കൊല്ലത്തിന്റെ കള്ളു സോഡ

അറിവ് തേടുന്ന പാവം പ്രവാസി

കൊല്ലം നഗരം 62-ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സാവത്തിന്റെ തിരക്കിലാണ്. എന്നാല്‍ അതിലും തിരക്കാണ് കൊല്ലം ആശ്രാമം മൈതാനിക്ക് അടുത്തായി ഉള്ള ‘കല്ലു കട’യില്‍. വാ,ഒരു ഗ്ലാസ് കള്ളു കുടിച്ചിട്ടു പോവാം എന്നു പറഞ്ഞാല്‍ നിന്നു പരുങ്ങേണ്ട. ഇ​ത് ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള​ത​ല്ല സോ​ഡ കു​ടി​യ​ൻ​മാ​ർ​ക്കു​ള്ള ക​ള്ളു​സോ​ഡ​യെ​ക്കു​റി​ച്ചാണ്. ക​ള്ളു​കു​ടി​യ​ൻ​മാ​ർ​ക്കും ഈ ​ക​ള്ളു​സോ​ഡ ഇ​ഷ്ട​മാ​കു​മെ​ന്നു​റ​പ്പ്. ക​ള്ളും ചാ​രാ​യ​വു​മൊ​ന്നു​മ​ല്ല.സോ​ഡ​യെ ഒ​ന്നു മോ​ഡി​ഫൈ ചെ​യ്ത​താ​ണ് ക​ള​ളു​സോ​ഡ. ഒ​രു തു​ള്ളി ല​ഹ​രി​പോ​ലും ഇ​തി​ലി​ല്ല. ഒ​ന്നു​കു​ടി​ച്ചു നോ​ക്കു.

നല്ല നാരങ്ങാപ്പുളിയും , പഞ്ചസാരമധുരവും , സോഡയുടെ തരുതരുപ്പും , ഐസിന്റെ തണുപ്പുമൊക്കെ ചേര്‍ന്നു പതപതയെന്നു ഗ്ലാസ് തുളുമ്പുന്ന രസികന്‍ നാരങ്ങാവെള്ളമാണിത്. മ​ധു​ര​വും , ഉ​പ്പും , പു​ളി​യും പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് അ​തി​ൽ സോ​ഡ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന​താ​ണ് ക​ള്ളു സോ​ഡ.ഇതിന്റെ മറ്റൊരു പ്രത്യേകത പാനീയത്തില്‍ കള്ളിന്റെ ഒരു അംശം പോലും ഇല്ല എന്നതാണ്. കല്ലു കടയുടെ പ്രധാന സവിശേഷത ഇവിടെ ഉണ്ടാകുന്ന എല്ലാ പാനീയത്തിലും ഉപ്പ് ചേര്‍ക്കുന്നു എന്നാണ്.

കൊ​ല്ല​ത്ത് ആശ്രമം മൈതാനത്ത് നി​ന്നാ​ണ് ക​ള്ളു സോ​ഡയുടെ ജനനം. 40 വർഷം മുമ്പ് കൊല്ലം സ്വദേശി രാജനും മക്കളും തുടങ്ങി വെച്ച ഈ രുചി വിപ്ലവത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെ .ജി. ആർ. സ്റ്റോർ ഇന്നും പ്രത്യേക രുചിക്കൂട്ടോടെ തയ്യാറാക്കുന്ന നാരങ്ങാവെള്ളത്തിനു പ്രസിദ്ധമാണ്. വലിയൊരു ഗ്ലാസിൽ തുള്ളിത്തുളുമ്പുന്ന കള്ളുകുടിച്ചു മേൽച്ചുണ്ടിൽ പറ്റിപ്പിടിച്ച വെളുത്ത മീശ തുടച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിലാണ് എപ്പോഴും ഈ കട.കള്ളുസോഡ ഉണ്ടാക്കുന്ന കാഴ്ചയും ഒന്നു കാണേണ്ടത് തന്നെ ആണ്‌.

നിറം കണ്ടിട്ട് നാരങ്ങാവെള്ളം കുടിക്കാനെത്തി യവർ കള്ളെന്നു വിളിച്ചുതുടങ്ങിയത് . ദാ​ഹം​ ശ​മി​പ്പി​ക്കാ​ൻ മാ​ത്ര​മ​ല്ല ന​ല്ലൊ​രു ദ​ഹ​ന​ശ​മി​നി​യും , വ​യ​റി​ന്‍റെ അ​സ്വ​സ്ഥ​ത​ക​ൾ​ക്കും നെ​ഞ്ചി​രി​ച്ചി​ലി​നു​മൊ​ക്കെ​യു​ള്ള മി​ക​ച്ച പാ​നീ​യ​വു​മാ​ണ​ത്രെ ക​ള​ളു സോ​ഡ.ഒരു ഗ്ലാസ് കള്ള് സോഡയ്ക്ക് 30 രൂപയാണ് വില. സാധാരണ ദിവസങ്ങളിൽ രാവിലെ തുടങ്ങി രാത്രി 11.30നാണ് കച്ചവടം അവസാനിക്കുക. ഈ കള്ളു സോഡയ്ക്കൊരു കുഴപ്പമുണ്ട്‌. ഒരെണ്ണം കുടിച്ചാൽ ഇങ്ങനെ കുടിച്ചോണ്ടേയിരി ക്കും . സോഡ സര്‍ബത്ത്, മില്‍ക് സര്‍ബത്ത് തുടങ്ങി നിരവധി വെറൈറ്റി ടേസ്റ്റുകളില് മറ്റ് പാനീയങ്ങളും ഉണ്ട്.

You May Also Like

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

ഭക്ഷണവും അന്ധവിശ്വാസവും (ശ്യാം ശശിധരൻ എഴുതുന്നു ) “സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ…

ലോകത്തിലെ ഏറ്റവും വിചിത്രമായ 8 പഴങ്ങൾ

ലോകത്തിലെ ഏറ്റവും വിചിത്രമായ 8 പഴങ്ങൾ ചില പഴങ്ങൾ കഴിക്കാൻ അതിശയകരവും രുചികരവുമാണ്. അപൂർവ പഴങ്ങൾ…

പ്രകൃതിയിലെ ഏറ്റവും പൂർണ്ണവും മനോഹരവുമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്

അതി രുചികരമായ ഒരു മത്സ്യമാണ് സാൽമൺ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തിയാകില്ല. സാൽമൺ മത്സ്യത്തെക്കുറിച്ച് ധാരാളം

ദിവസവും തൈര് കഴിക്കാമോ…? എന്താണ് ഇതിൻ്റെ ഗുണങ്ങൾ.. ?

ദിവസവും തൈര് കഴിക്കാമോ…? എന്താണ് ഇതിൻ്റെ ഗുണങ്ങൾ.. ? തൈര് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. കാൽസ്യം,…