Connect with us

Entertainment

കള്ളൻ മറുതയും ദാസൻ പെരുമണ്ണാനും, ഒരു മുത്തശ്ശിക്കഥ പോലെ മനോഹരം

Published

on

Rajil keysi സംവിധാനം ചെയ്ത കലാമൂല്യമുള്ള ഒരു ഷോർട്ട് ഫിലിം ആണ് ‘കള്ളൻ മറുത’. തെയ്യവും കേരളീയ വിശ്വാസങ്ങളും പശ്ചാത്തലമാക്കി പഴമ തുടിക്കുന്ന ഒരു മുത്തശ്ശിക്കഥയുടെ രൂപത്തിൽ ആണ് ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയത്. ഒടിയനെയും മറുതയെയും ഒക്കെ പോലെ നമ്മുടെയൊക്കെ പഴങ്കഥകളിലും മിത്തുകളിലും ജീവിക്കുന്ന ഒരുപാട് കഥാപാത്രങ്ങളുണ്ട് . ഈ കഥകൾ ഒക്കെ തന്നെ ഒരു നാടിൻറെ സംസ്കാരത്തിന്റെ ജീവനാഡികളും ആയിരുന്നു.

കള്ളൻ മറുതയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

തെയ്യം കേരളത്തിന്റെ, പ്രത്യേകിച്ച് മലബാർ മേഖലയിലെ പരമ്പരാഗത ആചാരവും കേരള സംസ്കാരത്തിന്റെ അഭിമാനവുമാണ്.പെരുവണ്ണാനെന്നും പെരുമണ്ണാനെന്നും അറിയപ്പെടുന്നത് പരമ്പരാഗതമായി മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം, കാവട്ടം എന്നീ കലകളിലും ഏർപ്പെട്ടിരുന്നവരാണ്.

എന്നാൽ ജാതിഘടനയിൽ ഈ സമുദായക്കാരെ സവർണ്ണർ എന്നും അകറ്റി നിർത്താനാണ് പതിവ്. ഒരു ശില്പിയും വിഗ്രഹവും തമ്മിലുള്ള ബന്ധം പോലെ. അതായതു വിഗ്രഹം കൊത്തുമ്പോൾ ശില്പി മഹാൻ ആകുകയും വിഗ്രഹം കൊതിക്കഴിഞ്ഞാൽ ശില്പി തീണ്ടാപ്പാടകലെ മാറിനിൽക്കുകയും വേണം. പിന്നെ വിഗ്രഹത്തിൽ തൊടാനുള്ള അവകാശം പൂജാരിക്കാണ് . അതുപോലെയാണ് മേല്പറഞ്ഞവരുടെ കാര്യവും. അതായതു ഇവർ തെയ്യം കെട്ടിയാടുമ്പോൾ ഇവരെ ആരാധനയുയോടെയും ആദരവോടെയും മറ്റു സമുദായക്കാർ നോക്കും. എന്നാൽ തെയ്യം അഴിച്ചുവച്ചാൽ ‘അധകൃതനായ’ വണ്ണാൻ മാത്രമായി ജാതി മേലാളന്മാർക്കു അവർ മാറും. കേരളത്തിന്റെ ദുഷിച്ച ജാതിബോധത്തിന്റെ ഇരകളായ സമുദായങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

മുത്തശ്ശി പേരക്കുട്ടിക്ക് കള്ളൻ മറുതയുടെ കഥപറഞ്ഞു കൊടുക്കുന്നിടത്തു നിന്നാണ് സംഭവം വികസിക്കുന്നത്. കാവിലെ കളിയാട്ടവും കഴിഞ്ഞു ദാസൻ പെരുമണ്ണാനും സഹായി മണിയനും കൊടുംകാട്ടിലൂടെ സഞ്ചരിക്കുകയും മണിയൻ വഴിപിരിഞ്ഞു യാത്രപറഞ്ഞു പോകുകയും ചെയുന്നു. ദാസൻ പെരുമണ്ണാന്റെ അരയിൽ പണക്കിഴിയും ഉണ്ട്. കള്ളൻ മറുതയുടെ വിഹാരമായ കാട്ടിൽ ദാസൻ പെരുമണ്ണാൻ കൊള്ളയടിക്കപ്പെടുമോ ? കള്ളൻ മറുതയെ ജയിക്കാൻ പെരുമണ്ണാന് സാധിക്കുമോ ? പെരുമണ്ണാൻ ശരിക്കും ദൈവമായി മാറുമോ ? അതെന്താണ് അങ്ങനെയൊരു വിശ്വാസം ? കാട്ടിലെ യാത്രക്കാരെ രക്ഷിക്കാൻ അയാൾക്ക് സാധിക്കുമോ ? മുത്തശ്ശിയുടെ കഥ കേട്ട് കഴിഞ്ഞു എഴുന്നേൽക്കുന്ന പേരക്കുട്ടിയുടെ മുന്നിൽ യാത്രകഴിഞ്ഞു വരുന്ന അച്ഛന്റെയും സഹായിയുടെയും മുഖങ്ങളിൽ അവൾ കണ്ടത് എന്താണ് ? അനവധി അവാർഡുകൾ നേടിയ ഈ ഷോർട്ട് മൂവി കണ്ടുതന്നെ മനസിലാക്കേണ്ടതുണ്ട്.

കള്ളൻ മറുതയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

കള്ളൻ മറുത സംവിധാനം ചെയ്ത Rajil keysi ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ ഫിലിം ഇൻഡസ്ട്രിയിൽ അസോസിയേറ്റ് ഡയറക്റ്ററാണ്. കഴിഞ്ഞ കുറച്ചു വർഷമായി ഇൻഡസ്ട്രിയിൽ ഉണ്ട്. ‘കക്ഷി അമ്മിണിപ്പിള്ള’യാണ് ലാസ്റ്റ് ചെയ്ത പടം .ഇനിയും സിനിമകൾ വരുന്നുണ്ട് . ഒഫീഷ്യലി അനൗൺസ് ചെയ്തിട്ടില്ല എന്നുമാത്രം. പിന്നെ എന്റെ സ്വന്തം സിനിമയുടെ പണിപ്പുരയിലും ആണ്. ‘കള്ളൻ മറുത’യ്‌ക്ക്‌ സ്റ്റേറ്റ് അവാർഡ് ഉണ്ട്. അതിന്റെ സെറിമണി ഉടനെയുണ്ട്. അപ്പോൾ ആ സിനിമയെ കുറിച്ച് അനൗൺസ് ചെയ്യാം എന്ന് കരുതുന്നു. ഇതെന്റെ ആദ്യത്തെ ഷോർട്ട് മൂവിയാണ്. എന്നാൽ ആഡ് ഫിലിംസ് ഒരുപാട് ചെയ്തിട്ടുണ്ട്.”

“വളരെ പാഷനേറ്റ് ആയി സിനിമയിൽ വന്ന ഒരാളാണ് ഞാൻ. b pharm കഴിഞ്ഞു നല്ല സാലറിയിൽ പുറത്തു വർക്ക് ചെയ്തുകൊണ്ടിരുന്ന ആളാണ് ഞാൻ. സിനിമയോടുള്ള താത്പര്യം കൊണ്ട് തിരികെ വന്നിട്ട് പത്തുവര്ഷത്തോളമായി സിനിമയിൽ ആണ് . സിനിമയുടെ കൂടെ നിൽക്കുന്ന സമയത്തുതന്നെ വളരെ ക്രിയേറ്റിവ് ആയി ഓരോ കാര്യങ്ങൾ ചെയ്യുന്നതിലും അതിൽ ആനന്ദം കണ്ടെത്തുകയും ചെയുന്ന ഒരാളാണ് ഞാൻ. കോവിഡ് കയറി വന്നതോടെ ഫിലിം ഇൻഡസ്ട്രിയിൽ ഒക്കെ കുറച്ചു ഗ്യാപ്പ് വന്നിരുന്നു. നമുക്ക് നല്ലൊരു ടീം ബെൽറ്റ് ഉണ്ട്. എന്റെ നാട്ടിലായാലും എറണാകുളത്തായാലും. ഫിലിം ഇന്ഡസ്ട്രിയിലെ Covid ഗ്യാപ്പ് കാരണം അങ്ങനെ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന സമയത്താണ് നമ്മുടെ ഇടയിൽ നിന്നും നല്ല ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യാമെന്ന ഉദ്ദേശത്തിൽ കള്ളൻ മറുത പിറക്കുന്നത്.”

കള്ളൻ മറുതയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

കള്ളൻ മറുതയുടെ ആശയം രൂപം കൊണ്ടതും അനുഭവങ്ങളും

“കള്ളൻ മറുതയെ കുറിച്ച് പറയുമ്പോൾ, നമുക്ക് ചില കാര്യങ്ങളിൽ കൂടുതൽ ശാഠ്യം ഉണ്ടായിരുന്നു. നമ്മുടെ ഇത്രയും വർഷത്തെ ഒരു എക്സ്പീരിയൻസ് അതിൽ ഉണ്ടാകണം. പ്രസക്തമായ ഒരു സബ്ജക്റ്റ് നമുക്ക് പറയാൻ സാധിക്കണം. അതിന്റെ കൂടെ തന്നെ മറ്റുളളവർ അധികം ഫോളോ ചെയ്യാത്ത ഒരു എക്സ്പീരിയൻസ് ആയിരിക്കണം അത്. നമ്മൾ ഓഡിയന്സിനു കൊടുക്കേണ്ടത്, പറഞ്ഞ കഥയാണെങ്കിൽ കൂടി വ്യത്യസ്ത സമീപനത്തിൽ അത് ചെയ്താൽ സ്വീകരിക്കപ്പെടും . അങ്ങനെയൊക്കെയാണ് കള്ളൻ മറുത ജനിക്കുന്നത്. അങ്ങനെ പ്രസക്തമായൊരു ആശയമെടുത്തു അതിനെ ഫാന്റസി ത്രില്ലർ ജേർണറിലേക്കു വന്നു, കള്ളൻ മറുതയായി വന്നു. ഇതൊക്കെ ചർച്ചചെയ്തു എക്സിക്യൂട്ട് ചെയ്തെടുത്തു .”

ഇത് സക്സസ് ആകുമോ എന്ന് സംശയമുണ്ടായിരുന്നു.

“കാരണം ഇതിന്റെ സ്ക്രിപ്റ്റ് 25 -30 മിനിറ്റ് ഉണ്ടായിരുന്നു . പക്ഷെ അവിടെയും ഞങ്ങൾ ഒരു ചലഞ്ച് ആയി ഏറ്റെടുത്തു, വലിയൊരാശയം ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പറയാൻ സാധിക്കുമെങ്കിൽ അതിനല്ലേ കൂടുതൽ സ്വീകാര്യത പ്രേക്ഷകരിൽ നിന്നും കിട്ടുക എന്ന് നമ്മൾ ചിന്തിച്ചു. ആ ചിന്തയിൽ നിന്നാണ് ഇതിലെ ആറ്റിക്കുറുക്കിയ ഡയലോഗുകളും ചിന്തയും കൊണ്ട് വന്നത്. എന്നിട്ടു, പറയേണ്ടത് എന്താണോ അത് മാത്രം പറയുകയും അത് കൺവെ ചെയ്യാൻ മാക്സിമം ഷോട്ടുകൾ ആ രീതിയിൽ പ്ലാൻ ചെയ്യുകയും ചെയ്തിട്ടാണ് ഈ ഫൈനൽ ഔട്ട്പുട്ടിലേക്കു വന്നത്. ഓരോ സെക്കന്റിലും ആളുകളെ എൻഗേജ് ചെയ്യിപ്പിക്കുക, ഈ എട്ടുമിനിറ്റ് എട്ടു സെക്കന്റ് പോലെ പോകുക എന്നതാണ് ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഒരു ചലഞ്ച്.”

“അതിലെ കുട്ടിയുടെ പ്രതീക്ഷയാണ് ആ കഥ. നമ്മുടെ കുട്ടിക്കാലത്തു നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് മുത്തശ്ശിക്കഥകൾ. എത്ര പ്രായത്തിലേക്ക് എത്തിക്കഴിഞ്ഞാലും ആ കഥകൾ നമ്മുടെ ഉള്ളിൽ ഉണ്ടാകും. ആ കഥകളിൽ ചിലതിന്റെ ശീലുകൾ ചെറിയ രീതിയിലെങ്കിലും നമ്മൾ മനസുകൊണ്ട് ഫോളോ ചെയുന്നുണ്ട്. കള്ളൻ മറുത കാരക്റ്ററിനെ നമുക്ക് ഓൾറെഡി അറിയാം. മറുത എന്ന കാരക്ടർ എത്രയോ മുത്തശ്ശിമാർ കഥകളിലൂടെ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുത്തതാണ്. ഇതൊക്കെ ഒന്ന് റീ ക്രിയേറ്റ് ചെയുക എന്നതിന് പുറമെ പ്രസക്തമായ ഒരു സബ്ജക്റ്റ് അതിന്റെകൂടെ കൂട്ടിച്ചേർത്തു വച്ചു.”

വ്യക്തിയിൽ നിന്നും തെയ്യത്തിലേക്കൊരു ട്രാൻസ്ഫോർമേഷൻ

“പിന്നെ മറ്റൊരു ചലഞ്ച് , തെയ്യം കലാകാരന്മാരുടെ ലൈഫിലേക്കു പോയിക്കഴിഞ്ഞാൽ പലരുടെയും കാരക്റ്ററിനു തികച്ചും വ്യത്യസ്തമായിട്ടുള്ള കോലങ്ങളാകും അവർ കെട്ടിയാടുക. വളരെ അന്തർമുഖന്മാർ ആയി നടക്കുന്ന, അത്യാവശ്യം കടകളിൽ പോകുമ്പോൾ മാത്രം സംസാരിക്കുന്ന ഒരാൾ തെയ്യം കെട്ടിയാടുമ്പോൾ ഒരു ജനക്കൂട്ടത്തെ മുഴുവൻ കണ്ട്രോൾ ചെയുന്നത് കണ്ടിട്ടുണ്ടാകും. അപ്പോൾ അന്നേരം അയാളുടെ ഉള്ളിൽ എന്ത് ട്രാൻസ്ഫോർമേഷൻ ആണ് സംഭവിക്കുന്നത്… അവിടെ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ …നമ്മൾ ദൈവിക കല എന്നൊക്കെ പറയുന്നപോലൊരു കലയുടെ ഭാഗമാണോ…
ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങളൊക്കെ കൊണ്ടുവന്നിട്ടു ഈ കഥയുംകൂടി അതിന്റെ ഭാഗമാക്കാൻ ഞങ്ങൾ ട്രൈ ചെയ്തിരുന്നു.”

കള്ളൻ മറുതയ്ക്ക് വോട്ട് ചെയ്യാൻ
ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക

Advertisement

“നാലുദിവസം തെയ്യംകെട്ടി ആടി അധ്വാനിച്ചിട്ടു അയാൾക്ക്‌ കിട്ടിയ ആ പണക്കിഴി, അതാണ് ദാസൻ പെരുമണ്ണാന് വരെ പേടിയായ കള്ളൻ മറുത അടിച്ചുകൊണ്ടുപോയ ആ പണക്കിഴി. കള്ളന്റെ പിറകെ അയാൾ ഓടാനെടുക്കുന്ന ആ തയ്യാറെടുപിന് പിന്നിലെ ആദ്യത്തെ ആ വികാരം, തന്റെ അന്നമാണ് അയാൾ കൊണ്ടുപോകുന്നത് എന്നതാണ്. കള്ളനെ കീഴ്പ്പെടുത്തുന്നത് അയാളുടെ ഉള്ളിലെ കലയാണ്. കാവിൽ ചെണ്ടകൊട്ട് മുറുകുമ്പോൾ ആടയാഭരണങ്ങൾ ഒക്കെ അണിഞ്ഞു ആടി അയാൾ ഈശ്വരന് സ്വയം സമർപ്പിക്കുകയാണ് .”

”ദാസൻ പെരുമണ്ണാൻ കള്ളന് പിറകെ ഓടുമ്പോൾ അയാളുടെ ശ്വാസതാളത്തിൽ വരുന്ന ട്രാൻസ്ഫോർമേഷൻ ഒക്കെ ഒരു ട്രാവൽ പോലെ കാണിക്കുന്നുണ്ട്. ഇതൊക്കെയാണ് നമ്മൾ ചേരുവകൾ ആയി ഇതിലേക്ക് കൊണ്ടുവന്നത്. അത് കണ്ടവർക്കെല്ലാം ആ രീതിയിൽ ആസ്വദിക്കാൻ സാധിച്ചു എന്നുള്ളതിൽ സന്തോഷം. സ്റ്റേറ്റ് അവാർഡുകൾ കിട്ടി, ഏകദേശം ഏഴോളം അവാർഡുകൾ കിട്ടി. ഒരുപാട് സന്തോഷം. ഇങ്ങനെ ഷെയർ ചെയ്യാൻ പറ്റിയതിലും സംസാരിക്കാൻ പറ്റിയതിലും സന്തോഷം.”

മുത്തശ്ശിക്കഥകളിലെ നന്മ

“കഥകേട്ട് കഴിയുമ്പോൾ കുട്ടി മുത്തശ്ശിയോട് ചോദിക്കുകയാണ്, ശരിക്കും മനുഷ്യന് ദൈവമാകാൻ പറ്റുമോ എന്ന്. അത് ആ കുട്ടിയുടെ എക്‌സ്പറ്റേഷൻ ആണ്. നമ്മുടെ മുത്തശ്ശിക്കഥകളിൽ എല്ലാം നന്മയാണ്. ഇത്തരം തിന്മകളെ നിഗ്രഹിക്കാൻ എവിടെയോ നന്മ അവതരിക്കും എന്ന ആശയമാണ് മുത്തശ്ശിക്കഥകളിൽ എല്ലാം ഉള്ളത്.അവിടെയാണ് കുട്ടിയുടെ ആ പ്രതീക്ഷ ചോദ്യമായി വരുന്നത്. മനുഷ്യന് ദൈവമാകാൻ പറ്റുമോ എന്ന്. കഥപറയുന്ന മുത്തശ്ശി പോലും അറിയുന്നില്ല.. താൻ പറയുന്ന കഥയുടെ സംഗ്രഹം ഇങ്ങനെയാണ് എന്ന്.”

എല്ലാ മേഖലയിലും മുന്നിട്ടു നിന്ന ചിത്രത്തിൽ ക്യാമറ എടുത്തു പറയേണ്ട കാര്യമാണ്.

“ഫിലിം ഫീൽഡിൽ അസോസിയേറ്റ് ക്യാമറാമാൻ ആയ ശരൺ ശശിധരൻ ആണ് ക്യാമറ ചെയ്തത്. ഫോറൻസിക്, മോഹൻകുമാർ ഫാൻസ്‌, കക്ഷി അമ്മിണിപ്പിള്ള ഈ സിനിമകളായിൽ ഒക്കെ അദ്ദേഹം അസോസിയേറ്റ് ക്യാമറാമാൻ ആയി വർക്ക് ചെയ്തിട്ടുണ്ട്. എന്റെ ആഡ് ഫിലിംസിനൊക്കെ ക്യാമറ ചെയുന്നത് പുള്ളിയാണ് . ഞാൻ തമ്മിൽ ഒരു കെമിസ്ട്രി എന്ന നിലയിൽ വർക്ക്ഔട്ട് ആകും. ഞാൻ എന്താണോ പറയുന്നതു അത് 100 ശതമാനം പെർഫക്റ്റ് ഔട്ട്പുട്ട് ആയി തിരിച്ചുനല്കും . ഞാൻ അമ്പതു ശതമാനം ചോദിച്ചാൽ പുള്ളി നൂറുശതമാനം തിരിച്ചുതരും. ഇതിന്റെ സൗണ്ട് ഡിപ്പാർട്ട്മെന്റും എടുത്തുപറയേണ്ടതാണ് . ശരിക്കും പറഞ്ഞാൽ ഇത് നല്ലൊരു ടീം വർക്ക് ആണ്. ഇത് ഞങ്ങൾ പകൽ ആണ് ഷൂട്ട് ചെയ്തത്. പകൽ നൈറ്റാക്കാൻ ഭയങ്കര പാടാണ് . ശരിക്കും മഴയത്താണ് ഉദ്ദേശിച്ചത്. എന്നാൽ മഴതുള്ളികൾ ഇലയിൽ വീണുകിടക്കുന്നത് ലൈറ്റിങ് വരുമ്പോൾ ഭയങ്കര ഗ്ലൈസിങ് ആയിരിക്കും. അതൊക്കെ പരമാവധി ഒഴിവാക്കി പിടിച്ചു.”

“ഇതിലൊരു ഹാലൂസിനേറ്റഡ് അവസ്ഥയിലേക്ക് പോകുന്നുണ്ട്. അതായതു കള്ളനെ ഇടിച്ചു വീഴ്ത്തി അയാളുടെ ബോധം മറഞ്ഞിട്ടു പിന്നെ എഴുന്നേൽക്കുന്ന സീനുണ്ട്. അവിടെ മാത്രം നല്ല ടോട്ടൽ ടാർക്കിലേക്കു പോകുന്നുണ്ട്. കാരണം അവിടെ കള്ളന്റെ കാഴ്ച്ചയിൽ ആണ് അത് കാണുന്നത്.”

എല്ലാരും കള്ളൻ മറുത കാണുക വോട്ട് ചെയ്യുക

Advertisement

Kallan Marutha malayalam short film 2020
Directed By Rajil keysi
Dop sharan sasidharan

story arjun aju ,
creative head chanthu meppayur

sound design sandy
singer arjun aju ,
art shyju perambra
studio wave media and magic shot
asst directors sabin nambiar and jayasurya,rajil.c

asst camera ajin koothalI, aby kottur, vishnu budhan c a
makeup ridhun chandran and arun naduvannur
teaser cut prahlad puthanchery
production controller sreeraj
poster design Lijo Jerard Chittilappilly
thakkali

 153 total views,  3 views today

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement