“കള്ളനും ഭഗവതിയും”ട്രെയിലർ

പ്രേക്ഷക മനസ്സ് കവരാൻ ഒരു പ്രത്യേക കഴിവാണ് മലയാള സിനിമയിലെ കള്ളൻ കഥാപാത്രങ്ങൾക്ക്. സത്യൻ,നസീർ കാലഘട്ടം മുതൽ തന്നെ മലയാള സിനിമയിൽ കള്ളൻ കഥാപാത്രങ്ങൾ അരങ്ങു വാഴാൻ തുടങ്ങിയിരുന്നു. വിരുതന്‍ ശങ്കു, കായംകുളം കൊച്ചുണ്ണി, ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും, അരക്കള്ളൻ മുക്കാൽ കള്ളൻ, ഇത്തിക്കര പക്കി തുടങ്ങി അനവധി സിനിമകളിൽ ആദ്യകാലത്ത് വെള്ളിത്തിരയിൽ കള്ളൻമാർ നിറഞ്ഞാടി. പദ്മരാജന്റെ ക്ലാസ്സിക് കള്ളനും കള്ളൻ പവിത്രൻ എന്ന പേരിൽ പ്രത്യക്ഷപ്പെട്ടു. കള്ളന്മാർ കേന്ദ്ര കഥാപാത്രമായി വന്ന പല സിനിമകളും വാണിജ്യ വിജയം കൈവരിച്ചു എന്നതും ശ്രദ്ധേയമാണ്. കളിക്കളം, തസ്കരവീരൻ, തൊമ്മനും മക്കളും, സൂപ്പർമാൻ, കാക്കക്കുയിൽ, സപത്മശ്രീ തസ്കരാ, റോബിൻഹുഡ്, ഗുലുമാൽ, ക്രേസി ഗോപാലൻ തുടങ്ങി സൂപ്പർ താരങ്ങൾ മോഷ്ടാക്കളുടെ വേഷം കെട്ടിയ സിനിമകൾ മിക്കതും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവ തന്നെ. ചേക്കിലെ കള്ളൻ ആയി മീശ മാധവനിലൂടെ ദിലീപ് എന്ന നടൻ സൂപ്പർ താര പദവിയിലും എത്തി. വർഷങ്ങൾക്കു ശേഷം മലയാള സിനിമ പ്രേമികളുടെ മനം കവരാൻ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ‘കള്ളനും ഭഗവതിയിലെ’ കള്ളൻ മാത്തപ്പൻ വെള്ളിത്തിരയിൽ എത്താനും ഇനി അധികം ദിവസങ്ങൾ ഇല്ല. (കടപ്പാട് Ajay Thomson ).

വിഷ്ണു ഉണ്ണിക്കൃഷ്ണൻ,അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “കള്ളനും ഭഗവതിയും”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സലിം കുമാർ,ജോണി ആൻ്റണി,പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ,ജയപ്രകാശ് കുളൂർ,ജയൻ ചേർത്തല, ജയകുമാർ,മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.

എഡിറ്റർ-ജോൺകുട്ടി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ,പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം,കഥ-കെ വി അനിൽ,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്,കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനർ-ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി,സ്റ്റിൽസ്-അജി മസ്‌ക്കറ്റ്,പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ,ഫൈനൽ മിക്സിംഗ്-രാജാകൃഷ്ണൻ, കൊറിയോഗ്രഫി-കല മാസ്റ്റർ,ആക്ഷൻ- മാഫിയ ശശി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ,അസ്സോസിയേറ്റ് ഡയറക്ടർ-ടിവിൻ കെ വർഗ്ഗീസ്,അലക്സ് ആയൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്, കാലിഗ്രാഫി-കെ പി മുരളീധരൻ, ഗ്രാഫിക്സ്-നിഥിൻ റാം. ലൊക്കേഷൻ റിപ്പോർട്ട്-അസിം കോട്ടൂർപി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പൊന്നിയിന്‍ സെല്‍വന് മാത്രമായി ഒരിടം എല്ലാക്കാലത്തും ഉണ്ടാവും

പൊന്നിയിൽ സെൽവൻ – 2 പ്രണയം, പക, പ്രതികാരം എഴുതിയത് : Akshay Lal കടപ്പാട്…

ഈ ചിത്രം കുടുംബമൊത്ത് കാണാൻ റെക്കമെന്റ് ചെയ്യുന്നതിന്റെ കാരണങ്ങൾ

ഇപ്പോൾ പ്രേക്ഷക നിരൂപ പ്രശംസകൾ ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുന്ന മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന…

ഇന്ത്യയിലെങ്ങും തൃപ്തി ദിമ്രി തരംഗമാണ്

കോമഡി ചിത്രമായ പോസ്റ്റർ ബോയ്‌സ് (2017) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രി…

പത്തു വർഷങ്ങൾക്കു ശേഷം വാണി വിശ്വനാഥ്

‘ശ്രീനാഥ് ഭാസി, ലാൽ, സൈജുക്കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ശ്രീനാഥ് ഭാസി ,ലാൽ, സൈജു…