നവ മാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരപുത്രിയാണ് കല്യാണി ബി നായർ. നടി ബിന്ദു പണിക്കർക്ക് അവരുടെ ആദ്യ ഭർത്താവ് ബിജു വി നായരിലുള്ള മകളാണ് കല്ല്യാണി. ടിക് ടോക് പ്ലാറ്റ്‌ഫോമിൽ ഡബ്സ്മാഷ് വീഡിയോകളുമായി എത്തിയാണ് കല്യാണി ആദ്യമായി മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്, പിന്നീട് ഇൻസ്റ്റാഗ്രാം റീൽസുകളിലും കല്യാണി സജീവമായി. ഡാൻസറായ കല്യാണി ഒരു സംരംഭക കൂടിയാണ്. മാത്രമല്ല, മോഡലിംഗ് രംഗത്തും താരപുത്രി തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിത, കല്യാണിയുടെ റീലിസ് വിഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Kalyani Panicker (@kalyani_.insta)

മാതാപിതാക്കളുടെ പേരിലൂടെയാണ് കല്യാണി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടിയെടുത്തത്.കല്യാണി അമ്മയ്ക്കും തൻറെ രണ്ടാം അച്ഛനായ നടൻ സായി കുമാറിനും ഒപ്പം നിരവധി വീഡിയോകൾ ചെയ്തിരുന്നു. ഈ വീഡിയോകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് കല്യാണി എന്ന താരം സുപരിചിതയായി മാറുന്നത്. മികച്ച ഒരു നർത്തകി കൂടിയായ കല്യാണി വളരെ വേഗം തന്നെ മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കി. പിന്നീട് അങ്ങോട്ട് തനിച്ചും സുഹൃത്തുക്കൾക്കും ഒപ്പം നിരവധി വീഡിയോകൾ താരം പ്രേക്ഷകർക്കായി പങ്കുവെച്ചു. അവയ്ക്കും വലിയ രീതിയിൽ സ്വീകാര്യത ലഭിക്കാൻ തുടങ്ങി. അങ്ങനെ സോഷ്യൽ മീഡിയയിൽ ഒരു നിറസാന്നിധ്യമായി കല്യാണി മാറുകയായിരുന്നു.

 

View this post on Instagram

 

A post shared by Kalyani Panicker (@kalyani_.insta)

ഒരു താരപുത്രി ആയതുകൊണ്ട് തന്നെ നിരവധി ആരാധകരും ഈ താരത്തിന് ഉണ്ടായിരുന്നു . താരത്തിന്റെ ഒരോ വിശേഷങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ആരാധകർ ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. കല്യാണി തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുത്തൻ ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ചമ്മക്ക്ച്ചല്ലോ എന്ന ബോളിവുഡ് ഗാനത്തിന് റെഡ് കളർ സാരി ധരിച്ച് കിടിലൻ നൃത്ത ചുവടുകൾ തന്നെയാണ് കല്യാണി കാഴ്ച വച്ചിരിക്കുന്നത്. നിരവധി ആരാധകർ താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Kalyani Panicker (@kalyani_.insta)

തന്റെ ഒട്ടേറെ ഡാൻസ് വീഡിയോസ് പങ്കുവെയ്ക്കുമ്പോഴും ലണ്ടനിലെ ഷെഫ് കോഴ്സ് പൂർത്തിയാക്കി വന്നപ്പോഴും പ്രേക്ഷകർ എപ്പോഴും ചോദിച്ചിരുന്ന ചോദ്യം അമ്മയെപ്പോലെ സിനിമയിലേക്ക് കടന്നുവരുന്നത് എപ്പോഴാണ് എന്നായിരുന്നു. എന്നാൽ ഏറെക്കാലമായി ഈ ചോദ്യത്തിന് പിടി തരാതിരുന്ന കല്യാണിയുടെ ആദ്യ ചിത്രം ഇപ്പോൾ അനൗൺസ് ചെയ്തിരിക്കുകയാണ്. ജോഷിയുടെ സംവിധാന മികവിൽ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന റമ്പാൻ എന്ന ചിത്രത്തിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിൻറെ മകൾ വേഷത്തിലാണ് താരം എത്തുന്നത്. റമ്പാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ instagram പേജിലൂടെ കല്യാണി പങ്കുവെച്ചിരുന്നു.

You May Also Like

അണിയറക്കാരുടെ ഭാഗത്തു നിന്നും ഒഫീഷ്യൽ അനൗൺസ്‌മെന്റ് വരാത്ത ഒരു സിനിമ ഇത്രയധികം ട്രെൻഡിങ് ആവുന്നത് ആദ്യമായിരിക്കും

ദൃശ്യം 3-The conclusion മാത്യു  ഈ പോസ്റ്റ്‌ എഴുതുന്ന സമയം വരെ ഏതാണ്ട് 14.8k ട്വീറ്റ്സ്…

പരിയേറും പെരുമാള്‍’ ‘കര്‍ണന്‍’, ‘മാമന്നന്‍’ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘വാഴൈ’

‘പരിയേറും പെരുമാള്‍‘ ‘കര്‍ണന്‍‘, ‘മാമന്നന്‍‘ സിനിമകള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാഴൈ…

അഡൾട്ട് കണ്ടന്റ് ഉള്ള സിനിമയായാണ് മലയാളത്തെ കാണുന്നത് എന്ന് അവർ എന്നോട് പറഞ്ഞു – നിഖില വിമൽ

തമിഴ്-തെലുങ്ക് ചിത്രങ്ങളിൽ നായകൻ ആരെയെങ്കിലും വീഴ്ത്തിയാൽ മലയാളികൾ അത് സ്വീകരിക്കുമെന്നും എന്നാൽ മലയാളത്തിൽ നായകൻ ഇത്…

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ എന്ന ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ എന്ന ചിത്രത്തിൽ ആസിഫ് അലിയും ബിജു മേനോനും ഒന്നിക്കുന്നു…