Connect with us

Featured

കല്‍പ്പന ചൗള: അതിരുകളില്ലാതെ പറന്ന പൊന്‍താരകം

Published

on

അഭിമാനത്തോടെയല്ലാതെ ഭാരതീയര്‍ക്ക് കല്‍പ്പന ചൗള എന്ന പേര് ഓര്‍മിക്കാനാവില്ല. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ വനിത എന്ന അവിസ്മരണീയ നേട്ടത്തിലൂടെ ഒട്ടേറെ യുവാക്കള്‍ക്ക് ആവേശവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ ഈ യുവതിക്ക് കഴിഞ്ഞു. തന്‍റെ രണ്ടാമത്തെ ബഹിരാകാശയാത്രയുടെ ഭാഗമായിരിക്കേ 2003 ഫെബ്രുവരി ഒന്നാം തീയതി അവര്‍ സഞ്ചരിച്ചിരുന്ന കൊളംബിയ സ്പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടാണ് കല്‍പ്പന ചൗള മരണമടഞ്ഞത്.

ഇന്ത്യയില്‍ ജനിച്ച്, അമേരിക്കന്‍ പൗരത്വം സ്വീകരിച്ച കല്‍പ്പന ഇന്നും അനേകം യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തന്‍റെ നേട്ടങ്ങളിലൂടെ ആത്മവിശ്വാസം പകരുന്നു. താരശോഭയേറിയ ആ ജീവിതത്തെ കൂടുതല്‍ അറിയുക എന്നത് തീര്‍ച്ചയായും ഏറെ പ്രയോജനകരമാണ്. കല്‍പ്പന ചൗളയുടെ ജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും കാഴ്ച്ചപ്പാടുകളെക്കുറിച്ചും ആഴത്തില്‍ അറിയുവാനുള്ള ഈ യാത്ര ഹരിയാനയില്‍ നിന്നാണ് തുടങ്ങേണ്ടത്.

കര്‍ണാലില്‍ ഒരു വൈമാനിക ജനിക്കുന്നു

ഹരിയാനയിലെ കര്‍ണാലില്‍ 1962 മാര്‍ച്ച് പതിനേഴിനായിരുന്നു കല്‍പ്പന ചൗളയുടെ ജനനം. കര്‍ണാലിലെ ടാഗോര്‍ ബാലനികേതനില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കല്‍പ്പന ചൗള സ്കൂള്‍ പഠനകാലത്ത് തന്നെ പൈലറ്റ് ആവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കല്‍പ്പനയുടെ ആഗ്രഹപ്രകാരം അവരുടെ പിതാവ് ഫ്ലൈയിംഗ് ക്ലബ്ബില്‍ കൊണ്ടുപോയി HAL പുഷ്പക് വിമാനവും ഗ്ലൈഡറുകളും പറത്താനുള്ള അവസരം നല്‍കിയിരുന്നു. എപ്പോഴും വിമാനങ്ങളുടെ ചിത്രം വരയ്ക്കുന്ന, വിമാനം പറത്തുന്നത് സ്വപ്നം കാണുന്ന ആ പെണ്‍കുട്ടി ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

സ്വന്തം ഇഷ്ടപ്രകാരം 1982ല്‍ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കുമ്പോള്‍ ആ കോഴ്സില്‍ ഉണ്ടായിരുന്ന ഏക പെണ്‍കുട്ടിയായിരുന്നു കല്‍പ്പന ചൗള. അതേ വര്‍ഷം തന്നെ അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ എയറോസ്പേസ് എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് ബിരുദത്തിനായി ചേര്‍ന്നതാണ് കല്‍പ്പനയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. പഠനത്തില്‍ അതീവ താല്‍പര്യം പുലര്‍ത്തിയിരുന്ന കല്‍പ്പന 1988ല്‍ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും അതേ വിഷയത്തില്‍ ഡോക്ടറേറ്റും ലഭിച്ചു.

വിമാനം പറത്തി കണ്ടെത്തിയ കൂട്ടുകാരന്‍

എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി. നേടിയ ഉടന്‍തന്നെ കാലിഫോര്‍ണിയയിലുള്ള നാസയുടെ ഗവേഷണകേന്ദ്രത്തില്‍ കല്‍പ്പന ചൗളയ്ക്ക് ജോലി ലഭിച്ചു. വിമാനം പറത്തുന്നതില്‍ ഏറെ ഹരം കണ്ടെത്തിയ കല്‍പ്പന ചുരുങ്ങിയ കാലയളവില്‍ത്തന്നെ എല്ലാത്തരം വിമാനങ്ങളും പറത്തുന്നതില്‍ മികവ് നേടിയെടുത്തു. വിമാനങ്ങളോടുള്ള ഈ ഇഷ്ടമാണ് വൈമാനികനായ ജീന്‍ പിയറി ഹാരിസണുമായുള്ള സൗഹൃദത്തിലേയ്ക്കും തുടര്‍ന്ന് വിവാഹത്തിലേയ്ക്കും വഴിതുറന്നത്. അമേരിക്കന്‍ പൗരത്വം നേടിയ ഹാരിസണ്‍ 1983 ഡിസംബര്‍ രണ്ടിന് കല്‍പ്പനയെ വിവാഹം കഴിച്ചു. തുടര്‍ന്ന് കല്‍പ്പനയും അമേരിക്കന്‍ പൗരത്വം നേടി.

ബഹിരാകാശത്തിലേയ്ക്ക് വഴി തെളിയുമ്പോള്‍

1995 ലാണ് കല്‍പ്പന ചൗള നാസയുടെ ബഹിരാകാശ ഗവേഷണസംഘത്തില്‍ അംഗമാവുന്നത്. കൊളംബിയ ബഹിരാകാശ ദൗത്യത്തില്‍ പങ്കുചേരാന്‍ ഏറെ പ്രതീക്ഷയോടെ കല്‍പ്പനയും അപേക്ഷ നല്‍കി. വിമാനം പറത്തുന്നതിലുള്ള മികവും അസാമാന്യമായ ശാരീരിക ക്ഷമതയും കൊളംബിയ ദൗത്യത്തിലേയ്ക്കുള്ള കല്‍പ്പനയുടെ പ്രവേശനം സുഗമമാക്കി.

1997 നവംബര്‍ പത്തൊന്‍പതിന് നാസയുടെ STS-87 ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായി കൊളംബിയ സ്പേസ് ഷട്ടിലില്‍ അഞ്ച് സഹപ്രവര്‍ത്തകരോടൊപ്പം ബഹിരാകാശത്തേക്ക് പറന്നുയരുമ്പോള്‍ ചരിത്രം ആ പ്രതിഭയുടെ ആത്മവിശ്വാസത്തിനും ചങ്കുറപ്പിനും മുന്നില്‍ വഴിമാറുകയായിരുന്നു.

Advertisement

ആദ്യ യാത്രയില്‍ 375 മണിക്കൂറോളമാണ് കല്‍പ്പനാ ചൗള ബഹിരാകാശത്ത് ചിലവഴിച്ചത്. സൂര്യന്‍റെ ഉപരിതലതാപത്തെക്കുറിച്ച് പഠിക്കുവാനായി സജ്ജമാക്കിയ സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുവാനുള്ള ചുമതല കല്‍പ്പനയ്ക്ക് ആയിരുന്നു. ഇതില്‍ വന്ന വീഴ്ചയ്ക്ക് ഏറെക്കാലം പഴി കേള്‍ക്കേണ്ടി വന്നുവെങ്കിലും നാസ നടത്തിയ വിശദമായ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍റര്‍ഫേസിലെ പിഴവായിരുന്നു യഥാര്‍ത്ഥ വില്ലന്‍ എന്ന് കണ്ടെത്തുകയും കല്‍പ്പനാ ചൗളയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.

രണ്ടാമത്തെ യാത്ര, അവസാനത്തേയും

ആദ്യ യാത്രയില്‍ സ്വന്തം പിഴവുകൊണ്ട് അല്ലെങ്കിലും സംഭവിച്ച പ്രശ്നങ്ങള്‍ കല്‍പ്പനാ ചൗള എന്ന വ്യക്തിയുടെ മേല്‍ നാസ സൂക്ഷിച്ച വിശ്വാസത്തില്‍ ഇടിവ് വന്നിട്ടില്ല എന്നതിന് തെളിവായിരുന്നു രണ്ടാമതൊരു ബഹിരാകാശ ദൗത്യത്തില്‍ കൂടി തിരഞ്ഞെടുക്കുവാനുള്ള തീരുമാനം. ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലയ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു STS-107 എന്ന ഈ കൊളംബിയ ദൗത്യത്തിന്‍റെ ലക്ഷ്യം. കല്‍പ്പനയടക്കം 7 പേരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്.

പതിനേഴ്‌ ദിവസം നീണ്ട പര്യടനത്തിനുശേഷം 2003 ഫെബ്രുവരി ഒന്നിന് തിരിച്ചിറങ്ങാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഭൂമിയുടെ അന്തരീക്ഷത്തില്‍ വെച്ചുതന്നെ കൊളംബിയ പൊട്ടിച്ചിതറി. വിക്ഷേപണ സമയത്ത് തന്നെ ഉണ്ടായ ചില പിഴവുകളായിരുന്നു ദാരുണമായ ഈ ദുരന്തത്തിലേയ്ക്ക് വഴിതെളിച്ചത്.

കൊളംബിയ ദുരന്തത്തെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഒരു ഡോകുമെന്ററി ഇവിടെ കാണാം:

https://www.youtube.com/watch?v=oi3157Gxmdo

കല്‍പ്പന ചൗള ഒരു വലിയ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്. പെണ്‍കുട്ടികള്‍ കടന്നുചെല്ലാന്‍ മടിച്ചിരുന്ന ഒരു തൊഴില്‍ മേഖലയിലേയ്ക്ക്, പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല എന്ന് സമൂഹം കരുതിയിരുന്ന ഒരു രംഗത്തേയ്ക്ക് ധൈര്യത്തോടെ കടന്നുചെന്ന കല്‍പ്പന തനിക്ക് പിറകേ വരാനുള്ള ഒട്ടനേകം യുവമനസുകള്‍ക്ക് വഴികാട്ടിയാവുകയായിരുന്നു. കല്‍പ്പന ചൗള എന്ന വ്യക്തി നമ്മോടൊപ്പം ഇന്ന് ഇല്ലായിരിക്കാം. എന്നാല്‍ അവളുടെ നേട്ടങ്ങളും അവള്‍ കാണിച്ചുതന്ന വഴിയും എന്നും ശോഭയോടെ നിലകൊള്ളുക തന്നെ ചെയ്യും.

 261 total views,  3 views today

Advertisement
Advertisement
Entertainment13 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 day ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam3 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 week ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement