മോഷണം, അതല്ലേ എല്ലാം…?
ലോഗോ മോഷണങ്ങളും ആരോപണങ്ങളും അഡ്വര്‍ട്ടൈസിംഗ് രംഗത്ത് പുത്തരിയല്ല. പല ലോഗോ മോഷ്ടാക്കളും പിന്നീട് ആപ്പിലായ ചരിത്രം ഫീല്‍ഡില്‍ നിലനില്‍ക്കെയാണ് കല്യാണ്‍ ജൂവലറിയുടെ ലോഗോ മോഷണ ആരോപണം ഉയര്‍ന്നുവന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കല്യാണ്‍ ലോഗോ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങള്ക്കുമുന്പാണ് പഴയ ലോഗോ മാറ്റി, നേത്ര എന്ന ഏജന്‍സിയെക്കൊണ്ട് പുതിയ ലോഗോ ചെയ്ത് ജൂവലറികളുടെ ഇടയില്‍ കല്യാണ്‍ ചരിത്രം സൃഷ്ടിച്ചത്. മിക്ക പത്രങ്ങളിലും കല്യാണ്‍ രൂപം മാറുന്നൂവെന്ന തലക്കെട്ടോടെ ഫുള്‍പേജ് പരസ്യവും.
215 total views, 1 views today

സംഭവം വെളിയിലറിഞ്ഞത് ഈ മാസം 16 ന് ലോഗോയുടെ യഥാര്‍ത്ഥ ഉടമസ്ഥന് തന്റെ വെബ് സൈറ്റില്‍ ഒരു കമന്റ് ഇട്ടപ്പോഴാണ്. ലോഗോ പോണ്ട്.കോം എന്ന റെഡിമെയ്ഡ് ലോഗോ വില്‍പ്പന സൈറ്റ് 2008-നവംബര്‍ 24-ന് പബ്ലിഷ് ചെയ്ത ലോഗോയെ അതേപടി അടിച്ചുമാറ്റി കല്യാണിന് റീപ്ലേസ് ചെയ്യുകയായിരുന്നു. ഒരു ലോഗോ ചെയ്യുമ്പോള്‍ പല ആര്‍ട്ട് ഡയറക്ടര്‍മാരും പലപ്പോഴും റഫര്‍ ചെയ്യാറുണ്ട്. ചിലപ്പോള്‍ കണ്ടുമറന്ന ചില ലോഗോയുടെ എലമെന്റുകള്‍ അതേപടിയല്ലാതെ പുതിയ ലോഗോകള്‍ക്ക് അനിവാര്യമായിത്തോന്നുന്ന പക്ഷം ഉപയോഗിച്ചുകാണാറുമുണ്ട്. പക്ഷെ ഇത് ഒരൊന്നൊന്നര അടിച്ചുമാറ്റലായി പോയി…!!
ഫ്ലട്ടര്ഫ്ലൈയുടെ ഒരു ചിറകിനെ കല്യാണിന്റെ കെ. പോലെ മൊത്തമങ്ങ് താങ്ങി. ഏജന്‍സിക്ക് ഈ ലോഗോ ആ സൈറ്റില്‍ നിന്ന് വലുതല്ലാത്ത തുക കൊടുത്ത് സ്വന്തമാക്കാമായിരുന്നു. അതായിരുന്നു മര്യാദയും.
ഇനി കേസ്.. അടി.. പിടി.. ഹോ എന്തൊരൊക്കെ കാണണം എന്റെ ലോഗനാര്ക്കാവില് ഫഗോതീ..!

ഇത് ‘ലോഗോ പോണ്ട് ഒകുലറിന്റെ‘ ലോഗോ, മറ്റേത് കല്യാണിന്റേയും.
കല്യാണിനോട് ലോഗോ മോഷണത്തെ പറ്റി ചോദിച്ചാല്‍ അവര്‍ക്കൊന്നേ പറയാനുണ്ടാകൂ..;
വിശ്വാസം. അതല്ലേ എല്ലാം..!
216 total views, 2 views today