പ്രൈം സിനിമാസ് ഉടമ കെ. എസ്. രാമകൃഷ്ണൻ, ആർ. കെ. ഇന്റർനാഷണൽ ഇൻകോർപ്പറേറ്റഡിന്റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കലിയുഗം. പ്രമോദ് സുന്ദറാണ് സംവിധാനം. ‘വിക്രം വേദ’, ‘നേർക്കൊണ്ട പ്രവി’, ‘സാക്ഷി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടി ശ്രദ്ധ ശ്രീനാഥാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. നടൻ കിഷോർ ശ്രദ്ധേയമായ വേഷം ചെയുന്നു.
കെ. രാംചരൺ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ഡോൺ വിൻസെന്റ് മ്യൂസിക്കും സൗണ്ട് ഡിസൈനിങ്ങും നിർവ്വഹിക്കുന്നു, . ശക്തി വെങ്കട്രാജ് കലാസംവിധാനവും നിംസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഘടനം : ജി.എൻ. മുരുകൻ കോസ്റ്റ്യൂം ഡിസൈനറായി പ്രവീൺ രാജ പ്രവർത്തിക്കുന്നു . ശബ്ദമിശ്രണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് തപസ് നായിക്, എസ്. രഘുനാഥ് വർമ്മയാണ് കളർ മേൽനോട്ടം നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സൂക്ഷ്മമായ വിശദാംശങ്ങളോടെ ചിത്രത്തിന്റെ പ്രമേയം പകർത്തിയ ഈ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റാണ്.
ചിത്രത്തെ കുറിച്ച് സംവിധായകൻ പ്രമോദ് സുന്ദർ പറഞ്ഞു, ”മൂന്നാം ലോക മഹായുദ്ധത്തിന് ശേഷം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് കലിയുഗം വിവരിക്കുന്നത്. യുദ്ധത്തിന്റെ അനന്തരഫലങ്ങളും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും അഭിമുഖീകരിക്കുന്ന നഷ്ടങ്ങളും ഉൾപ്പെടെ നിരവധി സമകാലിക പ്രതിസന്ധികളും തിരക്കഥ കൈകാര്യം ചെയ്യുന്നു.” അദ്ദേഹം പറഞ്ഞു. പോസ്റ്റ് അപ്പോക്കലിപ്റ്റിക് ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രിവ്യൂവും റിലീസും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.