഡെലിവറി ബോയ് ആയി വന്ന പയ്യൻ സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ അഭിനേതാക്കൾക്ക് റിഹേർസൽ ഒക്കെ നൽകിയിരുന്നു. ഒരു ദിവസം ഫുൾ എടുത്തു റിഹേഴ്സൽ ചെയ്തു. സ്ക്രിപ്റ്റ് അവർക്കു കൊടുത്തിരുന്നു. ഡയലോഗ് ഒക്കെ പഠിച്ചു ഒരുദിവസം പറമ്പിൽ ഇരുന്നു ഫുൾ റിഹേഴ്സൽ നടത്തി. ഈ സിനിമ ഒറ്റദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണ്. ഒറ്റദിവസം കൊണ്ട് വളരെ ഈസിയായി പതിനഞ്ചു മിനിറ്റ് ലെങ്ത് ഉള്ള ഷോർട്ട് മൂവി ചെയ്യാൻ സാധിച്ചു. പിന്നെ ബഡ്ജറ്റിന്റെ പ്രശ്നം ഉണ്ടായിരുന്നു.

Tutu Midhunraj ശബ്ദരേഖ

[zoomsounds_player artistname=”BoolokamTV Interview” songname=”Tutu Midhunraj” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/kalikkaranfinal.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]

Direction_ Tutu Midhunraj
Producers_ Sanad Ibrahim, Shahim Siddique
Cinematography_ Jishnu K Raj
Editor_ Sarath Sasikumar
BGM_ Anaswar
Sound Design_ Vinayak
Poster Design_ Nivin Thomas
Assistant Director_ Naveen Karimbanakkal
Assistant Cinematographer_ Gopu VK

‘കളിക്കാരൻ ‘ ബൂലോകം ടീവി ഒടിടിയിൽ ആസ്വദിക്കാം

******

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്