ദുബായ് മറീനയിൽ ജലയാനത്തിലെ ക്യാപ്റ്റനായി കല്യാണിപ്രിയദർശൻ.
കല്യാണി മലയാളികളുടെ പൊന്നോമനയാണ്. കുലീനത്വവും ഓമനത്വവും തുളുമ്പുന്ന മുഖവുമായി സിനിമയിലേക്ക് കടന്നുവന്ന താരമാണ് കല്യാണി. 2017 -ൽ തെലുങ്ക് സിനിമയിലൂടെയാണ് കല്യാണിയുടെ അരങ്ങേറ്റം. ഒടുവിൽ റിലീസ് ആയ ചിത്രം ‘ബ്രോ ഡാഡി’യാണ്. താരത്തിന്റേതായി വരാനിരിക്കുന്ന സിനിമ ടൊവീനോ നായകനായ ‘തല്ലുമാല’യാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിൽ പ്രണവിന്റെ നായികയായി കല്യാണി വളരെ നല്ല അഭിനയമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ താരം ദുബായിയിൽ വിശ്രമവേളകൾ അടിച്ചുപൊളിക്കുകയാണ് . ദുബായ് മറീനയിൽ ‘ എന്നെ നോക്കൂ..ഞാനൊരു ക്യാപ്റ്റനായി’ എന്ന ക്യാപ്ഷ്യനോടെയാണ് കല്യാണി ചിത്രം പങ്കുവച്ചത്.