പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ പാൻ ഇന്ത്യ റിലീസിന് തയ്യാറെടുക്കുന്നു ! ചിത്രം മെയ് 9 മുതൽ തിയറ്ററുകളിൽ

തെലുഗു സൂപ്പർതാരം പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രഭാസിനോടൊപ്പം അമിതാഭ് ബച്ചൻ, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വാരണാസി, മുംബൈ, ഡൽഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂർ, ഭീമാവരം, കാശ്മീർ, വിജയവാഡ എന്നിവയുൾപ്പെടെ പാൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴി ചിത്രം മെയ് 9 മുതൽ തിയറ്ററുകളിലെത്തും എന്ന വാർത്ത നിർമ്മാതാക്കൾ അറിയിച്ചു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയിൽ വൈജയന്തി മൂവീസ് സ്ഥാപകയും നിർമ്മാതാവുമായ അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്, “വൈജയന്തി മൂവീസിന്റെ 50 വർഷം പിന്നിടുമ്പോൾ ഞങ്ങളുടെ ഈ സിനിമ യാത്രയിൽ മെയ് 9ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

 

‘ജഗദേക വീരുഡു അതിലോക സുന്ദരി’ മുതൽ പുരസ്‌കാരങ്ങൾ നേടിയ ‘മഹാനടി’, ‘മഹർഷി’ എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോൾ അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാർ അഭിനയിക്കുന്ന ‘കൽക്കി 2898 എഡി’ റിലീസ് ചെയ്യുന്നതും ഇതേ തിയ്യതിയിലാണ്. ഈ നിമിഷത്തിൽ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വർഷവുമായ് ഒത്തുചേർന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോൾ അത് കൂടുതൽ അർത്ഥവത്തായതാക്കുന്നു.”

പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് അറിയാൻ കഴിഞ്ഞത്. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പിആർഒ: ശബരി.

You May Also Like

ഒരു വെണ്ണക്കൽ രതിശിൽപം പോലെ അനുപമ അഗ്നിഹോത്രി

ബോളിവുഡ് ചിത്രമായ രംഗീല രാജയിലെ കഥാപാത്രത്തിലൂടെ പ്രശസ്തയായ ഇന്ത്യൻ മോഡലാണ് അനുപമ അഗ്നിഹോത്രി. 1996 ഏപ്രിൽ…

ഇമ്മാതിരി ഒരു ഐറ്റം ജീവിതത്തിൽ വല്ലപ്പോഴും ഒക്കെയെ കിട്ടുള്ളൂ !

സിനിമാപരിചയം Enemy of the State(1998) Akshay Js വെടിക്കെട്ട് ത്രില്ലർ എന്ന് കേട്ടിട്ടുണ്ടോ?? എന്നാൽ…

മനസ്സ് – ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ

മനസ്സ് – ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ . ബാബു തിരുവല്ല സിംഫണി…

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്. തങ്ങളുടെ സ്വപ്നങ്ങൾക്ക്…